Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ കെഎസ്ആർടിസിയ്ക്ക് തമിഴ്നാട്ടിൽ അനുമതി ഇല്ല; കീശ വീർപ്പിക്കുന്ന പ്ലാനുമായി ടിഎൻഎസ്ടിസി...

കേരളത്തിലെ കെഎസ്ആർടിസിയ്ക്ക് തമിഴ്നാട്ടിൽ അനുമതി ഇല്ല; കീശ വീർപ്പിക്കുന്ന പ്ലാനുമായി ടിഎൻഎസ്ടിസി...

മലപ്പുറം: യാത്രാ ക്ലേശത്തിൽ പെട്ട് മലപ്പുറം ജില്ലക്കാർ. കേരളത്തിൽ നിന്നും അന്യ സംസ്ഥാനമായ തമിഴ്നാട്ടിലേക്ക് ഉളള ബസ് സർവീസ് വൈകിപ്പിക്കുന്നതിന് പിന്നിലെ പ്രധാന കാരണം കൂടുതൽ വരുമാനം ഉണ്ടാകാനുള്ള തമിഴ്നാടിന്റെ താൽപര്യം എന്ന് ആരോപണം.

കോവിഡ് വ്യാപനത്തെ തുടർന്ന് ബസ്സ് സർവ്വീസ് നിർത്തി വെയ്ച്ചിരുന്നു. എന്നാൽ, നിർത്തി വെച്ച കെ എസ് ആർ ടി സി സർവീസ് വീണ്ടും ആരംഭിക്കാൻ പല തവണ ആയി അനുമതി ആവശ്യപ്പെട്ടു. എന്നിട്ടും തമിഴ്നാട് അധികൃതർ അനുമതി നൽകാൻ തയ്യാറാകാത്ത സ്ഥിതി ആണ്.

ksrtc

മലപ്പുറം ജില്ലയിലെ നാടുകാണി ചുരം വഴി ഇരുപതിൽ അധികം കെ എസ് ആർ ടി സി ബസുകളാണ് തമിഴ്നാട്ടിലേക്ക് പേകാൻ വേണ്ടി സർവീസ് നടത്തിയിരുന്നത്. എന്നാൽ, ഈ സമയത്ത് ഒക്കെ തമിഴ്നാട്ടിലെ ടി എൻ ആർ ടി സിയും സർവീസ് നടത്തിയിരുന്നു. എന്നിരുന്നാലും, തമിഴ്നാട് സർവ്വീസ് ഉണ്ടായിരുന്നിട്ടും തമിഴ്നാട്ടുകാർ പോലും കേരളത്തിലേക്ക് വരാൻ കേരളത്തിലെ കെ എസ് ആർ ടി സി യുടെ ബസ്സ് സർവ്വീസുകളെ ആണ് ആശ്രയിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ കേരളത്തിലേക്കും തിരികെയും ഉള്ള യാത്രക്കാർക്ക് ടി എൻ ആർ ടി സി യെ ആശ്രയിക്കുക അല്ലാതെ വേറെ വഴിയില്ല എന്ന അവസ്ഥയാണ്.

ഇതിലൂടെ ടി എൻ ആർ ടി സി യുടെ വരുമാനം കൂട്ടിയതായാണ് പുറത്ത് വരുന്ന വിവരങ്ങൾ ചൂണ്ടി കാട്ടുന്നത്. കോയമ്പത്തൂരിലെ ഉക്കടം ബസ് സ്റ്റാൻഡിൽ നിന്നും 40 - ൽ അധികം കെ എസ് ആർ ടി സി ബസുകൾ ആണ് സർവീസ് നടത്തിയിരുന്നത്. കോവിഡിനെ തുടർന്ന് 2020 മാർച്ച് 23 - നാണ് കെ എസ് ആർ ടി സി തമിഴ്നാട്ടിലേക്ക് ഉളള സർവീസ് നിർത്തി വെച്ചത്. മറ്റു സ്ഥലങ്ങളിൽ അതിർത്തി വരെ ബസുകളിൽ വന്ന് യാത്രക്കാർക്ക് മാറി കയറാനുള്ള സൗകര്യം ഉണ്ടെങ്കിലും വഴിക്കടവ് - നാടുകാണി അതിർത്തിയിൽ ഇത് ഇല്ല. വഴി കടവിൽ നിന്നും നാടുകാണി വരെ 17 കിലോ മീറ്റർ ദൂരം ടാക്സി വാഹനങ്ങളെ ആണ് ഇപ്പോൾ യാത്രക്കാർ ആശ്രയിക്കുന്നത്.

എന്നാൽ, ഈ ബസ് സർവീസ് തുടങ്ങാത്തതിനാൽ അതിർത്തി ഗ്രാമങ്ങളിലെ തൊഴിലാളികളും ദുരിതത്തിൽ ആകുകയാണ്. നാടുകാണി, പന്തല്ലൂർ, ദേവാല തുടങ്ങിയ പ്രദേശങ്ങളിലെ തൊഴിലാളികളിൽ ഏറെയും വഴിക്കടവ്, എടക്കര, നിലമ്പൂർ ഭാഗങ്ങളിലേക്ക് ആണ് ജോലിക്കെത്തിയിരുന്നത്. രാവിലെ 8 - ന് മുൻപേ ബസിൽ നാടുകാണി ചുരം ഇറങ്ങി എത്തും. വൈകിട്ട് തിരിച്ചും ബസിൽ ചുരം കയറി നാട്ടിലേക്ക് മടങ്ങുകയുമാണ് ചെയ്തിരുന്നത്. ടാക്സി വാഹനങ്ങളിൽ വന്ന് മടങ്ങുന്നത് ഇവർക്ക് മുതലാകുന്നില്ല എന്ന് ഇവർ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+