ആൺകുട്ടികളെ കെണിയിലാക്കി ഹണി ട്രാപ്; നാടകീയ രംഗത്തിനൊടുവിൽ രണ്ട് പേർ പിടിയിൽ
ആൺകുട്ടികളെ കെണിയിലാക്കി ഹണി ട്രാപ്; നാടകീയ രംഗത്തിനൊടുവിൽ രണ്ട് പേർ പിടിയിൽ
മലപ്പുറം: മലപ്പുറത്ത് ആണ്‍കുട്ടികളെ കെണിയിലാക്കി ഹണി ട്രാപ് നടത്തുന്ന രണ്ട് പേർ നിലമ്പൂര്‍ പൊലീസിന്റെ പിടിയിലായി. നിലമ്പൂര്‍ സ്വദേശിയായ തുപ്പിനിക്കാടന് ജംഷീര്‍ എന്ന ബംഗാളി ജംഷീര്‍ (31), മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കല്‍ ഷമീര്‍ (21) എന്നിവരെയാണ് പ്രതികൾ. നിലമ്പൂര്‍ പൊലീസ് ഇൻസ്പെക്ടറായ ടി.എസ് ബിനുവിന്റെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക ശേഷിയുള്ളവരെ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി പ്രത്യേകം പരിശീലിപ്പിച്ച ആണ്‍കുട്ടികളെ കൂടെ നിര്‍ത്തി വിഡിയോയും ഫോട്ടോയുമെടുത്ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടുന്നത്. ജംഷീറാണ് ഇത്തരം കേസുകളിലെ സംഘത്തലവന്. വാഹന ഫിനാന്‍സ് ഇടപാട് എന്ന പേരില്‍ നിലമ്പൂര്‍ ഒ.സി.കെ പടിയിൽ നടത്തുന്ന ജംഷീറിന്റെ ഓഫീസ് കേന്ദ്രീകരിച്ചും ഗുണ്ട പ്രവര്‍ത്തനങ്ങൾ നടക്കുന്നത്. നിലമ്പൂര്‍ രാധ വധക്കേസ്, ക്വട്ടേഷന്‍, തീവെപ്പ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ബംഗാളി ജംഷീര്‍. കൂട്ടുപ്രതി ഷമീർ മുമ്പ് ബാല പീഡനത്തിന് പോക്സോ കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയതാണ്.

ഹണി ട്രാപ് നടത്തുന്ന സംഘം പണം തട്ടാൻ സ്വീകരിക്കുന്നത് പല വിധ നാടകീയ രംഗങ്ങൾ. നവംബർ മൂന്നിന് പോക്സോ കേസില്‍ മമ്പാട് മേപ്പാടം വള്ളിക്കാടന് അയൂബ്, ചന്ദ്രോത്ത് അജിനാസ് എന്നിവരെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അനേഷണത്തിലാണ് ഹണി ട്രാപ്പിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സംഘം കെണിയിൽ പെടുത്തി മര്‍ദിച്ച് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ ഇരയായ മധ്യവയസ്കന് നല്കിയ പരാതിയിലാണ് പോലീസിന്റെ അന്വേഷണവും തുടർന്നുളള അറസ്റ്റും. ഇതേ രീതിയില്‍ നിരവധി പേരെ ഭീഷണിപ്പെടുത്തി ഇവർ പണം തട്ടിയെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ആളുകളം ട്രാപ്പിസാക്കുന്നത് ഇങ്ങനെ;
ഓരോ ആൾക്കാരെ വിളിച്ചു വരുത്തേണ്ട സ്ഥലം നേരത്തേ കണ്ടെത്തിവെക്കും. എന്നാൽ, ആണ്‍കുട്ടികളെ ഈ സ്ഥലത്ത് മുന്കൂട്ടിയെത്തിച്ച് പരിശീലനം നല്‍കും. ബന്ധുക്കളാണെന്ന് പ്രചരിപ്പിച്ച് സംഘത്തിലുളള ചിലർ തന്നെ ഓടിയെത്തി കുട്ടികളെ മോചിപ്പിച്ച് തട്ടിപ്പിനിരയായവരെ മര്‍ദിക്കുന്നതാണ് രീതി. സംഘത്തിലെ തന്നെ മറ്റ് ചിലരെത്തി മര്‍ദനത്തില്‍നിന്ന് രക്ഷപ്പെടുത്തും.
Recommended Video

പ്രശ്നം ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി ബംഗാളി ജംഷീറിന്റെ ഓഫീസിലേക്ക് കൊണ്ടുവരും. വക്കീല്‍ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുന്ന ജംഷീര്‍ അഭിഭാഷകരെയും പൊലീസ് ഓഫീസര്‍മാരെയും വിളിക്കുന്നതായി അഭിനയിച്ച് വലിയ തുകക്ക് ഒത്തുതീര്‍പ്പാക്കുന്നതാണ് രീതി. ഈ ട്രാപ്പിലെ വലിയ പങ്ക് ജംഷീർ കൈക്കലാക്കും. അതേസമയം, വീതം വെപ്പില്‍ തര്‍ക്കിക്കുന്നവരെ ഭീഷണിപ്പെടുത്തി ഒഴിവാക്കുമെന്നും പൊലീസ് പറഞ്ഞു. നിരവധി പേര് ഈ സംഘത്തിന്റെ കെണിയിൽ പെട്ട് പണം നഷ്ടപ്പെടുകയും മര്‍ദനമേൽക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications