മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താനൂരില്‍ വി അബ്ദുറഹ്മാന്‍ തന്നെ മല്‍സരിക്കും; നേരിടാന്‍ പികെ ഫിറോസ് എത്തുമോ, പൊടിപാറും

Google Oneindia Malayalam News

മലപ്പുറം: മല്‍സരിക്കാനില്ല എന്ന എംഎല്‍എയുടെ നിലപാട് സിപിഎം നേതൃത്വം അംഗീകരിച്ചില്ല. താനൂര്‍ നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി സിറ്റിങ് എംഎല്‍എ വി അബ്ദുറഹ്മാന്‍ തന്നെ എത്തും. അബ്ദുറഹ്മാന്‍ മല്‍സരിച്ചാല്‍ ജയം ഉറപ്പാണ് എന്നാണ് സിപിഎം വിലയിരുത്തല്‍. മണ്ഡലത്തില്‍ 700 കോടിയിലേറെ രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും ഇടതുപക്ഷ നേതാക്കള്‍ പറയുന്നു. അബ്ദുറഹ്മാന്‍ മല്‍സരിക്കാന്‍ എത്തുമ്പോള്‍ ഇനി അറിയേണ്ടത് യുഡിഎഫ് സ്ഥാനാര്‍ഥി ആര് എന്നാണ്. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്, മുന്‍ എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണി, താനൂരിലെ രണ്ടു പ്രാദേശിക മുസ്ലിം ലീഗ് നേതാക്കള്‍ എന്നിവരുടെ പേരും യുഡിഎഫ് ക്യാമ്പില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

ഇന്ത്യന്‍ ആര്‍മി- തുര്‍ക്ക്‌മെനിസ്ഥാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സംയുക്ത സ്‌കൈഡൈവിങ് പരിശീലനം, ചിത്രങ്ങള്‍ കാണാം

p

വി അബ്ദുറഹ്മാന്‍ തന്നെ മല്‍സരിക്കണമെന്ന് സിപിഎമ്മിന്റെ പ്രാദേശിക ഘടകങ്ങള്‍ എല്ലാം ഒരേ ശബ്ദത്തില്‍ ആവശ്യപ്പെട്ടു. മറ്റൊരു സ്ഥാനാര്‍ഥി മല്‍സരിച്ചാല്‍ വിജയം സംശയകരമാണെന്നും അവര്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് സിപിഎം ജില്ലാ നേതൃത്വം അബ്ദുറഹ്മാനോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടത്. 2016ല്‍ വലിയ തരംഗമുണ്ടാക്കിയാണ് അബ്ദുറഹ്മാന്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത്. 5000ത്തോളം വോട്ടിന് അബ്ദുറഹ്മാന്‍ രണ്ടത്താണിയെ പരാജയപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ്, തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് എന്നിവയെല്ലാം യുഡിഎഫിന് അനുകൂലമാണ്.

30000ത്തിലേറെ വോട്ട് കിട്ടിയ മണ്ഡലം; കോട്ടയത്ത് ബിജെപി ലക്ഷ്യം ഈ സീറ്റ്, പൂഞ്ഞാറില്‍ ലക്ഷ്യം മറ്റൊന്ന്30000ത്തിലേറെ വോട്ട് കിട്ടിയ മണ്ഡലം; കോട്ടയത്ത് ബിജെപി ലക്ഷ്യം ഈ സീറ്റ്, പൂഞ്ഞാറില്‍ ലക്ഷ്യം മറ്റൊന്ന്

മാത്രമല്ല, കോണ്‍ഗ്രസിലും മുസ്ലിം ലീഗിലും 2016ല്‍ വിഭാഗീയത രൂക്ഷമായിരുന്നു. അത്തരമൊരു സാഹചര്യം ഇന്നില്ല. പൊന്‍മുണ്ടം കോണ്‍ഗ്രസ് എന്ന വിമത ഗ്രൂപ്പ് പൂര്‍ണമായും ഇല്ലാതായിരിക്കുന്നു. അതുകൊണ്ടുതന്നെ പഴയ കോണ്‍ഗ്രസ് നേതാവായ അബ്ദുറഹ്മാന് ഇത്തവണ അല്‍പ്പം വിയര്‍ക്കേണ്ടി വരുമെന്ന ചുരക്കം. എന്നാല്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ മാത്രം ഉയര്‍ത്തി ജയിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഇടതുപക്ഷം. ഇനി യുഡിഎഫ് സ്ഥാനാര്‍ഥി ആര് എന്നുകൂടി അറിഞ്ഞാല്‍ മണ്ഡലത്തില്‍ പോര്‍ക്കളം ഒരുങ്ങും.

പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍

Recommended Video

cmsvideo
E ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രി ?ഞെട്ടിക്കാൻ BJP | Oneindia Malayalam

2016ല്‍ തിരൂര്‍ മണ്ഡലത്തില്‍ മല്‍സരിച്ച ഗഫൂര്‍ പി ലില്ലീസ് ഇത്തവണയും തിരൂരില്‍ ഇറങ്ങുമെന്നാണ് വിവരം. അബ്ദുറഹ്മാന്‍ മല്‍സരിച്ചില്ലെങ്കില്‍ താനൂരില്‍ ഇടതുപക്ഷത്തിന് വേണ്ടി ഗഫൂര്‍ ഇറങ്ങുമെന്ന് സൂചനയുണ്ടായിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ മാറിയ പശ്ചാത്തലത്തില്‍ ഗഫൂര്‍ പി ലില്ലീസ് തിരൂരില്‍ തന്നെ മല്‍സരിച്ചേക്കും. കഴിഞ്ഞ തവണ മുസ്ലിം ലീഗിനെ വിറപ്പിച്ച പോരാട്ടം കാഴ്ചവച്ച വ്യക്തിയാണ് ഗഫൂര്‍. നേരത്തെ ഒരു തവണ മണ്ഡലം പിടിച്ച ചരിത്രവും ഇടതുപക്ഷത്തിനുണ്ട്. യുഡിഎഫിന് വേണ്ടി എന്‍ ഷംസുദ്ദീന്‍, കുറുക്കോളി മൊയ്തീന്‍, അഡ്വ. ഫൈസല്‍ ബാബു എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.

ഓവിയ ഹെലന്റ് ഫോട്ടോ ഷൂട്ട്: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

മമത ബാനര്‍ജി നന്തിഗ്രാമില്‍ മല്‍സരിക്കും; 50 വനിതകള്‍, 42 മുസ്ലിങ്ങള്‍, 79 പട്ടിക ജാതിക്കാര്‍.. പട്ടിക പുറത്ത്മമത ബാനര്‍ജി നന്തിഗ്രാമില്‍ മല്‍സരിക്കും; 50 വനിതകള്‍, 42 മുസ്ലിങ്ങള്‍, 79 പട്ടിക ജാതിക്കാര്‍.. പട്ടിക പുറത്ത്

Malappuram
English summary
Kerala Assembly Election 2021: V Abdurahman LDF candidate in Tanur Constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X