Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടിയാണ് തീരുമാനിക്കുക; ഊഹാപോഹങ്ങള്‍ വിഴുങ്ങി അഭിപ്രായം പറയരുത്, പ്രതിഷേധങ്ങള്‍ തള്ളി സിദ്ദീഖ്

പൊന്നാനി: പൊന്നാനിയില്‍ തന്‍റെ പേരില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളെ തള്ളി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ ഏരിയ സെക്രട്ടറിയുമായ ടിഎ സിദ്ദീഖ്. പത്രങ്ങളും ചാനലുകളും പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങള്‍ വിഴുങ്ങി അഭിപ്രായം പറയുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്യേണ്ടവരല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍. ചിത്രങ്ങളും ഉപയോഗിച്ച് ചിലര്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതെല്ലാം പാര്‍ട്ടി വിരുദ്ധമാണ് ഇതുവരെ ഏത് ഉത്തവാദിത്തവും ഏറ്റെടുത്തിട്ടുള്ളത് പാര്‍ടിയുടെ ഉത്തരവാദിത്തപ്പെട്ട ഘടകങ്ങളുടെ തീരുമാനം അനുസരിച്ചാണ്. 'അരിവാള്‍ ചുറ്റിക നക്ഷത്രം' അടയാളത്തില്‍ ആരു മത്സരിക്കുന്നതും പാര്‍ട്ടി തീരുമാനം അനുസരിച്ചാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

ടിഎ സിദ്ധീഖ് പറയുന്നു

ടിഎ സിദ്ധീഖ് പറയുന്നു

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പത്രങ്ങളിലും ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക പാര്‍ട്ടി സെക്രട്ടറിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ആ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്നതാണ് രാഷ്ട്രീയമായ കടമ.

Recommended Video

cmsvideo
    #KLElection2021 പൊന്നാനിയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകരുടെ പരസ്യ പ്രകടനം
    പത്രങ്ങളും ചാനലുകളും

    പത്രങ്ങളും ചാനലുകളും

    സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് സി.പി.ഐ.എമ്മിന് സംഘടനാപരമായ രീതിയുണ്ട്. അതുപ്രകാരമാണ് ഇതുവരെ തീരുമാനങ്ങള്‍ ഉണ്ടായത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ആ സംഘടനാരീതി അംഗീകരിക്കാന്‍ എല്ലാ പാര്‍ട്ടി അംഗങ്ങളും ബാധ്യസ്ഥരുമാണ്. പത്രങ്ങളും ചാനലുകളും പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങള്‍ വിഴുങ്ങി അഭിപ്രായം പറയുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്യേണ്ടവരല്ല അവര്‍.

    പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി

    പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി

    പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എന്റെ പേരും, ചിത്രങ്ങളും ഉപയോഗിച്ച് ചിലര്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതെല്ലാം പാര്‍ട്ടി വിരുദ്ധമാണ് ഇതുവരെ ഏത് ഉത്തവാദിത്തവും ഏറ്റെടുത്തിട്ടുള്ളത് പാര്‍ടിയുടെ ഉത്തരവാദിത്തപ്പെട്ട ഘടകങ്ങളുടെ തീരുമാനം അനുസരിച്ചാണ്. 'അരിവാള്‍ ചുറ്റിക നക്ഷത്രം' അടയാളത്തില്‍ ആരു മത്സരിക്കുന്നതും പാര്‍ട്ടി തീരുമാനം അനുസരിച്ചാണ്.

    പാര്‍ട്ടി തീരുമാനിച്ചാല്‍

    പാര്‍ട്ടി തീരുമാനിച്ചാല്‍

    മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കും. മറ്റു ചുമതലകള്‍ നിശ്ചയിച്ചാല്‍ അത് അനുസരിക്കും. ഏതു പാര്‍ടി അംഗത്തെയും പോലെ എനിക്കും ബാധകമാണ് ഈ തത്ത്വം. പാര്‍ട്ടിയിലെ എന്റെ ചുമതല തീരുമാനിക്കാന്‍ ഘടകങ്ങളുണ്ട്. അവിടെ തീരുമാനിക്കും.

    അഭൂതപൂര്‍വമായ ജനപിന്തുണ

    അഭൂതപൂര്‍വമായ ജനപിന്തുണ

    അതുകൊണ്ട് എന്റെ പേരും ചിത്രവും പാര്‍ടി വിരുദ്ധ പ്രചരണത്തിന് ഉപയോഗിക്കരുത്. അഭൂതപൂര്‍വമായ ജനപിന്തുണയാണ് എല്‍.ഡി.എഫ് സര്‍ക്കാരിനുള്ളത്. തുടര്‍ ഭരണം ഉറപ്പുള്ള രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് നിലനില്‍ക്കുകയാണ്. ജനങ്ങളും പാര്‍ടി സഖാക്കളും അതിന്റെ ആവേശത്തിലാണ്. ആ ആവേശത്തെ ചോര്‍ത്തികളയുന്ന ഒരു പ്രവര്‍ത്തനവും, പ്രതികരണവും പാര്‍ടി അംഗങ്ങളുടെയോ, സഖാക്കളുടെയോ ഭാഗത്തു നിന്നുണ്ടാകരുത്.

    ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍

    ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍

    ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങളില്‍ നിന്ന് പിന്മാറണമെന്ന് പാര്‍ടി അനുഭാവികളോടും, ബന്ധുക്കളോടും പാര്‍ടിയെയും മുന്നണിയെയും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന പേരില്‍ എന്നെയും സ്‌നേഹിക്കുന്ന സകല മനുഷ്യരോടും അഭ്യര്‍ത്ഥിക്കുന്നു...

    ബോളിവുഡ് നടി സ്വര ഭാസ്‌കറിന്റെ ഇതുവരെ പുറത്തുവരാത്ത ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+