• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പൊന്നാനിയിലെ സിപിഎം പ്രവര്‍ത്തകര്‍ ബസ് വിളിച്ചു... ശ്രീരാമകൃഷ്ണന് പകരം ടിഎം സിദ്ദിഖ് മതി... ആരാണ് സിദ്ദിഖ്?

പൊന്നാനി: നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടുടേം നിബന്ധന സിപിഎം കണിശമായി നടപ്പാക്കുമെന്നാണ് സൂചന. അങ്ങനെ വരുമ്പോള്‍ പൊന്നാനി എംഎല്‍എ പി ശ്രീരാമകൃഷ്ണന് ഇത്തവണ സീറ്റ് ലഭിക്കില്ല. കഴിഞ്ഞ രണ്ടുതവണയായി ഭൂരിപക്ഷം കൂട്ടുന്ന ശ്രീരാമകൃഷ്ണന് ഇത്തവണയും ജയസാധ്യതയുള്ള മണ്ഡലമാണ് പൊന്നാനി. കക്ഷിരാഷ്ട്രീയത്തിനപ്പും ബന്ധങ്ങളുള്ള ഈ സിപിഎം നേതാവിന് പകരം ഇപ്പോള്‍ പൊന്നാനിയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേര് ടിഎം സിദ്ദിഖിന്റേതാണ്.

അതേസമയം, പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യുന്നതാകട്ടെ മറ്റൊരു പേരും. ഇതോടെ സിദ്ദിഖിന് വേണ്ടി സിപിഎം പ്രവര്‍ത്തകര്‍ ബസ് വിളിച്ച് മലപ്പുറത്തേക്ക് പുറപ്പെട്ടു. വിശദാംശങ്ങള്‍ ഇങ്ങനെ....

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

പ്രഥമ പരിഗണന

പ്രഥമ പരിഗണന

ശ്രീരാമകൃഷ്ണനാണ് പൊന്നാനി മണ്ഡലത്തില്‍ പ്രഥമ പരിഗണന. ജില്ലാ നേതൃത്വം പരിഗണിച്ച പേരും അദ്ദേഹത്തിന്റേതായിരുന്നു. എന്നാല്‍ രണ്ടു ടേമില്‍ കൂടുതല്‍ ഒരാള്‍ എംഎല്‍എ ആകേണ്ട എന്ന സിപിഎം തീരുമാനം ശ്രീരാമകൃഷ്ണന് അവസരം നഷ്ടപ്പെടുത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.

സിദ്ദിഖും നന്ദകുമാറും

സിദ്ദിഖും നന്ദകുമാറും

ഈ സാഹചര്യത്തിലാണ് ജില്ലാ കമ്മിറ്റി അംഗമായ ടിഎം സിദ്ദിഖിന്റെ പേര് പ്രവര്‍ത്തകര്‍ക്കിടയില്‍ സജീവ ചര്‍ച്ചയാകുന്നത്. സോഷ്യല്‍ മീഡിയയിലും ഇദ്ദേഹത്തിന്റെ പേര് നിര്‍ദേശിക്കുന്നവര്‍ കുറവല്ല. പക്ഷേ, പാര്‍ട്ടിയുടെ പരിഗണനയിലുള്ളത് സിഐടിയു നേതാവ് പി നന്ദകുമാറിന്റേതാണ്.

നേരത്തെ മാറിക്കൊടുത്തു

നേരത്തെ മാറിക്കൊടുത്തു

നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ പൊന്നാനി സിപിഎമ്മില്‍ ഭിന്നത രൂക്ഷമാകുമെന്ന് ഉറപ്പായിരിക്കുകയാണ്. പാര്‍ട്ടിക്ക് വേണ്ടി ഏറെ കാലമായി കഠിനാധ്വാനം ചെയ്യുന്ന സിദ്ദിഖിനെ ഇത്തവണ പരിഗണിക്കണമെന്നാണ് ആവശ്യം. നേരത്തെ ഇദ്ദേഹത്തിന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും ശ്രീരാമകൃഷ്ണന് വേണ്ടി മാറി നില്‍ക്കുകയായിരുന്നു.

സിപിഎം പ്രവര്‍ത്തകര്‍ പുറപ്പെട്ടു

സിപിഎം പ്രവര്‍ത്തകര്‍ പുറപ്പെട്ടു

സിദ്ദിഖിന്റെ മല്‍സരിപ്പിക്കണം എന്നാവശ്യപ്പെട്ട് നിരവധി സിപിഎം പ്രവര്‍ത്തകര്‍ ബസില്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പുറപ്പെട്ടുവത്രെ. തര്‍ക്കം രൂക്ഷമാകാനേ ഇത് ഉപകരിക്കൂവെന്നും ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കാമെന്നും പറഞ്ഞ് ഇവരെ പിന്നീട് പിന്തിരിപ്പിച്ചു എന്നാണ് വിവരം. മുസ്ലിം ലീഗ് കോട്ടയില്‍ മികച്ച വിജയം നേടി രാഷ്ട്രീയരംഗത്തിറങ്ങിയ നേതാവാണ് സിദ്ദിഖ്.

ആരാണ് ടിഎം സിദ്ദിഖ്

ആരാണ് ടിഎം സിദ്ദിഖ്

1994ല്‍ വെളിയങ്കോട് പഞ്ചായത്തില്‍ മികച്ച വിജയം നേടിയ അദ്ദേഹം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. 2004 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. 2017 മുതല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും. പൊന്നാനിയില്‍ ഏറെ സ്വീകാര്യനായ നേതാവാണ് സിദ്ദിഖ്. മാത്രമല്ല, സിപിഎം പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം വലിയ ആവേശവുമാണ്.

ഭിന്നത തുടച്ചുനീക്കിയ നേതാവ്

ഭിന്നത തുടച്ചുനീക്കിയ നേതാവ്

1991ല്‍ ബ്രാഞ്ച് സെക്രട്ടറിയായ ടിഎം സിദ്ദിഖ് 2001 മുതല്‍ 10 വര്‍ഷം ഏരിയ സെക്രട്ടറിയായിരുന്നു. പൊന്നാനി മേഖലയില്‍ സിപിഎമ്മിലുണ്ടായിരുന്ന ഭിന്നത ഇല്ലാതാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച നേതാവായിട്ടാണ് സിദ്ദിഖിനെ പരിഗണിക്കുന്നത്. മാത്രമല്ല, ശ്രീരാമകൃഷ്ണന്റെ വിജയത്തില്‍ പ്രധാന റോള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു എന്നും സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു.

ഭൂരിപക്ഷം ഉയരങ്ങളിലേക്ക്

ഭൂരിപക്ഷം ഉയരങ്ങളിലേക്ക്

2011ലാണ് ശ്രീരാമകൃഷ്ണന്‍ പൊന്നാനിയില്‍ ആദ്യം മല്‍സരിച്ചത്. അന്ന് 4000ത്തിലധികം വോട്ടുകള്‍ക്കായിരുന്നു ജയം. എന്നാല്‍ 2016ല്‍ ഭൂരിപക്ഷം കൂടി. 15650 ആയി ഉയര്‍ന്നു. ഇപ്പോള്‍ ശ്രീരാമകൃഷ്ണന്‍ മണ്ഡലത്തില്‍ സജീവമാണ്. ഇതിനിടെയാണ് രണ്ടു ടേം നിബന്ധന സിപിഎം കണിശമായി നടപ്പാക്കുന്നത്. ഇനി സിപിഎം സ്ഥാനാര്‍ഥി സിദ്ദിഖോ നന്ദകുമാറോ എന്നാണ് അറിയേണ്ടത്.

കോണ്‍ഗ്രസ് കമല്‍ഹാസനൊപ്പം പോകില്ല; 41ല്‍ നിന്ന് 25ലേക്ക്, തമിഴ്‌നാട്ടില്‍ സീറ്റ് ധാരണ, പാര്‍ലമെന്റ് സീറ്റുകളും

96ലും മാസ്റ്ററിലും തിളങ്ങിയ യുവനടി: ഗൗരി ജി കിഷന്റെ പുതിയ ചിത്രങ്ങള്‍ കാണാം

Malappuram

English summary
Kerala Assembly Election 2021; If P Sreeramakrishnan remove CPM workers demands to consider TM Siddeek in Ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X