മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിലമ്പൂരില്‍ വിവി പ്രകാശ്; ആര്യാടന്‍ ഷൗക്കത്തിന് പാര്‍ട്ടി ചുമതല, അഡ്വ. ഷരീഫിന് വേണ്ടി സേവ് കോണ്‍ഗ്രസ്

Google Oneindia Malayalam News

മലപ്പുറം: ഇടതുസ്ഥാനാര്‍ഥിയായി പിവി അന്‍വര്‍ തന്നെ എത്തുമോ എന്ന ചര്‍ച്ച നിലമ്പൂരില്‍ ശക്തിപ്പെട്ടിരിക്കെ, കോണ്‍ഗ്രസിന് വേണ്ടി ഡിസിസി അധ്യക്ഷന്‍ വിവി പ്രകാശ് രംഗത്തിറങ്ങുമെന്ന് സൂചന. വിവി പ്രകാശ്, ആര്യാടന്‍ ഷൗക്കത്ത് എന്നിവരാണ് കോണ്‍ഗ്രസ് പട്ടികയിലുണ്ടായിരുന്നത്. സമാനമായ സാഹചര്യം 2016ലുമുണ്ടായിരുന്നു. അന്ന് ആര്യാടന്‍ ഷൗക്കത്തിന് മല്‍സരിക്കാന്‍ അവസരം നല്‍കി. എന്നാല്‍ ഇത്തവണ പ്രകാശ് മല്‍സരിക്കട്ടെ എന്നാണ് മുതിര്‍ന്ന നേതാക്കളുടെ തീരുമാനം. ഉമ്മന്‍ ചാണ്ടി ഇക്കാര്യം ആര്യാടന്‍ മുഹമ്മദുമായി ചര്‍ച്ച നടത്തിയിരുന്നു.

n

വിവി പ്രകാശ് മല്‍സര രംഗത്തേക്ക് വരുമ്പോള്‍ ഷൗക്കത്തിന് പാര്‍ട്ടി ചുമതല നല്‍കിയേക്കും. ഇരു നേതാക്കളെയും അനുകൂലിച്ചും എതിര്‍ത്തും ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. കോണ്‍ഗ്രസ് നേതൃത്വം വിഷമവൃത്തത്തില്‍ നില്‍ക്കവെയാണ് പുതിയ പരിഹാര ഫോര്‍മുല ഒരുങ്ങുന്നത്. നേതൃത്വം പറയുന്നത് പോലെ ചെയ്യുമെന്ന് ഇരു നേതാക്കളും പ്രതികരിക്കുന്നു.

പിസി ജോര്‍ജ് കളി തുടങ്ങി; പിന്തുണച്ച് ഹിന്ദു പാര്‍ലമെന്റ്, പൂഞ്ഞാറില്‍ 2 പേരുമായി കോണ്‍ഗ്രസും എല്‍ഡിഎഫുംപിസി ജോര്‍ജ് കളി തുടങ്ങി; പിന്തുണച്ച് ഹിന്ദു പാര്‍ലമെന്റ്, പൂഞ്ഞാറില്‍ 2 പേരുമായി കോണ്‍ഗ്രസും എല്‍ഡിഎഫും

കോണ്‍ഗ്രസിലെ വിഭാഗീയതയാണ് 2016ലെ പരാജയത്തിന് കാരണമെന്ന വിലയിത്തലുണ്ടായിരുന്നു. അന്ന് സ്വതന്ത്രനായി മല്‍സരിച്ച പിവി അന്‍വന്‍ 11000ല്‍ അധികം വോട്ടുകള്‍ക്കാണ് ജയിച്ചത്. ഇത്തവണ എന്തുവില കൊടുത്തും പരാജയപ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. അതേസയം, അഡ്വ. ഷരീഫ് മല്‍സരിക്കണമെന്നാവശ്യപ്പെട്ട് സേവ് കോണ്‍ഗ്രസ് ഫോറവും രംഗത്തുണ്ട്. സോഷ്യല്‍ മീഡിയ വഴി ഇവര്‍ പ്രചാരണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. നിലവിലെ നേതാക്കള്‍ക്ക് കീഴില്‍ തിരഞ്ഞെടുപ്പ് നേരിട്ടാല്‍ പരാജയം ഉറപ്പാണെന്നും ഇവര്‍ വാദിക്കുന്നു.

ഇടുക്കിയില്‍ 4 സീറ്റുകള്‍ പിടിക്കാന്‍ യുഡിഎഫ്; എംഎം മണിക്കെതിരെ സേനപതി വേണു, പ്രഖ്യാപനം ഉടന്‍ഇടുക്കിയില്‍ 4 സീറ്റുകള്‍ പിടിക്കാന്‍ യുഡിഎഫ്; എംഎം മണിക്കെതിരെ സേനപതി വേണു, പ്രഖ്യാപനം ഉടന്‍

ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

അതേസമയം, പിവി അന്‍വറിന് തന്നെയാണ് ഇടതുപക്ഷം സാധ്യത കല്‍പ്പിക്കുന്നത്. അദ്ദേഹം വൈകാതെ സിയറ ലിയോണില്‍ നിന്ന് തിരിച്ചെത്തുമെന്നാണ് വിവരം. നിലമ്പൂരിലുണ്ടായ വിവാദങ്ങള്‍ക്കെല്ലാം എംഎല്‍എ എത്തിയാല്‍ മറുപടി പറയുമെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. ജില്ലയില്‍ ഇത്തവണയും സ്വതന്ത്രരെ വച്ചുള്ള പരീക്ഷണത്തിന് സിപിഎം ഒരുങ്ങുകയാണ്. ഏറനാട്, കൊണ്ടോട്ടി, മലപ്പുറം, പെരിന്തല്‍മണ്ണ, താനൂര്‍, തിരൂര്‍ എന്നിവടങ്ങളിലെല്ലാം പൊതുസമ്മതരായ സ്വതന്ത്രരെ തേടുകയാണ് സിപിഎം.

കേരളം യുഡിഎഫ് പിടിക്കും; 73 സീറ്റുകള്‍... കോണ്‍ഗ്രസിന് 45 സീറ്റ്, പുതിയ സര്‍വ്വെ റിപ്പോര്‍ട്ട് ഹൈക്കമാന്റിന്കേരളം യുഡിഎഫ് പിടിക്കും; 73 സീറ്റുകള്‍... കോണ്‍ഗ്രസിന് 45 സീറ്റ്, പുതിയ സര്‍വ്വെ റിപ്പോര്‍ട്ട് ഹൈക്കമാന്റിന്

നടി ശില്‍പ്പ മഞ്ജുനാഥിന്റെ പുതിയ ചിത്രങ്ങള്‍

Malappuram
English summary
Kerala Assembly Election 2021: VV Prakash will be candidate for Congress in Nilambur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X