മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎന്‍എ ഖാദറിന് കെട്ടിവെക്കാനുള്ള തുക നല്‍കി ക്ഷേത്ര ജീവനക്കാര്‍; പാണക്കാട് പ്രത്യേക ചടങ്ങ്

Google Oneindia Malayalam News

മലപ്പുറം: മുസ്ലിം ലീഗ് നേതാവും ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെഎന്‍എ ഖാദറിന് മല്‍സരിക്കുന്നതിന് കെട്ടിവെക്കാനുള്ള തുക നല്‍കിയത് ക്ഷേത്ര ജീവനക്കാര്‍. മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരുടെയും ശാന്തിക്കാരുടെയും കമ്മിറ്റിയാണ് പണം നല്‍കിയത്. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ നടന്ന ചടങ്ങിലാണ് തുക കൈമാറിയത്.

k

യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങളും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. കേരള ടെമ്പിള്‍ എംപ്ലോയീസ് കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വിവി ശ്രീനിവാസന്‍, വിശ്വന്‍ വെള്ളരശേരി, രമേശ് എമ്പ്രാന്തിരി, ശ്രീജിഷ് നമ്പീശന്‍, കെപി കേശവന്‍ നമ്പീശന്‍ എന്നിവര്‍ ചടങ്ങിന് സാക്ഷികളായി.

യുഡിഎഫ് കൂടുതല്‍ സീറ്റ് പിടിക്കും; ബിജെപിക്ക് ഏറിയാല്‍ 2, ഭരണം എല്‍ഡിഎഫിന് തന്നെ എന്ന് പുതിയ സര്‍വ്വെയുഡിഎഫ് കൂടുതല്‍ സീറ്റ് പിടിക്കും; ബിജെപിക്ക് ഏറിയാല്‍ 2, ഭരണം എല്‍ഡിഎഫിന് തന്നെ എന്ന് പുതിയ സര്‍വ്വെ

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പൂർണം- ചിത്രങ്ങൾ

വള്ളിക്കുന്ന് മണ്ഡലം എംഎല്‍എ ആയിരുന്നു നേരത്തെ കെഎന്‍എ ഖാദര്‍. ലോക്‌സഭയിലേക്ക് മല്‍സരിക്കാന്‍ പികെ കുഞ്ഞാലിക്കുട്ടി വേങ്ങര മണ്ഡലം ഒഴിഞ്ഞപ്പോള്‍ കെഎന്‍എ ഖാദര്‍ വേങ്ങരയില്‍ മല്‍സരിക്കുകയും ജയിക്കുകയും ചെയ്തു. ഇത്തവണ കുഞ്ഞാലിക്കുട്ടി എംപി പദവി രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കുകയാണ്. തുടര്‍ന്നാണ് വേങ്ങര മണ്ഡലം കെഎന്‍എ ഖാദര്‍ ഒഴിഞ്ഞതും ഗുരുവായൂരില്‍ സ്ഥാനാര്‍ഥിയായതും.

കഴിഞ്ഞ മൂന്ന് തവണയായി എല്‍ഡിഎഫ് ജയിക്കുന്ന മണ്ഡലമാണ് ഗുരുവായൂര്‍. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് കെഎന്‍എ ഖാദര്‍ പറയുന്നു. വളരെ ശുഭാപ്തി വിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഴക് നിറച്ച് സാക്ഷി അഗർവാൾ; ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
തൃശ്ശൂരില്‍ വിജയ സാധ്യതയല്ല, മത്സരസാധ്യത | Oneindia Malayalam

Malappuram
English summary
Kerala Assembly Election 2021: Temple Workers Give Election Deposit Money to KNA Khader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X