മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിവി അന്‍വര്‍ തിരിച്ചുവരുന്ന ദിവസം ഏത്... മാര്‍ച്ച് അഞ്ചിനോ ആറിനോ? ആ ദിവസം വിമാനം കയറിയില്ലെങ്കില്‍ കുടുങ്ങും

Google Oneindia Malayalam News

മലപ്പുറം: നിലമ്പൂരില്‍ ആരായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്ന ചോദ്യത്തിനുത്തരം തേടുകയാണ് പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും. സിറ്റിങ് എംഎല്‍എ ആയ പിവി അന്‍വറിന് ഒരു അവസരം കൂടി സിപിഎം നല്‍കുമെന്നാണ് വിവരം. പക്ഷേ, അതിന് സ്ഥാനാര്‍ത്ഥി സ്ഥലത്തുണ്ടാകണമല്ലോ.

കോണ്‍ഗ്രസിന്റെ പെരുംകോട്ട; സിപിഎമ്മില്‍ നിന്ന് അന്ന് പിടിച്ചെടുത്തു, അരനൂറ്റാണ്ടിന് ശേഷം കൈവിട്ട നിലമ്പൂര്‍കോണ്‍ഗ്രസിന്റെ പെരുംകോട്ട; സിപിഎമ്മില്‍ നിന്ന് അന്ന് പിടിച്ചെടുത്തു, അരനൂറ്റാണ്ടിന് ശേഷം കൈവിട്ട നിലമ്പൂര്‍

സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളുമായി ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക; അമിത് ഷാ എത്തിയാല്‍ അന്തിമംസര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളുമായി ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക; അമിത് ഷാ എത്തിയാല്‍ അന്തിമം

ബിസിനസ് ആവശ്യത്തിനായി ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലാണ് രണ്ട് മാസത്തോളമായി പിവി അന്‍വര്‍ ഉള്ളത്. അവിടെ ഖനനവുമായി ബന്ധപ്പെട്ട ബിസിനസിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. എന്തൊക്കെ വന്നാലും പിവി അന്‍വര്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഉണ്ടാകുമെന്നാണ് നിലമ്പൂരിലെ സിപിഎമ്മുകാരുടെ പ്രതീക്ഷ. എന്നെത്തും അന്‍വര്‍?

മാര്‍ച്ച് അഞ്ചിന്

മാര്‍ച്ച് അഞ്ചിന്

പിവി അന്‍വര്‍ മാര്‍ച്ച് അഞ്ചികനം നാട്ടില്‍ തിരികെ എത്തുമെന്നാണ് സിപിഎമ്മുകാരുടെ അവകാശവാദം. അത്തരത്തില്‍ ഒരു ഉറപ്പ് അവര്‍ക്ക് ലഭിച്ചതായും പറയുന്നുണ്ട്. എന്തായാലും, എന്ന് തിരികെ എത്തുമെന്ന് പിവി അന്‍വര്‍ മാത്രം ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ല.

ആറിന് മുമ്പ്

ആറിന് മുമ്പ്

മാര്‍ച്ച് ആറിന് മുമ്പ് തിരികെ എത്തുമെന്നാണ് അന്‍വര്‍ അറിയിച്ചിട്ടുള്ളത് എന്നാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ പറയുന്നത് എന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാര്‍ച്ച് 1 ന് വിളിച്ചപ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് എന്നാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ ഉദ്ധരിച്ച് വാര്‍ത്തയില്‍ പറയുന്നത്.

ആ വിമാനം മിസ്സ് ആയാല്‍

ആ വിമാനം മിസ്സ് ആയാല്‍

പിവി അന്‍വര്‍ മാര്‍ച്ച് അഞ്ചിന് മുമ്പോ ആറിന് മുമ്പോ എത്തുമെന്ന് തീര്‍ച്ചയൊന്നും ഇല്ല. എന്തായാലും മാര്‍ച്ച് ആറിന് സിയറ ലിയോണില്‍ നിന്ന് വിമാനം പിടിച്ചില്ലെങ്കില്‍ മത്സരിക്കാന്‍ കഴിഞ്ഞോളണം എന്നില്ല എന്നാണ് വിവരം. മാര്‍ച്ച് ആറ് കഴിഞ്ഞാല്‍ പിന്നെ, മാര്‍ച്ച് 11 നാണ് അവിടെ നിന്നുള്ള വിമാനം എന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

തിരികെ എത്തിയാല്‍

തിരികെ എത്തിയാല്‍

തിരികെ എത്തിയാല്‍ നേരെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് എടുത്ത് ചാടാന്‍ എംഎല്‍എയ്ക്ക് സാധിക്കില്ല. കാരണം, 14 ദിവസത്തെ ക്വാറന്റൈന്‍ വേണം. 11 ന് തിരികെ എത്തിയാല്‍, മാര്‍ച്ച് 25 ന് ശേഷമേ പുറത്തിറങ്ങാന്‍ സാധിക്കൂ. ഏപ്രില്‍ 6 ന് ആണ് തിരഞ്ഞെടുപ്പ്.

സമയം തികയില്ല

സമയം തികയില്ല

മാര്‍ച്ച് 19 ന് ആണ് പത്രി സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി. നാട്ടില്‍ തിരികെ എത്തിയാലും ഇല്ലെങ്കിലും, അന്‍വറിന് വേണമെങ്കില്‍ ഓണ്‍ലൈന്‍ വഴി പത്രിക സമര്‍പ്പിക്കാം. പക്ഷേ, നേരിട്ട് പ്രചാരണത്തിനിറങ്ങാതെ, നിലമ്പൂര്‍ പോലെ ഒരു മണ്ഡലത്തില്‍ വിജയ പ്രതീക്ഷയുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല.

ചരിത്രം തിരുത്തിയ തിരഞ്ഞെടുപ്പ്

ചരിത്രം തിരുത്തിയ തിരഞ്ഞെടുപ്പ്

നിലമ്പൂരിന്റെ ആദ്യ എംഎല്‍എ സിപിഎമ്മുകാരനായ കെ കുഞ്ഞാലി ആയിരുന്നു. എംഎല്‍എ ആയിരിക്കെ കുഞ്ഞാലി കൊല്ലപ്പെട്ടു. അതിന് ശേഷം, അമ്പത് വര്‍ഷത്തോളം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഇവിടെ ജയിച്ചത്. ഏറ്റവും അധികം തവണ തിരഞ്ഞെടുക്കപ്പെട്ടത് ആര്യാടന്‍ മുഹമ്മദും. അങ്ങനെയുള്ള മണ്ഡലം പിവി അന്‍വറിലൂടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം തിരിച്ചുപിടിക്കുകയായിരുന്നു.

കാത്തിരുന്ന് കാണാം

കാത്തിരുന്ന് കാണാം

അന്‍വര്‍ തിരഞ്ഞെടുപ്പ് കണക്കാക്കി കൃത്യ സമയത്ത് തന്നെ നാട്ടിലേക്ക് തിരികെ എത്തുമെന്നാണ് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ആളുമായ എ വിജയരാഘവന്‍ വ്യക്തമാക്കിയിട്ടുള്ളത്. തിരിച്ചുവരാനുള്ള ടിക്കറ്റ് എടുത്തിട്ടുണ്ട് എന്നും വിജയരാഘവന്‍ പറഞ്ഞു. എന്നാല്‍ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ രാജ്യം വിടാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് യുഡിഎഫിന്റെ ആരോപണം.

കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ഉറപ്പിച്ചു? സിറ്റിങ് മണ്ഡലം സിപിഎമ്മിനെ തുണക്കുമോകോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ഉറപ്പിച്ചു? സിറ്റിങ് മണ്ഡലം സിപിഎമ്മിനെ തുണക്കുമോ

ഒരു വീട്ടില്‍ രണ്ട് ലക്ഷ്മിമാര്‍ വേണ്ട: എലിമിനേഷനില്‍ പുറത്തായത് ഭാഗ്യമുള്ള ലക്ഷ്മിയോ ജയമുള്ള ലക്ഷ്മിയോഒരു വീട്ടില്‍ രണ്ട് ലക്ഷ്മിമാര്‍ വേണ്ട: എലിമിനേഷനില്‍ പുറത്തായത് ഭാഗ്യമുള്ള ലക്ഷ്മിയോ ജയമുള്ള ലക്ഷ്മിയോ

Malappuram
English summary
Kerala Assembly Election 2021: Will PV Anwar come back before election date from Sierra Leona? Discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X