മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് എൽഡിഎഫ് 8 സീറ്റ് നേടും; തവനൂരിൽ അത്ഭുതമൊന്നും സംഭവിക്കില്ലെന്നും കെടി ജലീൽ

Google Oneindia Malayalam News

മലപ്പുറം;ജില്ലയിൽ എൽഡിഎഫ് സീറ്റുകൾ ഇരട്ടിയാക്കുമെന്ന് മന്ത്രി കെടി ജലീൽ. കഴിഞ്ഞ തവണ 4 സീറ്റുകളാണ് ലഭിച്ചത്. ഇത് ഇക്കുറി എട്ട് സീറ്റുകൾ ആക്കും. തവനൂരിലും യാതൊരു അത്ഭുതവും സംഭവിക്കാൻ പോകുന്നില്ലെന്നും ജലീൽ പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Recommended Video

cmsvideo
തവനൂരിൽ അത്ഭുതമൊന്നും സംഭവിക്കില്ല | Oneindia Malayalam

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

സംസ്ഥാനത്ത് എൽഡിഎഫ് മികച്ച ഭൂരിപക്ഷം നേടി അധികാര തുടർച്ച നേടും. നിലപാടുകളിലെ വ്യക്തത, വികസന പ്രവര്‍ത്തനങ്ങളിലെ തുടര്‍ച്ച,. വിവിധ മേഖലകളിലുള്ള ധീരമായ കാൽവെപ്പ് ഇതെല്ലാം കേരളത്തിൽ ഭരണത്തുടർച്ചയ്ക്ക് വഴിവെയ്ക്കും. വെല്ലുവിളികൾക്കിടയിലും കേരളത്തിന്റെ മുഖ്യമന്ത്രി സ്വപ്ന തുല്യമായ നേട്ടങ്ങൾ നടത്തി ജനങ്ങൾക്കിടയിൽ സജീവമാണ്. തവനൂരിൽ കഴിഞ്ഞ രണ്ട് തവണയും വ്യക്തമായ ഭൂരിപക്ഷം നേടാൻ എൽഡിഎഫിന് സാധിച്ചിരുന്നു. ഇത്തവണയും യാതൊരു മാറ്റവും സംഭവിക്കില്ലെന്നും ജലീൽ പറഞ്ഞു.

page-16153

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടത് തരംഗത്തിനിടയിലും യുഡിഎഫ് വൻ വിജയം നേടിയ ജില്ലയാണ് മലപ്പുറം. ആകെയുള്ള 16 സീറ്റിൽ 12 ഉം യുഡിഎഫിന് ലഭിച്ചു. 12 ലും ലീഗ് സ്ഥാനാർത്ഥികളായിരു്നു വിജയിച്ചത്. ഇത്തവണ ജില്ലയിൽ മുഴുവൻ സീറ്റുകളിലും വിജയിക്കുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. കഴിഞ്ഞ തവണ കൈവിട്ട കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ നിലമ്പൂരും ലീഗിന്റെ പൊന്നാപുരം കോട്ടയായ താനൂരും ഒപ്പം എല്‍ഡിഎഫിന് സ്വാധീനമുള്ള തവനൂരും പൊന്നാനിയും ഇത്തവണ പിടിച്ചെടുക്കുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം .അതേസമം 2016 ൽ നേരിയ വോട്ടുകള്‍ക്ക് പരാജയം രുചിച്ച മങ്കടയുംപെരിന്തല്‍മണ്ണയും ഒപ്പം തിരൂരങ്ങാടിയും തിരൂരും വിജയിക്കുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്.

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Malappuram
English summary
kerala assembly election 2021; will win 8 seats in malappuram says KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X