മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുറ്റിപ്പുറം ആവര്‍ത്തിക്കുമോ; കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗ് വിമതനെ രംഗത്ത് ഇറക്കി ഞെട്ടിക്കാന്‍ സിപിഎം

Google Oneindia Malayalam News

മലപ്പുറം: യുഡിഎഫിന്‍റെ കോട്ടയായ മലപ്പുറം ജില്ലയില്‍ രാഷ്ട്രീയ പരീക്ഷണങ്ങളിലൂടെ അപ്രതീക്ഷിതമായ മുന്നേറ്റങ്ങള്‍ നടത്താന്‍ എല്‍ഡിഎഫിന് പലപ്പോഴും സാധിച്ചിട്ടുണ്ട്. 2006 ലെ തിരഞ്ഞെടുപ്പിലായിരുന്നു മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫ് ഇത്തരത്തില്‍ വലിയ നേട്ടം ഉണ്ടാക്കിയത്. പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, എംകെ മുനീര്‍ തുടങ്ങിയ ലീഗിന്‍റെ പ്രമുഖ നേതാക്കളെ ലീഗിന്‍റെ കോട്ടകളെന്ന് വിശേഷിപ്പിച്ച മണ്ഡലങ്ങളില്‍ തോല്‍പ്പിക്കാന്‍ അത്തവണ എല്‍ഡിഎഫിന് സാധിച്ചു. യുഡിഎ​ഫിലെ തര്‍ക്കത്തെ തുടര്‍ന്ന് മുന്നണി വിട്ട് വരുന്ന നേതാക്കളെ സ്ഥാനാര്‍ത്ഥിയാക്കിയ നീക്കം ജില്ലയില്‍ പലപ്പോഴും വിജയത്തില്‍ എത്തിക്കാന്‍ സിപിഎമ്മിന് സാധിച്ചിട്ടുണ്ട്. ടികെ ഹംസ, കെടി ജലീല്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ ഇത്തരത്തില്‍ യുഡിഎഫ് പാളയത്തില്‍ നിന്നും ഉയര്‍ന്ന് വന്നവരാണ്. അത്തരം ജില നീക്കങ്ങള്‍ ഉണ്ടായേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

മലപ്പുറത്തെ സിപിഎം തന്ത്രം

മലപ്പുറത്തെ സിപിഎം തന്ത്രം

ലീഗിനും കോണ്‍ഗ്രസിനും ഉള്ളിലെ തര്‍ക്കം, ലീഗിനും കോണ്‍ഗ്രസിനും ഇടയിലെ തര്‍ക്കം ഇത്താണ് മലപ്പുറത്ത് യുഡിഎഫിന് എക്കാലത്തും ഭീഷണി ഉയര്‍ത്തുന്ന വിഷയം. ലീഗിനുള്ളിലെ തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി വിട്ടുവന്ന് ഇടതുപിന്തുണയില്‍ മത്സരിച്ച വിജയിച്ച നേതാവാണ് കെടി ജലീല്‍. യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി ആയിരുന്ന ജലീല്‍ സുനാമി ഫണ്ട് വിവാദത്തെ തുടര്‍ന്നായിരുന്നു പാര്‍ട്ടി വിട്ടത്.

കുറ്റിപ്പുറവും കെടി ജലീലും

കുറ്റിപ്പുറവും കെടി ജലീലും

2006 ലെ തിരഞ്ഞെടുപ്പില്‍ കെടി ജലീലിനെ ഇടതുപക്ഷം കുറ്റിപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ സ്ഥാനാര്‍ത്ഥിയാക്കി. മത്സര ഫലം പുറത്ത് വന്നപ്പോള്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് കെടി ജലീല്‍ വിജയിച്ചു. 2011 ലും ഇതേ തന്ത്രം സിപിഎം നടത്തിയെങ്കിലും ജലീലിനും പി ശ്രീരാമകൃഷ്ണനും മാത്രമാണ് മലപ്പുറത്ത് നിന്നും വിജയിക്കാന്‍ സാധിച്ചത്.

പൊന്നാനിയില്‍ പികെ ശ്രീരാമകൃഷ്ണന്‍

പൊന്നാനിയില്‍ പികെ ശ്രീരാമകൃഷ്ണന്‍

എന്നാല്‍ 2016 തിരഞ്ഞെടുപ്പില്‍ 4 സീറ്റുകളില്‍ മലപ്പുറം ജില്ലയില്‍ വിജയിക്കാന‍് എല്‍ഡിഎഫിന് സാധിച്ചു. തവനുരില്‍ കെടി ജലീല്‍, പൊന്നാനിയില്‍ പികെ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ നിലമ്പൂരില്‍ പിവി അന്‍വര്‍, താനുരില്‍ പിവി അബ്ദുള്‍ റഹ്മാന്‍ എന്നിവരായിരുന്നു വിജയിച്ചത്. ശ്രീരാമകൃഷ്മന്‍ ഒഴികേയുള്ള മുന്ന് പേരും സ്വതന്ത്രന്‍. പിവി അബ്ദുള്‍ റഹ്മാന്‍ ആവട്ടെ കോണ്‍ഗ്രസില്‍ നിന്ന് വന്ന നേതാവും.

വിമതരെ ലക്ഷ്യമിട്ട്

വിമതരെ ലക്ഷ്യമിട്ട്


സംസ്ഥാനം മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിലേക്ക് പോവുമ്പോള്‍ മലപ്പുറത്ത് ഇത്തവണയും കൂടുതല്‍ സ്വതന്ത്രരെ രംഗത്ത് ഇറക്കാനുള്ള നീക്കത്തിലാണ് സിപിഎം. ലീഗിനും കോണ്‍ഗ്രസിനും ഉള്ളില്‍ നിന്നും ഉയര്‍ന്ന് വരുന്ന ചില വിമത സ്വരങ്ങള്‍ സിപിഎം ശ്രദ്ധിക്കുന്നുണ്ട്. ഇതില്‍ വിജയ സാധ്യതയുള്ളവരെ കണ്ടെത്തി മലപ്പുറം ജില്ലയില്‍ മത്സരിപ്പിക്കാനാണ് നീക്കം.

പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ

പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ

ലോക്സഭാ അംഗത്വം രാജിവെച്ച് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ വരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് ഇത്തവണ പ്രധാനമായും വിമതനെ രംഗത്ത് ഇറക്കാന്‍ സിപിഎം ആലോചിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അയല്‍ജില്ലക്കാരനായ ലീഗ് ഭാരവാഹികളില്‍ ഒരാള്‍ വിമതനായി മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

സിപിഎം നേതൃത്വത്തെ

സിപിഎം നേതൃത്വത്തെ

മത്സരിക്കാനുള്ള സന്നദ്ധത ഇദ്ദേഹം സിപിഎം നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി ലോക്സഭയിലേക്ക് പോയ പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം പാതിവഴിയില്‍ ഉപേക്ഷിച്ച് നിയമസഭയിലേക്ക് തിരികെ മത്സരിക്കാന്‍ എത്തിയ നിലപാടില്‍ പ്രതിഷേധിച്ചാണ് ലീഗ് നേതാവ് വിമത സ്വരം ഉയര്‍ത്തിയത്.

താനൂരിലും വിമതന്‍

താനൂരിലും വിമതന്‍

പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥിയാണെങ്കില്‍ താനൂരിലും മുസ്ലിം ലീഗിന് വിമത ഭീഷണിയുണ്ടാവുമെന്നും റിപ്പോര്‍ട്ടുണ്ടുണ്ട്. കഴിഞ്ഞ തവണ വി അബ്ദുള്‍ റഹ്മാനിലൂടെ സിപിഎം പിടിച്ച മണ്ഡലം ഇത്തവണ തിരികെ പിടിക്കാന്‍ സാധിക്കുമെന്നാണ് ലീഗ് കരുതുന്നത്. എന്നാല്‍ ആര് മത്സരിക്കും എന്ന കാര്യത്തില്‍ ഇതുവരെ പാര്‍ട്ടിക്കുള്ളില്‍ തീരുമാനം ഉണ്ടായിട്ടില്ല.

പികെ ഫിറോസ് വരുമോ

പികെ ഫിറോസ് വരുമോ

താനൂരിലേക്ക് മുസ്ലിം ലീഗ് പ്രധാനമായും പരിഗണിക്കുന്നത് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനേയാണ്. എന്നാല്‍ മണ്ഡലത്തില്‍ ഉള്ള ആളുകളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാണ് പ്രാദേശിക ഘടകത്തിന്‍റെ വികാരം. ഇതിന് വിഭിന്നമായ തീരുമാനം ഉണ്ടായാല്‍ വിമത സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായേക്കുമെന്നാണ് ചിലര്‍ സൂചിപ്പിക്കുന്നത്. സാധ്യത പരിശോധിച്ചാവും ഇവര്‍ക്ക് പിന്തുണ നല്‍കുന്ന കാര്യം സിപിഎം പരിശോധിക്കാം.

നിലമ്പൂരില്‍ അന്‍വര്‍

നിലമ്പൂരില്‍ അന്‍വര്‍

അതേസമയം, ജില്ലയിലെ സ്ഥാനാര്‍ത്ഥി സാധ്യത പട്ടിക ചൊവ്വാഴ്ച സിപിഎം ജില്ല സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ചു. സിറ്റിങ് എംഎല്‍എമാരില്‍ തവനൂരില്‍ മന്ത്രി കെടി ജലീലും, പൊന്നാനിയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും നിലമ്പൂരിലും പിവി അന്‍വറും മത്സര രംഗത്ത് ഉണ്ടാവും. താനിരല്‍ വി അബ്ദുള്‍റഹ്മാന്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. തിരൂരിലും അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്.

വണ്ടൂര്‍ സീറ്റില്‍

വണ്ടൂര്‍ സീറ്റില്‍

മലപ്പുറത്തെ കോണ്‍ഗ്രസിന്‍റെ ഏക സീറ്റിങ് സീറ്റായ വണ്ടൂരില്‍ എപി അനില്‍കുമാറിനെതിരെ , പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ പി. ​മി​ഥു​ന​യെയാണ് എല്‍ഡിഎഫ് പരിഗണിക്കുന്നത്. മുസ്ലിം ലീഗ് ബാനറില്‍ സംവരണ ടിക്കറ്റില്‍ ജയിച്ച മിഥുന പിന്നീട് ഇടതുമുന്നണിയില്‍ ചേര്‍ന്നിരുന്നു. പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് നേതാവും മ​ല​പ്പു​റം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന കെ.​പി. മു​ഹ​മ്മ​ദ്​ മുസ്തഫയുടെ പേരിനാണ് മുന്‍തൂക്കം.

പെ​രി​ന്ത​ൽ​മ​ണ്ണയും ഏറനാടും

പെ​രി​ന്ത​ൽ​മ​ണ്ണയും ഏറനാടും

പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നാ​യി​രു​ന്ന എം. ​മു​ഹ​മ്മ​ദ്​ സലീമും പട്ടകിയിലുണ്ട്. ഏറനാട് മണ്ഡലം സിപിഐയില്‍ നിന്നും ഏറ്റെടുത്ത് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനായ യു ഷറഫലിയെ മത്സരിപ്പിക്കാനാണ് ചര്‍ച്ച. മങ്കട-അ​ഡ്വ. ടി.​കെ. റ​ഷീ​ദ​ലി, പി.​കെ. അ​ബ്​​ദു​ല്ല ന​വാ​സ്, തീരുരങ്ങാടി നിയാസ് പുളിക്കലകത്ത്, കൊണ്ടോട്ടി-സുലൈമാന്‍ ഹാജി എന്നിവര്‍ക്കാണ് സാധ്യത.

നന്ദിത ശ്വേതയുടെ ഏറ്റവും പുതിയ ഹോട്ട് ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

Malappuram
English summary
kerala assembly election 2021; Will vengara repeat; CPM to contest League rebel against Kunhalikutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X