85 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തും; വോട്ട് രേഖപ്പെടുത്തി കുഞ്ഞാലിക്കുട്ടി
മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. 85 സീറ്റ് നേടി യുഡിഎഫ് ഭരണം പിടിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങളും പാണക്കാട്ടെ സ്കൂ ളില്‍ വോട്ട് രേഖപ്പെടുത്തി. ജില്ലയിലെ പൊന്നാനിയിലാണ് മെട്രാമാന്‍ ഇ ശ്രീധരന് വോട്ടുള്ളത്. അദ്ദേഹം പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാണ്. അതിരാവിലെ മുതല്‍ എല്ലാ പോളിങ് ബൂത്തുകളിലും നീണ്ട നിരയാണ് കാണുന്നത്.
കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ ജില്ലകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അങ്ങനെയാണ്. പാണക്കാട് സികെഎംഎല്‍പി സ്‌കൂളില്‍ 97 എ ബൂത്തിലാണ് കുഞ്ഞാലിക്കുട്ടി വോട്ട് രേഖപ്പെടുത്തിയത്.
തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications