മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മലപ്പുറത്തുനിന്ന് ഭക്ഷണ കുിറ്റ് നല്‍കും

  • By Desk
Google Oneindia Malayalam News

മലപ്പറം: മഴക്കെടുതിയെ തുടര്‍ന്നു വിവിധ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മലപ്പുറം ജില്ലയില്‍ നിന്നും ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യും. ആദ്യഘട്ടത്തില്‍ തൃശൂര്‍ ജില്ലയിലേക്കുള്ള ആയിരംഭക്ഷണ കിറ്റുകള്‍ സജ്ജമായി. ശേഷം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കാണ് വിതരണം. മലപ്പുറം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്തുബാക്കിവന്ന ഭക്ഷണകിറ്റുകളാണ് ഇത്തരത്തില്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്. 10 വിവിധ ആഹാര വസ്തുക്കളുള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളാണ് കിറ്റില്‍ ഉണ്ടാവുക. ആകാശത്ത് നിന്ന് താഴോട്ട് നിക്ഷേപിക്കുന്ന രീതിയിലാണ് വസ്തുക്കള്‍ പാക്ക് ചെയ്യുന്നത്. കിറ്റുകള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിച്ച് ഹെലികോപ്റ്റര്‍ വഴി ത്യശൂരിലേക്ക് കൊണ്ടു പോകാനാണ് ഉദ്ദേശിക്കുന്നത്.

മലപ്പുറം ജില്ലാകലക്ടര്‍ അമിത്മീണയുടെ അഭ്യര്‍ഥന പ്രകാരം വിവിധ സന്നദ്ധ സംഘടനകളാണ് ഇത്തരത്തില്‍ ഭക്ഷണക്കിറ്റുകളും ഇവയിലേക്കാവശ്യമായ മറ്റു സാധനങ്ങളും സ്‌പോണ്‍സര്‍ ചെയ്തത്. മലപ്പുറത്തെ പ്രമുഖ വ്യവസായികളും പ്രവാസികളും അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍വരെ ഇത്തരത്തില്‍ കലക്ടറുടെ അഭ്യര്‍ഥന പ്രകാരം സഹായങ്ങള്‍ നല്‍കിയത്. തെയ്യാറാകുന്ന ഭക്ഷണകിറ്റുകള്‍ അതത് ജില്ലകളിലേക്ക് ഹെലികോപ്റ്റര്‍ മുഖേന വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സാങ്കേതിക തടസം ഉണ്ടായാല്‍ കരിപ്പൂര്‍ വിമാനത്തവളം വഴിയും വിതരണം ചെയ്യും. ഇതിനുള്ള ഭക്ഷണക്കിറ്റുകള്‍ പാക്ക്‌ചെയ്യുന്ന മലപ്പുറം കലക്‌ട്രേറ്റിനുള്ളില്‍വെച്ചാണ് പാക്ക്‌ചെയ്യുന്നത്.

rescueoperation

മലപ്പുറം ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്നു കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കൃത്യമായ രീതിയില്‍ ഭക്ഷണമെത്തുന്നുണ്ടെന്ന് ഉറപ്പിച്ച ശേഷമാണ് മറ്റുജില്ലകളിലേക്ക് ഇത്തരത്തില്‍ വിതരണം ചെയ്യുന്നതെന്ന് കലക്ടര്‍ അമിത്മീണ പറഞ്ഞു. വെളളിയാഴ്ച മാത്രം 70 പുതിയ ക്യാമ്പുകളാണ് മലപ്പുറം ജില്ലയില്‍ തുറന്നത്. എന്നാല്‍ പലയിടത്തും വെള്ളം താഴ്ന്നതോടെ ചലര്‍ ഇന്നലെ ക്യാമ്പില്‍നിന്നും തിരിച്ചുപോയി. വെള്ളിയാഴ്ച്ചവരെ 143ക്യാമ്പുകളാണ് മലപ്പുറത്ത് പ്രവര്‍ത്തിച്ചിരുന്നത്. നിലമ്പൂര്‍ താലൂക്കില്‍ 26 ക്യാമ്പുകളിലായി ആകെ 2434 പേരാണുള്ളത്. പൊന്നാനി താലൂക്കില്‍ 16 ക്യാമ്പുകളിലായി 1101 പേര്‍ താമസിക്കുന്നു. കൊണ്ടോട്ടി താലൂക്കില്‍ ആറ് ക്യാമ്പുകളിലായി 2382 പേരാണുള്ളത്. ഏറനാട് താലൂക്കില്‍ 31 ക്യാമ്പുകളിലായി 3757 പേര്‍ താമസിക്കുന്നു. തിരൂരങ്ങാടി താലൂക്കില്‍ 20 ക്യാമ്പുകളിലായി 3875 പേരാണുള്ളത്. തിരൂര്‍ താലൂക്കില്‍ 17ക്യാമ്പുകളില്‍ 6964 പേരാണ് താമസിക്കുന്നത്. പെരിന്തല്‍മണ്ണ താലൂക്കില്‍ 27 ക്യാമ്പുകളിലായി 1573 പേരാണുള്ളത്.

ക്യാമ്പുകളിലെല്ലാം ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ യഥേഷ്ടം ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ സന്നദ്ധ സംഘടനകളും വ്യക്തികളും നല്‍കിയ സാധനങ്ങളും ക്യാമ്പുകളില്‍ കലക്ടറേറ്റിലെയും താലൂക്കുകളിലെയും കണ്‍ട്രോള്‍ റൂമുകള്‍ മുഖേനെ എത്തിക്കുന്നുണ്ട്. ഓരോ ക്യാമ്പുകളിലും റവന്യൂ, പഞ്ചായത്ത്, ആരോഗ്യ വകുപ്പുകളിലെ ഓരോ ഉദ്യോസ്ഥരുടെ മേല്‍നോട്ടം മുഴുസമയം ക്യാമ്പിലുണ്ട്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

Malappuram
English summary
kerala floods malappuram distributes food kits to relief camps.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X