മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് 184 ക്യാമ്പുകളിലായി 33658 പേര്‍, മരണം 48 ആയി, ജില്ലയില്‍ 41 പുതിയ ക്യാമ്പുകള്‍!

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്നു കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ മാത്രം 41 പുതിയ ക്യാമ്പുകള്‍ തുടങ്ങി. ഇതോടെ ജില്ലയിലെ ക്യാമ്പുകളുടെ എണ്ണം 184 ആയി. നിലമ്പൂര്‍ താലൂക്കില്‍ 24 ക്യാമ്പുകളിലായി ആകെ 2075 പേരാണുള്ളത്. പൊന്നാനി താലൂക്കില്‍ 22 ക്യാമ്പുകളിലായി 3309 പേര്‍ താമസിക്കുന്നു. കൊണ്ടോട്ടി താലൂക്കില്‍ 16 ക്യാമ്പുകളിലായി 1093 പേരാണുള്ളത്. ഏറനാട് താലൂക്കില്‍ 32 ക്യാമ്പുകളിലായി 5884 പേര്‍ താമസിക്കുന്നു. തിരൂരങ്ങാടി താലൂക്കില്‍ 29 ക്യാമ്പുകളിലായി 8736 പേരാണുള്ളത്. തിരൂര്‍ താലൂക്കില്‍ 42ക്യാമ്പുകളില്‍ 11302പേരാണ് താമസിക്കുന്നത്. പെരിന്തല്‍മണ്ണ താലൂക്കില്‍ 24 ക്യാമ്പുകളിലായി 1259 പേരാണുള്ളത്.

ക്യാമ്പുകളിലെല്ലാം ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ യഥേഷ്ടം ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ സന്നദ്ധ സംഘടനകളും വ്യക്തികളും നല്‍കിയ സാധനങ്ങളും ക്യാമ്പുകളില്‍ കലക്ടറേറ്റിലെയും താലൂക്കുകളിലെയും കണ്‍ട്രോള്‍ റൂമുകള്‍ മുഖേനെ എത്തിക്കുന്നുണ്ട്. ഓരോ ക്യാമ്പുകളിലും റവന്യൂ, പഞ്ചായത്ത്, ആരോഗ്യ വകുപ്പുകളിലെ ഓരോ ഉദ്യോസ്ഥരുടെ മേല്‍നോട്ടം മുഴുസമയം ക്യാമ്പിലുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏര്‍പ്പെടുത്തിയ 130 മെഡിക്കല്‍ ക്യാമ്പുകളിലായി 4821 പേര്‍ ഇതിനകം ചികില്‍സക്ക് വിധേയരായിട്ടുണ്ട്.

thanurcamp-1

മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്നു ഈ വര്‍ഷം മെയ് 29 മുതല്‍ ഇതുവരെ (18.8.2018 വൈകീട്ട് അഞ്ച് മണി വരെ) ഏഴ് താലൂക്കുകളിലായി 48 പേരാണ് മരണപ്പെട്ടത്. കൂടുതല്‍ പേര്‍ മരണപ്പെട്ടത് കൊണ്ടോട്ടിയിലാണ്. 14 പേരാണ് ഇവിടെ മരണപ്പെട്ടത്. തിരൂര്‍ 2, നിലമ്പൂര്‍ 11, ഏറനാട് 12, തിരൂരങ്ങാടി 5, പെരിന്തല്‍മണ്ണ 2, പൊന്നാനി 2 എന്നിങ്ങനെയാണ് മരണപ്പെട്ടത്. രണ്ടു പേരെ കാണാതാവുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2030.68 മില്ലീമീറ്റര്‍ മഴയാണ് ഇതുവരെ ലഭിച്ചത്. ഇന്നലെ 22.6 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 138 വില്ലേജുകളിലായി ഏഴ് ലക്ഷം പേര്‍ കെടുതി അനുഭവിക്കുന്നു.

110 വീടുകള്‍ പൂര്‍ണ്ണമായും 1459 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 419.3 ലക്ഷം രൂപയുടെ നഷ്ടം ഈയിനത്തില്‍ കണക്കാക്കുന്നു. 4522.04 ഹെക്ടറിലാണ് കൃഷി നാശമുായത്. 10676.40315 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. 24 പശുക്കളും 34 ആടുകളും 5296 താറാവുകളും 112831 കാട,കോഴിയും ഒരു പന്നിയും ഉള്‍പ്പെടെയുള്ളവക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്്. 68 ബോട്ടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്.്. 10.5 കോടിയാണ് നഷ്ടം കണക്കാക്കുന്നത്.

ജില്ലയില്‍ ദുരന്ത നിവാരണ പ്രശ്‌നങ്ങളില്‍ ആവശ്യമായ മേല്‍ നോട്ടം നിര്‍വഹിക്കുന്നതിന് സര്‍ക്കാര്‍ ചുമതല പ്പെടുത്തിയ നോഡല്‍ ഓഫിസര്‍ സര്‍വെ ഡയരക്ടര്‍ പാട്ടീല്‍ അജിത് ഭഗവത് റാവു ഇന്ന് (19.8.18) ജില്ലയിലെത്തും. തുടര്‍ന്ന് വൈകിട്ട് കലക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ അദ്ദേഹം


ജില്ലയില്‍ ദുരന്ത നിവാര പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍,സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ഉപയാഗിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നിറക്കുന്നതിന് പമ്പുകള്‍ മുന്‍ഗന നല്‍കമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കരുതലായി പെട്രോളും, ഡീസലും ഉണ്ടാവണമെന്നും എല്ലാ പമ്പ് ഉടമകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശം പാലിക്കാത്തപക്ഷം ദുരന്ത നിവാര നിയമം സെക്ഷന്‍ 56 പ്രകാരം ഒരു വര്‍ഷത്തെ തടവ് അടക്കമുള്ള ശിക്ഷ ലഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാ/താലൂക്ക് ആശുപത്രികളില്‍ പട്ടികജാതി വിഭാഗത്തിലുള്ള യുവതീ/യുവാക്കളെ കരാര്‍ അടിസ്ഥാനത്തില്‍ അപ്രന്റീസ് നഴ്‌സുമാരായി നിയമിക്കുന്നതിന് ആഗസ്റ്റ് 30 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Malappuram
English summary
kerala floods 33658 people in relief camps , death rate touches 48.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X