Get Updates
Get notified of breaking news, exclusive insights, and must-see stories!

പിടിച്ചുപറിക്കുന്ന ബജറ്റ്; ശക്തമായ പ്രതിഷേധം ഉയരുമെന്ന് കുഞ്ഞാലിക്കുട്ടി, വിരോധാഭാസമെന്ന് മജീദ്

വരുംദിവസങ്ങളില്‍ ശക്തമായ പ്രതിഷേധമുയരുമെന്ന സൂചനയാണ് കുഞ്ഞാലിക്കുട്ടി നല്‍കിയത്‌

m

മലപ്പുറം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതിരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ മുസ്ലിം ലീഗ് നേതാക്കള്‍. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിന് കേരളം സാക്ഷിയാകുമെന്ന സൂചനയാണ് പികെ കുഞ്ഞാലിക്കുട്ടി നല്‍കിയത്. അതേസമയം, ബജറ്റിലെ വിരോധാഭാസമാണ് കെപിഎം മജീദ് ചൂണ്ടിക്കാട്ടിയത്. പ്രയാസത്തിലിരിക്കുന്ന ജനങ്ങളുടെ തലയ്ക്കടിച്ചിരുത്തുന്ന ബജറ്റാണിതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കീശയില്‍ കയ്യിട്ട് ഉള്ളത് കൂടി പിടിച്ചുപറിക്കാനുള്ള പദ്ധതികളാണ് ഈ ബജറ്റിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാധാരണക്കാര്‍ക്ക് ഇരുട്ടടിയായ ബജറ്റാണെന്ന് കെപിഎ മജീദ് ആരോപിച്ചു. ജനങ്ങളുടെ നടുവൊടിക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റില്‍. വിലക്കയറ്റം നിയന്ത്രിക്കാന്‍ 2000 കോടി ചെലവഴിക്കുമെന്ന് പറയുന്ന അതേ ബജറ്റില്‍ വിലക്കയറ്റത്തിന് കാരണമാകുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. ഇന്ധന നികുതി കൂട്ടിയത് വിലക്കയറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ- ദുരിതക്കെടുതികളില്‍ നിന്ന് നടു നിവര്‍ത്താന്‍ പ്രയാസപ്പെടുന്ന സാധാരണ മനുഷ്യരുടെ തലക്കടിച്ചിരുത്തുന്ന ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. ആശ്വസിക്കാനുള്ള ഒന്നുമില്ലെന്ന് മാത്രമല്ല, കീശയില്‍ കയ്യിട്ട് ഉള്ളത് കൂടി പിടിച്ചു പറിക്കാനുള്ള പദ്ധതികളാണ് ഈ ബജറ്റ്. പൊതു ജനത്തെ പരിഹസിക്കുയാണ് സര്‍ക്കാര്‍ ഇതിലൂടെ ചെയ്തിരിക്കുന്നത്. ഈ ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്ന് വരും.

കെപിഎ മജീദിന്റെ വാക്കുകള്‍- സംസ്ഥാന സര്‍ക്കാര്‍ ഇന്ന് അവതരിപ്പിച്ച ബജറ്റ് സാധാരണക്കാര്‍ക്ക് ഇരുട്ടടിയാണ്. ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റ് പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തി. വിലക്കയറ്റം നിയന്ത്രിക്കാന്‍ രണ്ടായിരം കോടിയെന്ന് പറഞ്ഞ അതേ ബജറ്റ് തന്നെ വിലക്കയറ്റത്തിന് കാരണമാകുന്ന പെട്രോള്‍, ഡീസല്‍ സെസ് വര്‍ദ്ധിപ്പിച്ചു...

കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നികുതി വര്‍ദ്ധിപ്പിച്ചു. വരും ദിവസങ്ങളില്‍ ജീവിതച്ചെലവ് വര്‍ദ്ധിക്കും. സാധാരണ മനുഷ്യരെക്കുറിച്ച് ചെറിയ രീതിയില്‍പോലും ചിന്തിക്കാതെയാണ് ഇങ്ങനെയൊരു നികുതിക്കൊള്ള പ്രഖ്യാപിച്ചിരിക്കുന്നത്. നികുതി കൂട്ടി സാധാരണക്കാരുടെ നടുവൊടിക്കുന്ന ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+