പികെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങരയില്‍ പോളിംഗ് കുറവ്, മുസ്ലീം ലീഗിന് ആശങ്ക
മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങരയില്‍ ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞതില്‍ മുസ്ലീം ലീഗിന് ആശങ്ക. ലോക്സഭാ എംപി സ്ഥാനം രാജി വെച്ചാണ് കുഞ്ഞാലിക്കുട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തിയത്. വേങ്ങരയില്‍ 69.51 ശതമാനം പോളിംഗ് ആണ് 7 മണി വരെ രേഖപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ തന്നെ ഏറ്റവും കുറവ് പോളിംഗ് ഉണ്ടായിരിക്കുന്ന മണ്ഡലങ്ങളില്‍ ഒന്ന് വേങ്ങരയാണ്.
വേങ്ങരയില്‍ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ 71.99 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. ലോക്സഭയില്‍ നിന്നും രാജി വെച്ച് വേങ്ങരയില്‍ നിന്നും മത്സരിക്കാനുളള തീരുമാനത്തിന് എതിരെ മുസ്ലീം ലീഗിനുളളില്‍ തന്നെ അതൃപ്തി നിലനിന്നിരുന്നു. ലീഗ് അണികള്‍ക്കിടയിലെ ഈ അതൃപ്തിയാണ് തിരഞ്ഞെടുപ്പില്‍ കണ്ടത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇടതുപക്ഷത്തെ പി ജിജിയാണ് വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിയുടെ പ്രധാന എതിരാളി.
അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം
മലപ്പുറം ജില്ലയില്‍ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്ന മണ്ഡലം പൊന്നാനിയാണ്. പി നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ പേരില്‍ പാര്‍ട്ടി നേതൃത്വത്തിന് എതിരെ പരസ്യ പ്രതിഷേധം അടക്കം നടന്ന മണ്ഡലമാണ് പൊന്നാനി. ഏരിയ സെക്രട്ടറിയായ ടിഎം സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെട്ടായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എന്നാല്‍ നന്ദകുമാര്‍ തന്നെ സ്ഥാനാര്‍ത്ഥിയെന്ന തീരുമാനത്തില്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കുകയായിരുന്നു.
വയനാട്ടിൽ യുഡിഎഫിന് ചിരി? 2016 നേക്കാൾ പോളിംഗ് ശതമാനം കുറഞ്ഞു, കണക്കുകൾ പറയുന്നത്