മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരള ചിക്കന്‍ പദ്ധതിയുടെ കേന്ദ്ര ഓഫീസ് മലപ്പുറത്ത് തുറന്നു, നാലു ജില്ലകളിലെ പ്രവര്‍ത്തനം ഈ ഓഫീസ് കേന്ദ്രീകരിച്ച്, കൃഷിക്കാര്‍ക്ക് കിലോക്ക് 11 രൂപ വളര്‍ത്തുകൂലി ലാഭം

  • By Desk
Google Oneindia Malayalam News

മലപ്പുറം : ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ കേരള സര്‍ക്കാര്‍ അംഗീകൃത കേരള ചിക്കന്‍ പദ്ധതിയുടെ കേന്ദ്ര ഓഫീസ് മലപ്പുറത്ത് തുറന്നു. മലപ്പുറം, കോഴിക്കോട്, പാലക്കാട് വയനാട് ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഈ ഓഫീസില്‍ കേന്ദ്രീകരിക്കും. ബ്രഹ്മഗിരി ചെയര്‍മാനും, മുന്‍ എം എല്‍ എ യുമായ പി കൃഷ്ണപ്രസാദ് ആണ് ഔപചാരികമായി ഓഫീസ് ഉദ്ഘാടനം ചെയ്തത്. മലപ്പുറത്ത് കാവുങ്ങല്‍, ഗസ്റ്റ് ഹൗസിനു സമീപമാണ് ഓഫീസ്. ബ്രഹ്മഗിരി പൗള്‍ട്രി ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍, പൗള്‍ട്ടറി മിഷന്‍ മാനേജര്‍ ഡോ. മേഘ വിത്സണ്‍, ഡോ.ശ്രീജിത്ത്, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ എം വി സന്തോഷ്, മുരളി വാളാംകുളം എന്നിവര്‍ സംസാരിച്ചു.

<strong>സിപിഎം ഏരിയാസെക്രട്ടറിക്ക് ബാങ്കില്‍ നോക്കുകൂലി; വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്, നിലമ്പൂർ ഏരിയ സെക്രട്ടറി വിവാദത്തിൽ!</strong>സിപിഎം ഏരിയാസെക്രട്ടറിക്ക് ബാങ്കില്‍ നോക്കുകൂലി; വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്, നിലമ്പൂർ ഏരിയ സെക്രട്ടറി വിവാദത്തിൽ!

കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി വ്യാപകമായി വ്യാവസായിക കോഴി വളര്‍ത്തല്‍ പദ്ധതി യിലേക്ക് അംഗങ്ങളെ ചേര്‍ക്കുകയും കൂടുതല്‍ ഫാമുകളും ഔട്‌ലെറ്റുകളും ആരംഭിക്കുകയും ചെയ്യുന്നതാണ്.കേരള ചിക്കന്‍ പദ്ധതിയില്‍ അംഗങ്ങളായി ഇറച്ചിക്കോഴി വളര്‍ത്താന്‍ താത്പര്യമുള്ള കര്‍ഷകര്‍ക്ക് ബ്രഹ്മഗിരിയുടെ ണണണ.ആഞഅഒങഅഏകഞക.ഛഞഏ വെബ് സൈറ്റിലൂടെ അക്ഷയകേന്ദ്രങ്ങള്‍ വഴിയായും ഓണ്‍ ലൈനായി അപേക്ഷിക്കാവുന്നതാണ്. നിലവില്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ കര്‍ഷകരാണ് അപേക്ഷ നല്‍കേണ്ടത്. വെബ് സൈറ്റിലൂടെ അപേക്ഷ പ്രകാരം മുന്‍ഗണനാ അടിസ്ഥാനത്തില്‍ വെരിഫിക്കേഷന്‍ നടത്തിയ ശേഷം യോഗ്യമായ ഫാമുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നതാണ്.

Kerala chicken stall

അനുവദിച്ച ഫാമുകള്‍ക്ക് റജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കുന്നതാണ്. റജിസ്ട്രഷന്‍ പൂര്‍ത്തീകരിക്കുന്ന ഫാമുകള്‍ക്ക് പണം അടക്കുന്ന മുറക്ക് 10 ദിവസത്തിനുള്ളില്‍ കോഴിക്കുഞ്ഞ്, തീറ്റ, മെഡിസിന്‍ ലഭ്യമാക്കുന്നതാണ്.ഫാമുകള്‍ക്ക് പരിശീലന മേല്‍നോട്ട ചുമതല ബ്രഹ്മഗിരി പൗള്‍ട്രി മിഷന്‍ നിര്‍വഹിക്കുന്നതാണ്.കുഞ്ഞ്, തീറ്റ എന്നിവക്കായി ഒരു തവണ മുതല്‍ മുടക്കാന്‍ തയ്യാറാകുന്ന കൃഷിക്കാര്‍ക്ക് കിലോക്ക് 11 രൂപ വരെ വളര്‍ത്തുകൂലി ഈ പദ്ധതിയിലൂടെ ലഭിക്കും. വര്‍ഷത്തില്‍ ആറ് ബാച്ചുകള്‍ കൃഷിക്കാര്‍ക്ക് ഉറപ്പ് നല്‍കും.

ഇതിനു പുറമെ ആകെ ലാഭത്തില്‍ നിന്ന് ഒരു വിഹിതത്തിനും കൃഷിക്കാര്‍ക്ക് അര്‍ഹതയുണ്ട്. കൂടാതെ അപ്രതീക്ഷിതമായി കര്‍ഷകര്‍ക്ക് വരാവുന്ന നഷ്ടം നികത്താനായി ലാഭവിഹിതത്തില്‍ നിന്നും ഒരു ഭാഗം റിസ്‌ക് ഫണ്ട് ആയി മാറ്റിവെക്കും. തീറ്റയും മരുന്നും ആവശ്യഘട്ടങ്ങളില്‍ ഡോക്ടര്‍മാരുടെയും ലൈഫ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുടെയും സേവനം ബ്രഹ്മഗിരി ഫാര്‍മില്‍ ലഭ്യമാക്കും. വിദഗ്ധരായ ഡോക്ടര്‍മാരുമായും കര്‍ഷകര്‍ക്ക് ഫോണിലും ബന്ധപ്പെടാനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.

ഈ ജില്ലകളില്‍ കേരള ചിക്കന്‍ ഔട്‌ലെറ്റുകള്‍ ആരംഭിക്കാന്‍ താത്പര്യമുള്ള വ്യാപാരികള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകളില്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ ലിസ്റ്റ് ചെയ്തായിരിക്കും വെരിഫിക്കേഷന്‍ നടത്തി കടകള്‍ അനുവദിക്കുക.

ഔട്‌ലെറ്റുകള്‍ക്ക് സമീപപ്രദേശങ്ങളിലായി ഫാമുകളുടെ ലഭ്യത, ഫാമില്‍ നിന്നും കോഴിയിറക്കുന്നതിനുള്ള റൂട്ട്, ഔട്‌ലെറ്റ് സ്ഥിതിചെയ്യുന്ന സ്ഥലം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ പരിഗണിച്ചായിരിക്കും ഔട്‌ലെറ്റുകള്‍ അനുവദിക്കുക.ശുദ്ധമായ രീതിയില്‍ മാംസോല്‍പ്പാദനവും ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംവിധാനവും ഉറപ്പാക്കിക്കൊണ്ടായിരിക്കും കേരള ചിക്കന്‍ ലൈവ് ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുക.ജീവനുള്ള കോഴിത്തൂക്കം കിലോക്ക് 11 രൂപ നിരക്കില്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ നല്‍കും.

കടകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങള്‍ കച്ചവടക്കാര്‍ക്ക് അധിക ചെലവില്ലാതെ തിരിച്ചെടുക്കും. കടകളുടെ ബ്രാന്‍ഡിംഗ് , ആധുനികവല്‍ക്കരണം, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തി ഇറച്ചിക്കോഴി വിപണനമേഖലയും കാലാനുസൃതമായി നവീകരിക്കപ്പെടും .87 രൂപ നിരക്കില്‍ ജീവനോടെയും 140 രൂപ നിരക്കില്‍ ഇറച്ചി വിലയിലും കേരള ചിക്കന്‍ കടകളില്‍ വര്‍ഷം മുഴുവന്‍ കോഴി ലഭ്യമാകും. വില നിശ്ചയിക്കുന്നത് ബ്രഹ്മഗിരി നിശ്ചയിക്കുന്ന വില നിര്‍ണ്ണയ സമിതി ആയിരിക്കും. വില്പനയുടെ വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബില്ല് വ്യാപാരികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതാണ്.

കമ്പോളവില താഴുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ സഹായത്തോടെ രൂപീകരിക്കുന്ന വിലസ്ഥിരതാ ഫണ്ടിലൂടെ പരിഹരിക്കും. വിപണിയിലെ കൃത്യമായ ഇടപെടല്‍ കൊണ്ട് ഈ ഫണ്ടിലെ പുന: ചംക്രമണം സാധ്യമാക്കും.വിശദവിവരങ്ങള്‍ക്ക് , 8593933950, 9656493111 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Malappuram
English summary
Kerala Chicken office opened in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X