മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ട് ഭാര്യമാര്‍ക്കായി ഒരു കോടി, പിവി അന്‍വറിന് 18.57 കോടിയുടെ ആസ്തി; ബാധ്യത 16.64 കോടി രൂപ

Google Oneindia Malayalam News

മലപ്പുറം: സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് പിവി അന്‍വര്‍. നിലമ്പൂരിലെ സിറ്റിങ് എംഎല്‍എയും പിവി അന്‍വര്‍ ആണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആയിരുന്നു കോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫ് നിലമ്പൂര്‍ തിരിച്ചുപിടിച്ചത്. ധനാഢ്യനായ അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ അന്ന് ഇടതുപക്ഷത്തിനുള്ളില്‍ നിന്ന് തന്നെ വലിയ എതിര്‍പ്പുണ്ടായിരുന്നു.

'ആ സിംഹ ഗര്‍ജ്ജനത്തിന് കാതോര്‍ത്ത്' ആര്‍ക്ക് വോട്ട് ചെയ്യും? തലശ്ശേരിയില്‍ ബിജെപിയുടെ ദുര്‍ഗ്ഗതി'ആ സിംഹ ഗര്‍ജ്ജനത്തിന് കാതോര്‍ത്ത്' ആര്‍ക്ക് വോട്ട് ചെയ്യും? തലശ്ശേരിയില്‍ ബിജെപിയുടെ ദുര്‍ഗ്ഗതി

എല്‍ഡിഎഫിന് ബിജെപിയുടെ രഹസ്യ പിന്തുണ! ജഗദീഷ് ഇക്കാര്യം അറിഞ്ഞത് സിനിമാക്കാരില്‍ നിന്നെന്ന്എല്‍ഡിഎഫിന് ബിജെപിയുടെ രഹസ്യ പിന്തുണ! ജഗദീഷ് ഇക്കാര്യം അറിഞ്ഞത് സിനിമാക്കാരില്‍ നിന്നെന്ന്

ഇത്തവണയും പിവി അന്‍വര്‍ തന്നെയാണ് നിലമ്പൂരിലെ സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി. നാമനിര്‍ദ്ദേശ പത്രികയില്‍ വ്യക്തമാക്കിയത് പ്രകാരം പിവി അന്‍വറിന് എത്ര ആസ്തിയുണ്ട് എന്ന് നോക്കാം...

പശ്ചിമബംഗാളിലെ ഖരഗ്പൂരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നു, ചിത്രങ്ങള്‍

പതിനെട്ടര കോടി രൂപ

പതിനെട്ടര കോടി രൂപ

മൊത്തം പതിനെട്ടര കോടി രൂപയാണ് പിവി അന്‍വറിന്റെ മൊത്തം ജംഗമ ആസ്തി. കൃത്യമായി പറഞ്ഞാല്‍ 18.57 കോടി രൂപ. ഇത്രയും ആസ്തിയുള്ള അന്‍വറിന് അതിനൊത്ത ബാധ്യതകളും ഉണ്ട്. മൊത്തം 16.64 കോടി രൂപയാണ് പിവി അന്‍വറിന്റെ സാമ്പത്തിക ബാധ്യത.

രണ്ട് ഭാര്യമാര്‍

രണ്ട് ഭാര്യമാര്‍

പിവി അന്‍വറിന് രണ്ട് ഭാര്യമാരാണുള്ളത്. ഇവര്‍ക്ക് രണ്ട് പേര്‍ക്കുമായി ഒരു കോടി രൂപയില്‍ അധികമാണ് സ്വത്ത്. ഒരാളുടെ സ്വത്ത് 51.25 ലക്ഷം രൂപയും മറ്റൊരാളുടേത് 40.48 ലക്ഷം രൂപയും ആണ്.

ആസ്തികള്‍ 9 കോടി കടക്കും

ആസ്തികള്‍ 9 കോടി കടക്കും

രണ്ട് ഭാര്യമാരുടേയും പേരിലായി ഏതാണ്ട് ഒമ്പത് കോടി രൂപയുടെ ആസ്തിയുണ്ട് എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഒരാളുടെ ആസ്തി 6.7 കോടി രൂപയും മറ്റൊരാളുടേത് 2.42 കോടി രൂപയും ആണ് ആസ്തി മൂല്യം. 1,200 ഗ്രാം വീതം സ്വര്‍ണാഭരണങ്ങളും ഉണ്ട്.

അവസാന നിമിഷം

അവസാന നിമിഷം

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് പിവി അന്‍വര്‍ നാട്ടിലുണ്ടായിരുന്നില്ല. അന്‍വര്‍ ആഫ്രിക്കയില്‍ സാമ്പത്തിക തട്ടിപ്പിന് പിടിക്കപ്പെട്ടു എന്നും ജയിലില്‍ ആണ് എന്നും ആയിരുന്നു എതിരാളികളുടെ പ്രചാരണം. എന്തായാലും നാട്ടില്‍ തിരിച്ചെത്തും മുമ്പേ അന്‍വര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിരുന്നു.

ബാധ്യത തീര്‍ക്കാന്‍

ബാധ്യത തീര്‍ക്കാന്‍

ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണയില്‍ ആയിരുന്നു പിവി അന്‍വര്‍ ഉണ്ടായിരുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഫലമായി ഉണ്ടായ കടുത്ത സാമ്പത്തിക ബാധ്യതയില്‍ നിന്ന് രക്ഷനേടാന്‍ പുതിയ വ്യവസായ പദ്ധതിയുടെ ഭാഗമായിട്ടാണ് സിയറ ലിയോണയില്‍ എത്തിയത് എന്നായിരുന്നു അന്‍വറിന്റെ വിശദീകരണം.

ഖനന മേഖലയില്‍

ഖനന മേഖലയില്‍

ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണയില്‍ വജ്ര, സ്വര്‍ണ ഖനന ബിസിനസിനായാണ് അന്‍വര്‍ പോയത്. ഏതണ്ട് ഇരുപതിനായിരം കോടി രൂപയുടെ ഖനന പദ്ധതിയുടെ ഭാഗമായിട്ടാണിത് എന്നാണ് വിശദീകരണം. എങ്ങനെയാണ് ഈ മേഖലയില്‍ എത്തപ്പെട്ടത് എന്നും അന്‍വര്‍ വിശദീകരിച്ചിരുന്നു.

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

നിലമ്പൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ആര്യാടന്‍ ഷൗക്കത്ത് ആയിരുന്നു പിവി അന്‍വറിന്റെ എതിരാളി. അന്ന് 11,504 വോട്ടുകള്‍ക്കായിരുന്നു അന്‍വറിന്റെ വിജയം. ഇത്തവണ വിവി പ്രകാശ് ആണ് നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

അക്ഷര ഗൗഡയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപിയുടെ വോട്ട് ഇനി ആർക്ക്? പത്രികാസമർപ്പണത്തിൽ സംഭവിച്ച അശ്രദ്ധ സ്വാഭാവികമോ?ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപിയുടെ വോട്ട് ഇനി ആർക്ക്? പത്രികാസമർപ്പണത്തിൽ സംഭവിച്ച അശ്രദ്ധ സ്വാഭാവികമോ?

സ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കൂടിയാണ് എന്റെ സ്ഥാനാര്‍ത്ഥിത്വം- അഭിമുഖം പി ജിജിസ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കൂടിയാണ് എന്റെ സ്ഥാനാര്‍ത്ഥിത്വം- അഭിമുഖം പി ജിജി

കോൺഗ്രസ് 40 സീറ്റ് പിടിച്ചിട്ട് രണ്ട് പതിറ്റാണ്ട്... ഇത്തവണ അമ്പതെങ്കിലും കിട്ടിയില്ലെങ്കിൽ എൽഡിഎഫ് തുടരുംകോൺഗ്രസ് 40 സീറ്റ് പിടിച്ചിട്ട് രണ്ട് പതിറ്റാണ്ട്... ഇത്തവണ അമ്പതെങ്കിലും കിട്ടിയില്ലെങ്കിൽ എൽഡിഎഫ് തുടരും

Malappuram
English summary
Kerala Assembly Election 2021: Asset details of Nilambur LDF candidate PV Anwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X