പിടികൊടുക്കാതെ തവനൂര്‍; ആശങ്കയേറി ഇടതുപക്ഷം, എക്‌സിറ്റ് പോളിലും രണ്ടുപക്ഷം
മലപ്പുറം: ജില്ലയില്‍ ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലമാണ് തവനൂര്‍. ഇവിടെ ആര് ജയിക്കുമെന്ന് പറയാന്‍ സാധിക്കാത്ത സാഹചര്യമാണ്. 2016ല്‍ കെടി ജലീല്‍ 17000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്. രണ്ട് ചാനലുകളുടെ പ്രവചനങ്ങളില്‍ വിപരീത ഫലങ്ങളാണ് വന്നിരിക്കുന്നത്. ഇത് മണ്ഡലത്തില്‍ ആര്‍ക്കും വ്യക്തമായ മേല്‍ക്കൈ ഇല്ലെന്നതിന്റെ സൂചനയായി വിലയിരുത്തുന്നു.

നിമയസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയില്‍ ഇടതുപക്ഷം വലിയ പ്രതീക്ഷയിലായിരുന്നു തവനൂരില്‍. തുടര്‍ച്ചയായി രണ്ടു തവണ ജയിച്ച ജലീല്‍ തന്നെ കളത്തിലിറങ്ങുമ്പോള്‍ ആവേശം വാനോളം. ജലീലിന്റെ സാന്നിധ്യം കൊണ്ടുതന്നെ തവനൂര്‍ താരമണ്ഡലവുമായി. ശക്തനായ എതിരാളിയെ തേടിയ യുഡിഎഫ് എത്തിയത് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനടുത്താണ്. അദ്ദേഹം മല്‍സരത്തിന് ഇറങ്ങിയതോടെ ട്രെന്‍ഡ് മാറാന്‍ തുടങ്ങി. ഏറ്റവും ഒടുവില്‍ പ്രചരാണം അവസാനിക്കുമ്പോള്‍ ബലാബലം എന്ന നിലയിലേക്ക് യുഡിഎഫിന് എത്താന്‍ സാധിച്ചത് നേട്ടമായി കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതാക്കള്‍ വിലയിരുത്തുന്നു.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം
വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വ്യാഴാഴ്ച പുറത്തുവന്ന രണ്ട് ചാനലുകളുടെ എക്‌സിറ്റ് പോളുകളും ഭിന്നമാണ്. മാതൃഭൂമി ന്യൂസ്-ആക്‌സിസ് മൈ ഇന്ത്യ നടത്തിയ സര്‍വ്വെയില്‍ ജലീല്‍ ജയിക്കുമെന്ന് പ്രവചിക്കുന്നു. എന്നാല്‍ തൊട്ടുപിന്നില്‍ ഫിറോസ് ഉണ്ടെന്നും സൂചിപ്പിക്കുന്നു. അതായത് ശക്തമായ മല്‍സരം നടക്കുമെന്ന് ചുരുക്കം. അതേസമയം, മനോരമ ന്യൂസ്-വിഎംഎആര്‍ സര്‍വ്വെയില്‍ ഫിറോസ് ജയിക്കുമെന്നാണ് പ്രവചനം. നേരിയ വോട്ടുകള്‍ക്കാണ് ഫിറോസിന്റെ വിജയം പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് മനോരമ നടത്തിയ സര്‍വ്വെയില്‍ ജലീല്‍ ജയിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത് എന്നതും എടുത്തുപറയേണ്ടതാണ്.
ബോൾഡ് ലുക്കിൽ നടി എവ്ലിൻ ശർമ്മയുടെ ചിത്രങ്ങൾ












Click it and Unblock the Notifications