മലപ്പുറത്ത് മഴക്കെടുതിയില്‍ കേടായ റോഡുകള്‍ നന്നാക്കാന്‍ മാത്രം 383.6 കോടി രൂപ:
മലപ്പുറം: ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കിയെടുക്കാന്‍ ഏകദേശം 383.6 കോടി രൂപ വേണ്ടി വരുമെന്ന് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ എസ്.ഹരീഷ് അറിയിച്ചു. ജില്ലയിലെ പ്രധാന റോഡുകള്‍ തകര്‍ന്ന് ഗതാഗതം നിലച്ചപ്പോള്‍ അത് അതിവേഗത്തില്‍ നന്നാക്കിയെടുക്കാന്‍ കഴിഞ്ഞു. ഏകദേശം 42 ഓളം റോഡുകളാണ് ഗതാഗത യോഗ്യമാക്കിയത്. മുക്കം-അരീക്കോട്-കോഴിക്കോട് റോഡ്, കോഴിക്കോട് -നിലമ്പൂര്‍- ഗൂഡല്ലൂര്‍ റോഡ്, പൂക്കോട്ട്പാടം-കരുളായി റോഡ് എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്. 398 കിലോമീറ്റര്‍ റോഡുകളുടെ ഉപരിതലം തകര്‍ന്നതായാണ് കണക്കാക്കുന്നത്. ടാറിംഗ് ഉള്‍പ്പെടെ ഇത് നന്നാക്കിയടെുക്കാന്‍ ഏകദേശം ഒമ്പത് മാസമെങ്കിലും വേണ്ടി വരും. 140 കോടി രൂപ ഇതിനായി ചെലവിടണം.
മണ്ണിടിച്ചലില്‍ പലയിടങ്ങളിലായി 12 റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. ഇത് നന്നാക്കിയെടുക്കാന്‍ ഏകദേശം 149 ലക്ഷം വേണ്ടിവരും. പണി തുടങ്ങിയാല്‍ രണ്ടു മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയും. തകര്‍ന്ന റോഡുകള്‍: തൊരട്ടമ്മല്‍-വടക്കുമുറി -ഓടക്കയം, മഞ്ചേരി ത്രീ റീച്ച് ബൈപ്പാസ്, മഞ്ചേരി -പൂക്കോട്ടൂര്‍, ഓടക്കയം-റൂബി പള്ളി, മഞ്ചേരി -ഒലിപ്പുഴ, വള്ളുവമ്പ്രം-വലമംഗലം-പൂക്കളത്തൂര്‍, അരീക്കോട് - മഞ്ചേരി., മഞ്ചേരി- കിഴിശ്ശേരി., കാവനൂര്‍- ത്യപ്പന്‍ച്ചി- മോങ്ങം., ഒരാടംപാലം-അരിപ്ര - വലമ്പൂര്‍ റോഡ്, പാലുണ്ട - മുണ്ടേരി റോഡില്‍ രണ്ട് സ്ഥലങ്ങള്‍, നിലമ്പൂര്‍ വളമത്തോട് റോഡില്‍ നാല് സ്ഥലങ്ങള്‍.

45 കിലോമീറ്റര്‍ ഓടകള്‍ വൃത്തിയാക്കിയെടുക്കാനുണ്ട്. ഇതിന് നന്നാക്കിയെടുക്കാന്‍ ഒരു മാസമെങ്കിലും വേണ്ടി വരും. 42 ലക്ഷം ഇതിനായി കണ്ടെത്തേണ്ടി വരും. കനത്ത മഴമൂലം റോഡുകളില്‍ പലയിടങ്ങളിലായി വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് ഏകദേശം 350 കിലോ മീറ്റര്‍ വരും. ഇവയുടെ പണി തീര്‍ക്കാന്‍ ഏകദേശം 564 ലക്ഷം വേണ്ടി വരും. മൂന്ന് മാസമെങ്കിലും വേണ്ടി വരും റോഡുകള്‍ പഴയ സ്ഥിതിയിലാക്കാന്‍. വിവിധ റോഡുകളിലായി സ്ഥിതി ചെയ്യുന്ന 39 കലുങ്കുകള്‍ തകര്‍ന്നിട്ടുണ്ട്. ഇവ ന ന്നാക്കിയെടുക്കാന്‍ 494 ലക്ഷം വേണ്ടി വരും. പണി തുടങ്ങിയാല്‍ നാല് മാസം കൊണ്ട് തീര്‍ക്കാന്‍ കഴിയും.
125.2 കിലോമീറ്റര്‍ നീളത്തില്‍ പലയിടത്തും സംരക്ഷണ ഭിത്തികള്‍ തകര്‍ന്നിട്ടുണ്ട്. ഇത് നന്നാക്കിയെടുക്കുന്നതിനായി 765 ലക്ഷം പൂപ ആവശ്യമാണ്. മൂന്ന് മാസത്തിനുള്ളില്‍ പണി തീര്‍ക്കാന്‍ കഴിയും. 20 കിലോമീറ്റര്‍ നീളത്തില്‍ ഓടകള്‍ നന്നാക്കിയെടുക്കണം. ഇതിനായി മൂന്ന് മാസം വേണ്ടി വരും. 422 ലക്ഷം ചെലവിടണം.












Click it and Unblock the Notifications