മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിണറായി യുടേണ്‍ അടിച്ചില്ലേ... ആ 2000 കോടി എന്തു ചെയ്തു? കെടി ജലീലിന്റെ പോസ്റ്റിന് കമന്റ്

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകള്‍ ബജറ്റിലെ നിര്‍ദേശങ്ങളോടുള്ള എതിര്‍സ്വരങ്ങളാണ്‌

Google Oneindia Malayalam News
k

മലപ്പുറം: ബജറ്റില്‍ തവനൂര്‍ മണ്ഡലത്തിന് കിട്ടിയത് എന്തൊക്കെ എന്ന് വിവരിച്ച് കെടി ജലീല്‍ എംഎല്‍എ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന് താഴെ തുടക്കം തന്നെ കടുത്ത വിമര്‍ശനം. തുടര്‍ഭരണം ആര്‍ക്ക് കിട്ടിയാലും യോജിക്കില്ലെന്നും തെറ്റുപറ്റിയത് വോട്ടര്‍മാര്‍ക്കാണെന്നുമാണ് ഒരു കമന്റ്. എല്ലാത്തിനും വില കൂട്ടിയിട്ട് വിലക്കയറ്റം തടയാന്‍ 2000 കോടി നീക്കിവച്ച ആ തീരുമാനം വിപ്ലവകരമാണ് എന്നാണ് മറ്റൊരു കമന്റ്. കഴിഞ്ഞ ബജറ്റില്‍ സില്‍വല്‍ ലൈന്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് നീക്കിവച്ച 2000 കോടി എവിടെ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. പദ്ധതിയില്‍ നിന്ന് പിണറായി യുടേണ്‍ അടിച്ച സാഹചര്യത്തിലാണ് ചോദ്യമെന്നും കമന്റില്‍ പറയുന്നു.

കേരളത്തില്‍ എത്ര തരം നികുതികളുണ്ട് എന്ന് അറിയാന്‍ ബജറ്റ് വായിക്കുക, ആ കൂട്ടിയ അത്രയും നികുതികള്‍ നിലവിലുണ്ട് എന്നും കമന്റുണ്ട്. അതേസമയം, ഇടതു സര്‍ക്കാരിനെ അനുകൂലിച്ചുള്ള കമന്റുകളും നിരവധിയാണ്. കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ മണ്ഡലത്തില്‍ ബജറ്റില്‍ കിട്ടിയത് എന്തൊക്കെ എന്നാണ് വിവരിക്കുന്നത്. അതിങ്ങനെ...

അപ്രതീക്ഷിത നീക്കവുമായി ഖത്തര്‍; ഞെട്ടിയത് യൂറോപ്പ്, അമേരിക്കയുടെ രഹസ്യപിന്തുണഅപ്രതീക്ഷിത നീക്കവുമായി ഖത്തര്‍; ഞെട്ടിയത് യൂറോപ്പ്, അമേരിക്കയുടെ രഹസ്യപിന്തുണ

2023-24 ബജറ്റിൽ തവനൂർ മണ്ഡലത്തിന് 163 കോടിയുടെ പദ്ധതികൾ
1) കർമ്മ റോഡ് നരിപ്പറമ്പ് മുതൽ തിരുനാവായ-തവനൂർ പാലം വരെ ദീർഘിപ്പിക്കൽ (30 കോടി)
2) എടപ്പാൾ മിനി സിവിൽ സ്റ്റേഷൻ കെട്ടിടനിർമാണം രണ്ടാംഘട്ടം (10 കോടി)
ആദ്യഘട്ട പ്രവൃത്തിക്ക് 8 കോടി അനുവദിച്ചിരുന്നു. അതിൻ്റെ എസ്റ്റിമേറ്റ് എടുത്തപ്പോഴാണ് സംഖ്യ തികയില്ലെന്നും എല്ലാ സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ പത്ത് കോടി കൂടി അധികം വേണമെന്നും ബന്ധപ്പെട്ടവർ പറഞ്ഞത്. അതനുസരിച്ചാണ് 10 കോടി കൂടി അനുവദിച്ചത്.
3) പട്ടയിൽ കടവ് പാലം നിർമ്മാണം, മംഗലം (25 കോടി)
4) പുറത്തൂർ പടിഞ്ഞാറെക്കരയിൽ ഫിഷ് ലാൻഡിങ് സെൻറർ നിർമ്മാണം (10 കോടി)
5) മംഗലം പഞ്ചായത്ത് ഫിഷറീസ് ആശുപത്രി കെട്ടിടം (3 കോടി)
6) ചമ്രവട്ടം തിരൂർ റോഡ് നവീകരണം (10 കോടി)
7) തവനൂർ കടവ് റോഡ് നവീകരണം
(3 കോടി)
8 ) പൂക്കരത്തറ ഒളമ്പക്കടവ് റോഡ് നവീകരണം (5 കോടി)
9 ) തൃപ്പങ്ങോട് മിനി സ്റ്റേഡിയം നിർമ്മാണം. ഭൂമി ലഭ്യമാക്കുന്ന മുറക്ക് (5 കോടി)
10) എടപ്പാൾ കാഞ്ഞിരമുക്ക് നടുവട്ടം റോഡ് BM&BC നവീകരണം (8 കോടി)
11) പുറത്തൂർ മുരുക്കുമാട് ദ്വീപ് സംരക്ഷണവും സൗന്ദര്യ വൽക്കരണവും (3 കോടി)
12) ഗവൺമെൻറ് കോളേജ്, തവനൂർ, ഹോസ്റ്റൽ ഉൾപ്പടെ കെട്ടിടനിർമാണം രണ്ടാംഘട്ടം (10 കോടി)
13 ) തവനൂർ- തൃക്കണ്ണാപുരം- കടകശ്ശേരി പമ്പ് ഹൗസ് കനാൽ നവീകരണം (10 കോടി)
14) പുറത്തൂർ പുത്തൻവീട്ടിൽ തോട് VCB നിർമ്മാണം (8 കോടി)
15) പുറത്തൂർ സി എച്ച് സി സ്റ്റാഫ് ക്വാർട്ടേഴ്സ് പുനരുദ്ധാരണം (3 കോടി)
16) ജി.യു.പി.എസ് പടിഞ്ഞാറെക്കര കെട്ടിടനിർമ്മാണം (3 കോടി)
17) തൃപ്രങ്ങോട് ബഡ്സ് സ്കൂൾ കെട്ടിട നിർമ്മാണം (3 കോടി)
18) തിരൂർ-ചമ്രവട്ടം റോഡ്, ആലത്തിയൂർ- പള്ളിക്കടവ് റോഡ്, കൊടക്കൽ ആലത്തിയൂർ റോഡ്, മാങ്ങാട്ടിരി-പൂക്കൈത
പുല്ലൂണി റോഡ് എന്നിവയോട് അനുബന്ധിച്ച്‌ കൾട്ടറുകളും ഡ്രെയിനേജും നിർമ്മിക്കൽ (5 കോടി)
19) ആലിങ്ങൽ മംഗലം കൂട്ടായിക്കടവ് റോഡ് നവീകരണം (3 കോടി)
20) ബീരാഞ്ചിറ കാരത്തൂർ റോഡ് നവീകരണം (3 കോടി)
21) പാലക്കാട് പൊന്നാനി റോഡിൽ എടപ്പാൾ മുതൽ നീലിയാട് വരെ നവീകരണം (3 കോടി)
മുൻ ബഡ്ജറ്റുകളിൽ വന്ന പ്രവൃത്തികളുടെ നിലവിലെ സററാറ്റസ് താഴെ പറയും പ്രകാരമാണ്.
1) തിരുനാവായ-തവനൂർ പാലത്തിൻ്റെ നിർമ്മാണവുമായി (52.24 കോടി) ബന്ധപ്പെട്ട സാങ്കേതികത്വം നീക്കി. ടെൻഡർ ചെയ്ത് പ്രവൃത്തി എടുത്ത ഊരാളുങ്ങൽ സൊസൈറ്റിക്ക് വർക്ക് ഓർഡർ കൊടുക്കാൻ ഇന്നലെ ഉന്നത ഉദ്യോഗസ്ഥ തലത്തിൽ തീരുമാനമായി.
2) 50% പ്രവൃത്തി കഴിഞ്ഞ് സാങ്കേതിക കുരുക്കിൽ നിലച്ച ഒളമ്പക്കടവ് പാലത്തിൻ്റെ (32 കോടി) രണ്ടാംഘട്ട പ്രവൃത്തിയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു.
3) 40% പ്രവൃത്തി കഴിഞ്ഞ ചമ്രവട്ടം പാലത്തിൻ്റെ ചോർച്ച നികത്തുന്ന പ്രവൃത്തിക്ക് (37 കോടി) ഉണ്ടായിട്ടുള്ള തടസ്സം നീക്കാൻ അടുത്ത ബുധനാഴ്ച ജലസേചന മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ MLA മുൻകയ്യെടുത്ത് ഉയർന്ന ഉദ്യോഗസ്ഥ തല യോഗം തീരുമാനിച്ചിട്ടുണ്ട്.
4) പ്രവൃത്തി ആരംഭിച്ച കൂട്ടായി റെഗുലേറ്ററിൻ്റെ പ്രവൃത്തി (9 കോടി) മുന്നോട്ട് കൊണ്ടു പോകാൻ കഴിഞ്ഞ ദിവസം മന്ത്രിതല തീരുമാനം എടുത്തിരുന്നു.
5) പണിയാരംഭിച്ച പുറത്തൂർ നായർ തോട് പാലം (47 കോടി) പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
6) ആശാൻപടി-പടിഞ്ഞാറേക്കര തീരദേശ റോഡിൻ്റെ പണി (57.2 കോടി) പുരോഗമിക്കുന്നു.
7) തൃപ്രങ്ങോട്-പുറത്തൂർ-മംഗലം പഞ്ചായത്തുകളിലെ ജലജീവൻ മിഷൻ്റെ കുടിവെള്ള പദ്ധതിയുടെ (150 കോടി) പ്രവൃത്തി ടെൻഡർ ചെയ്തു. മാർച്ച് അവസാനത്തോടെ പണി തുടങ്ങും.
😎 25% പണി പൂർത്തിയായ തവനൂർ-കാലടി-എടപ്പാൾ-വട്ടംകുളം പഞ്ചായത്തുകൾക്കായുള്ള ജലജീവൻ കുടിവെള്ള പദ്ധതിയുടെ (219.43 കോടി) പ്രവൃത്തി വേഗത്തിൽ പുരോഗമിക്കുന്നു.
9) 18 കോടി ചെലവിട്ട് നിർമ്മിച്ച തവനൂർ മിനി പമ്പയിലെ തൊഴിൽ പരിശീലന കേന്ദ്രം മാർച്ച് അവസാനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി നാടിന് സമർപ്പിക്കും.
10) സാമൂഹ്യ നീതി വകുപ്പിൻ്റെ കീഴിലെ തവനൂരിലെ വൃദ്ധസദനമുൾകൊള്ളുന്ന നവീകരിച്ച കോംപ്ലക്സിൻ്റെ (2 കോടി) ഉൽഘാടനം മാർച്ച് അവസാനത്തിൽ സാമൂഹ്യ നീതി വകുപ്പ് മന്ത്രി നിർവ്വഹിക്കും.
11) മണ്ഡലത്തിലെ 95% PWD റോഡുകളും റബറൈസ് ചെയ്തു. ശേഷിക്കുന്ന കുറ്റിപ്പാല-ഉണ്ണി നമ്പൂതിരി റോഡിൻ്റെ തടസ്സങ്ങൾ നീക്കി. പ്രവൃത്തി പുരോഗമിക്കുന്നു.
തവനൂരിന് കൈ നിറയെ പദ്ധതികൾ നൽകിയ രണ്ടാം പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ.

Malappuram
English summary
Kerala Budget 2023: Many Comments Criticized KT Jaleel Write Up About Budget Benefits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X