മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി; ദുബായ് കെഎംസിസി നേതൃത്വത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വന്‍ശേഖരം കേരളത്തിലേക്ക്

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്രളയക്കെടുതിയില്‍ പ്രയാസം അനുഭവിക്കുന്ന കേരളീയരെ സഹായിക്കാന്‍ മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ ദുബൈ കെ.എം.സി.സി നേതൃത്വത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വന്‍ശേഖരം കേരളത്തിലേക്കുപുറപ്പെട്ടു. ആദ്യഘട്ടമെന്ന നിലയില്‍ കണ്ടൈനര്‍നിറയെ നിത്യോപയോഗ സാധനങ്ങളാണ് കേരളത്തിലേക്ക് പുറപ്പെട്ടത്. എം.കാര്‍ഗോ ഗ്രൂപ്പ് സൗജന്യമായാണ് ഈസാധനങ്ങ ള്‍ കേരളത്തിലെത്തിക്കുന്നത്. കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നും വീടുകളിലെത്തുന്നവര്‍ക്കാവശ്യമായ മുഴുവന്‍ സാധനങ്ങളും എത്തിച്ചുനല്‍കാനാണ് ദുബൈ കെ.എം.സി.സിയുടെ പദ്ധതി.ഇത്തരത്തില്‍ അയ്യായിരം കൂടുംബങ്ങളെ പൂര്‍ണമായി സഹായിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

KMCC

വീടുകളില്‍ വെള്ളംകയറി കേടായ ബെഡ്, സ്റ്റൗ, ചെരുപ്പ്, അടക്കളയിലേക്കാവശ്യമായ മറ്റു സാധനങ്ങള്‍ എന്നിവയെല്ലാം കെ.എം.സി.സി ദുബൈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എത്തിച്ചു നല്‍കും. ഇതിന്റെ ആദ്യഘട്ട സഹായവുമായി കണ്ടൈനര്‍ ദുബൈയില്‍നിന്നും നാട്ടിലേക്ക് പുറപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വന്‍ശേഖരംതന്നെയാണ് ആദ്യഘട്ടത്തില്‍ കേരളത്തിലേക്ക് പുറപ്പെട്ടത്. എം.കാര്‍ഗോ ഗ്രൂപ്പ് സൗജന്യമായാണ് സാധനങ്ങ ള്‍ നാട്ടിലേക്ക് എത്തിച്ചു നല്‍കുന്നത്. പ്രവാസി മലയാളികളുടേയും മറ്റു പ്രവാസികളുടെ വന്‍പിന്തുണ ഇതിനു ലഭിച്ചതായും ഇവരോടൊല്ലാം നന്ദി അറിയിക്കുന്നതായും ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ പറഞ്ഞു. കൂടുതല്‍ സഹായങ്ങള്‍ ഇനിയും നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അടുത്ത ഘട്ടത്തില്‍ ഇവ നാട്ടിലെത്തിക്കുമെന്നും ഇതിന്റെ നടപടികള്‍ നടന്നുവരികയാണെന്നും അന്‍വര്‍ നഹ പറഞ്ഞു.

Malappuram
English summary
kerala floods 2018 dubai kmcc contributionsfor kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X