മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫ്: പിവി അൻവറിന്റെ അസാന്നിധ്യം ആയുധമാക്കും

Google Oneindia Malayalam News

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതോടെ നിലമ്പൂർ മണ്ഡലം പിടിച്ചെടുക്കാനൊരുങ്ങി യുഡിഎഫ്. തിരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ച ശേഷവും പി വി അന്‍വര്‍ എംഎല്‍എയുടെ അസാന്നിധ്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കാനൊരുങ്ങുകയാണ് യുഡിഎഫ്. അതേ സമയം പിവി അൻവർ വീണ്ടും സ്വതന്ത്രനായി നിലമ്പൂരില്‍ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതിനിടെയാണ് യുഡിഎഫ് പുതിയ പ്രചാരണത്തിനൊരുങ്ങുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോയിട്ടുള്ള പി വി അന്‍വര്‍ ഉടന്‍ മടങ്ങി വരുമെന്നാണ് സിപിഐഎം നൽകുന്ന വിശദീകരണം.

തമിഴ് ജനതയെ കീഴടക്കണമെങ്കില്‍ മോദി ഈ രണ്ടു കാര്യങ്ങള്‍ ചെയ്യണം; രാഹുല്‍ ഗാന്ധി പറയുന്നുതമിഴ് ജനതയെ കീഴടക്കണമെങ്കില്‍ മോദി ഈ രണ്ടു കാര്യങ്ങള്‍ ചെയ്യണം; രാഹുല്‍ ഗാന്ധി പറയുന്നു

നേരത്തെ യൂത്ത് കോൺഗ്രസാണ് നിലമ്പൂർ എംഎൽഎ പിവി അൻവർ എംഎൽഎയെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മൂർഖൻ ഷംസുദ്ദീന്റേതായിരുന്നു പരാതി. ഇതോടെയാണ് എംഎൽഎ വിദേശത്ത് പോയെന്ന് സിപിഎം വിശദീകരണം നൽകിയത്. അദ്ദേഹം സ്ഥലത്തില്ലെങ്കിലും നിലമ്പൂർ മണ്ഡലത്തിലെ കാര്യങ്ങളെല്ലാം എംഎൽഎ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു.

 pvanvar-1

രണ്ടു മാസത്തിലധികമായി പി വി അന്‍വര്‍ എംഎല്‍എയുടെ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടാതിരുന്നതാണ് എവിടെ പോയെന്ന തരത്തിലുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയത്. ഇതോടെ എംഎല്‍എക്കെതിരെ പലതരത്തിലുള്ള ആരോപണങ്ങളുമുയര്‍ന്നിരുന്നു. എന്നാല്‍ ബിസിനസ് ആവശ്യത്തിനായി ആഫ്രിക്കന്‍ രാജ്യമായ സിയോറ ലിയോണയിലാണുള്ളതെന്ന് പി വി അന്‍വര്‍ നേരിട്ട് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഉടന്‍ തിരിച്ചു വരുമെന്നും അന്‍വര്‍ ഫേസ്ബുക്കിലൂടെ കൂട്ടിച്ചേർത്തു.

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

എന്നാല്‍ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ഊർജ്ജിതമായി നടക്കുമ്പോഴും പി വി അന്‍വര്‍ മടങ്ങി എത്തിയിട്ടില്ല. ഇതോടെയാണ് ഈ വിഷയം സജീവ പ്രചാരണ ആയുധമാക്കാനുള്ള തീരുമാനത്തിലേക്ക് യുഡിഎഫ് എത്തുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്തുവന്നിട്ടും എംഎൽഎ മടങ്ങി വരാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന ആരോപണം. അതേ സമയം ഇപ്പോഴത്തെ സാഹചര്യം മുതലെടുത്ത് കൈവിട്ടു പോയ നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിക്കാനുള്ള തീവ്ര തന്ത്രങ്ങൾ മെനയുകയാണ് യുഡിഎഫ്. അൻവറിന്റെ അസാന്നിധ്യം തന്നെയാണ് യുഡിഎഫ് മണ്ഡലത്തില്‍ മുഖ്യ പ്രചാരണായുധം.

ഉറപ്പുകള്‍ നല്‍കി ഉദ്യോഗാര്‍ത്ഥികളെ ഇനിയും വഞ്ചിക്കരുത്, ജനത്തിന് 'വെറുപ്പാണ്' എല്‍ഡിഎഫ്: മുല്ലപ്പള്ളിഉറപ്പുകള്‍ നല്‍കി ഉദ്യോഗാര്‍ത്ഥികളെ ഇനിയും വഞ്ചിക്കരുത്, ജനത്തിന് 'വെറുപ്പാണ്' എല്‍ഡിഎഫ്: മുല്ലപ്പള്ളി

'രാഹുല്‍ ഭയ്യാ താങ്കള്‍ അന്ന്‌ അവധിയിലായിരുന്നു'; രാഹുലിനെ ട്രോളി അമിത്‌ ഷാ'രാഹുല്‍ ഭയ്യാ താങ്കള്‍ അന്ന്‌ അവധിയിലായിരുന്നു'; രാഹുലിനെ ട്രോളി അമിത്‌ ഷാ

ക്യൂട്ട് സുന്ദരി അനിഖയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Malappuram
English summary
Kerala assembly election 2021: UDF aims on Nilambur constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X