മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിയേറാ ലിയോണിൽ നിന്ന് 11ന് തിരിച്ചെത്തും: വെളിപ്പെടുത്തലുമായി പിവി അൻവർ, ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്

Google Oneindia Malayalam News

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതോടെ കേരളത്തിലേക്ക് തിരിച്ചെത്തുന്ന തിയ്യതി പ്രഖ്യാപിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. മാർച്ച് 11ന് ആഫ്രിക്കയിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തുമെന്നും ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സജീവമായി രംഗത്തുണ്ടാകുമെന്നുമാണ് അൻവർ വെളിപ്പെടുത്തിയിട്ടുള്ളത്. ഫേസ്ബുക്ക് വീഡിയോയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ആഫ്രിക്കയിലെ സിയേറാ ലിയോണിൽ നിന്നാണ് ഫേസ്ബുക്ക് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്.

നാട് നന്നാകാന്‍ യുഡിഎഫ്; പ്രചാരണ വാചകം പുറത്തിറക്കി, ലക്ഷ്യം സംശുദ്ധം സദ്ഭരണംനാട് നന്നാകാന്‍ യുഡിഎഫ്; പ്രചാരണ വാചകം പുറത്തിറക്കി, ലക്ഷ്യം സംശുദ്ധം സദ്ഭരണം

ധൃതി ആർക്ക്?

ധൃതി ആർക്ക്?

എംഎൽഎയെ കാണാനില്ല, വരില്ല എന്ന വാർത്തകൾ മാധ്യമങ്ങളിൽ എതിരാളികൾ ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. എന്നെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കും എതിരാളികൾക്കുമാണ് എന്നെ കാണാൻ ഏറെ ധൃതിയുള്ളത്. ഈ തിരഞ്ഞെടുപ്പ് രംഗത്ത് ഇടതുമുന്നണിക്കൊപ്പം വളരെ സജീവമായി ഉണ്ടാകും. കൂടുതൽ വിവരങ്ങൾ യാത്ര തിരിക്കുന്നതിന് മുമ്പ് വീഡിയോയിൽ തന്നെ വ്യക്തമാക്കുമെന്നും അൻവർ പറഞ്ഞു.

മത്സരിപ്പിക്കും

മത്സരിപ്പിക്കും

ജനപ്രീതി കൂടുതൽ പിവി അൻവറിന് തന്നെയാണെന്നും നിലമ്പൂർ മണ്ഡലത്തിൽ പിവി അൻവറിനെ തന്നെ മത്സരിപ്പിക്കുമെന്നാണ് സിപിഎം വ്യക്തമാക്കിയിട്ടുള്ളത്. അൻവറിന്റെ അസാന്നിധ്യം ചർച്ചയാവുന്നതിനിടെയാണ് അദ്ദേഹത്തിന് ഒരിക്കൽക്കൂടി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകണമെന്ന് സിപിഎം ജില്ലാ നേതൃത്വം നിലപാട് സ്വീകരിച്ചിട്ടുള്ളത്.

 ആഫ്രിക്കയിലോ?

ആഫ്രിക്കയിലോ?

നിയമസഭാ സമ്മേളനങ്ങളിൽ നിന്നും എ വിജയരാഘവന്റെ യാത്രയിൽ നിന്നും വിട്ടുനിന്ന പിവി അൻവർ കഴിഞ്ഞ രണ്ട് മാസക്കാലമായി നിലമ്പൂരിലില്ല. ഇതിനിടെയാണ് യൂത്ത് കോൺഗ്രസാണ് നിലമ്പൂർ എംഎൽഎ പിവി അൻവർ എംഎൽഎയെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മൂർഖൻ ഷംസുദ്ദീന്റേതായിരുന്നു പരാതി. ഇതോടെയാണ് എംഎൽഎ വിദേശത്ത് പോയെന്ന് സിപിഎം വിശദീകരണവുമായി സിപിഎം രംഗത്തെത്തിയത്. അദ്ദേഹം സ്ഥലത്തില്ലെങ്കിലും നിലമ്പൂർ മണ്ഡലത്തിലെ കാര്യങ്ങളെല്ലാം എംഎൽഎ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
മലപ്പുറം: പിവി അൻവറിന് വിജയസാധ്യത; ഒരിക്കൽകൂടി മത്സരിക്കണമെന്ന് സിപിഎം ജില്ലാ നേതൃത്വം
അൻവർ തന്നെ?

അൻവർ തന്നെ?


തിരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ച ശേഷവും പി വി അന്‍വര്‍ എംഎല്‍എയുടെ അസാന്നിധ്യം ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇത് യുഡിഎഫ് പ്രചാരണത്തിന് ആയുധമാക്കാനൊരുങ്ങുകയാണ്. അതേ സമയം പിവി അൻവർ വീണ്ടും സ്വതന്ത്രനായി നിലമ്പൂരില്‍ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ബിസിനസ് ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോയിട്ടുള്ള പി വി അന്‍വര്‍ ഉടന്‍ മടങ്ങി വരുമെന്നുമാണ് സിപിഐഎം നേരത്തെ നൽകിയ വിശദീകരണം.

 അസാന്നിധ്യം എന്തുകൊണ്ട്?

അസാന്നിധ്യം എന്തുകൊണ്ട്?

രണ്ടു മാസത്തിലധികമായി പി വി അന്‍വര്‍ എംഎല്‍എ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടാതിരുന്നതാണ് എവിടെ പോയെന്ന തരത്തിലുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയത്. ഇതോടെ എംഎല്‍എക്കെതിരെ പലതരത്തിലുള്ള ആരോപണങ്ങളുമുയര്‍ന്നിരുന്നു. എന്നാല്‍ ബിസിനസ് ആവശ്യത്തിനായി ആഫ്രിക്കന്‍ രാജ്യമായ സിയോറ ലിയോണയിലാണുള്ളതെന്ന് പി വി അന്‍വര്‍ നേരിട്ട് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഉടന്‍ തിരിച്ചു വരുമെന്നും അന്‍വര്‍ ഫേസ്ബുക്കിലൂടെ കൂട്ടിച്ചേർത്തു.

Malappuram
English summary
Kerala assembly election 2021: PV Anvar reveals date of returning from African country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X