മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിജയ സാധ്യത പിവി അൻവറിന് തന്നെ: വീണ്ടും മത്സരിക്കട്ടെയെന്ന് സിപിഎം, അസാന്നിധ്യം ആയുധമാക്കാൻ യുഡിഎഫ്

Google Oneindia Malayalam News

മലപ്പുറം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ നിലമ്പൂർ മണ്ഡലത്തിൽ പിവി അൻവറിനെ തന്നെ മത്സരിപ്പിക്കാനൊരുങ്ങി സിപിഎം. അൻവറിന്റെ അസാന്നിധ്യം ചർച്ചയാവുന്നതിനിടെയാണ് അദ്ദേഹത്തിന് ഒരിക്കൽക്കൂടി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകണമെന്നാണ് സിപിഎം ജില്ലാ നേതൃത്വം സ്വീകരിക്കുന്ന നിലപാട്. സ്ഥാനാർത്ഥികളായി മറ്റ് ചിലരുടെ പേരുകളും ഉയർന്നുവരുന്നുണ്ടെങ്കിലും കൂടുതൽ പരിഗണന ലഭിച്ചേക്കുമെന്നാണ് സൂചന.

തനിക്കെതിരെ അപരനെ ഇറക്കുമോ? ഒരിക്കലും നടക്കില്ലെന്ന് ധര്‍മജന്‍, പ്രതികരണം സ്ഥാനാര്‍ഥി ചര്‍ച്ചയ്ക്കിടെ

രണ്ടാംഘട്ട കൊറോണ വാക്‌സിനേഷന്‍ തുടങ്ങി: ചിത്രങ്ങള്‍

എംഎൽഎ വിദേശത്ത്

എംഎൽഎ വിദേശത്ത്

നിയമസഭാ സമ്മേളനങ്ങളിൽ നിന്നും എ വിജയരാഘവന്റെ യാത്രയിൽ നിന്നും വിട്ടുനിന്ന പിവി അൻവർ കഴിഞ്ഞ രണ്ട് മാസക്കാലമായി നിലമ്പൂരിലില്ല. ഇതിനിടെയാണ് യൂത്ത് കോൺഗ്രസാണ് നിലമ്പൂർ എംഎൽഎ പിവി അൻവർ എംഎൽഎയെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മൂർഖൻ ഷംസുദ്ദീന്റേതായിരുന്നു പരാതി. ഇതോടെയാണ് എംഎൽഎ വിദേശത്ത് പോയെന്ന് സിപിഎം വിശദീകരണവുമായി സിപിഎം രംഗത്തെത്തിയത്. അദ്ദേഹം സ്ഥലത്തില്ലെങ്കിലും നിലമ്പൂർ മണ്ഡലത്തിലെ കാര്യങ്ങളെല്ലാം എംഎൽഎ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു.

 അൻവർ തന്നെ?

അൻവർ തന്നെ?



തിരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ച ശേഷവും പി വി അന്‍വര്‍ എംഎല്‍എയുടെ അസാന്നിധ്യം ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇത് യുഡിഎഫ് പ്രചാരണത്തിന് ആയുധമാക്കാനൊരുങ്ങുകയാണ്. അതേ സമയം പിവി അൻവർ വീണ്ടും സ്വതന്ത്രനായി നിലമ്പൂരില്‍ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ബിസിനസ് ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോയിട്ടുള്ള പി വി അന്‍വര്‍ ഉടന്‍ മടങ്ങി വരുമെന്നുമാണ് സിപിഐഎം നേരത്തെ നൽകിയ വിശദീകരണം.

 വിജയ സാധ്യത ആർക്ക്?

വിജയ സാധ്യത ആർക്ക്?

പിവി അൻവറിന് പകരം നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കാൻ വിഎം ഷൌക്കത്തിന്റേതുൾപ്പെടെയുള്ള നേതാക്കളുടെ പേരുകളാണ് ഉയർന്നുവരുന്നത്. എന്നാൽ അൻവറിന് തന്നെയാണ് വിജയസാധ്യതയെന്ന് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. അൻവർ ഈ ആഴ്ച അവസാനത്തോടെ നാട്ടിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. പിവി അൻവറിനോടനുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആഫ്രിക്കയിൽ

ആഫ്രിക്കയിൽ


രണ്ടു മാസത്തിലധികമായി പി വി അന്‍വര്‍ എംഎല്‍എ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടാതിരുന്നതാണ് എവിടെ പോയെന്ന തരത്തിലുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയത്. ഇതോടെ എംഎല്‍എക്കെതിരെ പലതരത്തിലുള്ള ആരോപണങ്ങളുമുയര്‍ന്നിരുന്നു. എന്നാല്‍ ബിസിനസ് ആവശ്യത്തിനായി ആഫ്രിക്കന്‍ രാജ്യമായ സിയോറ ലിയോണയിലാണുള്ളതെന്ന് പി വി അന്‍വര്‍ നേരിട്ട് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഉടന്‍ തിരിച്ചു വരുമെന്നും അന്‍വര്‍ ഫേസ്ബുക്കിലൂടെ കൂട്ടിച്ചേർത്തു.

 എന്തുകൊണ്ട് മടങ്ങിയില്ല?

എന്തുകൊണ്ട് മടങ്ങിയില്ല?

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും അൻവർ മടങ്ങിയെത്താത്തതിനാൽ ഈ വിഷയം സജീവ പ്രചാരണ ആയുധമാക്കാനുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്തുവന്നിട്ടും എംഎൽഎ മടങ്ങി വരാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന ആരോപണം. അതേ സമയം ഇപ്പോഴത്തെ സാഹചര്യം മുതലെടുത്ത് കൈവിട്ടു പോയ നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിക്കാനുള്ള തീവ്ര തന്ത്രങ്ങൾ മെനയുകയാണ് യുഡിഎഫ്. അൻവറിന്റെ അസാന്നിധ്യം തന്നെയാണ് യുഡിഎഫ് മണ്ഡലത്തില്‍ മുഖ്യ പ്രചാരണായുധം.

കറുപ്പിൽ ഗ്ലാമർ ലുക്കിൽ നടി സുർഭി ജ്യോതിയുടെ ചിത്രങ്ങൾ

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

Malappuram
English summary
Kerala assembly election 2021: PV Anvar became LDF candidate in Nilambur constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X