മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മത്സരം കോൺഗ്രസും ലീഗും തമ്മിൽ: കരുവാരക്കുണ്ടിൽ ഒറ്റയ്ക്ക് അധികാരം പിടിക്കാൻ പാർട്ടികൾ

Google Oneindia Malayalam News

മലപ്പുറം: യുഡിഎഫ് ജില്ലാ- സംസ്ഥാന നേതൃത്വത്തിന് സ്ഥിരമായി തലവേദന സൃഷ്ടിക്കുന്ന കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിൽ ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. ലീഗും കോൺഗ്രസും തമ്മിൽ മത്സരിക്കുന്നു എന്ന കാരണത്താൽ കരുവാരക്കുണ്ട് വീണ്ടും ശ്രദ്ധയിൽപ്പെടുകയാണ്. 2015ലെ തിരഞ്ഞെടുപ്പിലും ത്രികോണ മത്സരമാണ് ഇവിടെ അരങ്ങേറിയത്. ആകെയുള്ള 21 വാർഡുകളിൽ ഒമ്പത് സീറ്റിൽ മുസ്ലിം ലീഗും ഏഴ് സീറ്റിൽ കോൺഗ്രസുമാണ് വിജയത്. എന്നാൽ സിപിഎമ്മിന് ഒമ്പത് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. പിന്നീട് മൂന്ന് വർഷം നാടകീയ രംഗങ്ങൾക്കാണ് കരുവാരക്കുണ്ട് വേദിയായത്.

ശബരിമല: ബുക്ക് ചെയ്താൽ പ്രസാദം വീട്ടിലെത്തും; തപാൽ വകുപ്പുമായി ചേർന്ന് പുതിയ ദൌത്യംശബരിമല: ബുക്ക് ചെയ്താൽ പ്രസാദം വീട്ടിലെത്തും; തപാൽ വകുപ്പുമായി ചേർന്ന് പുതിയ ദൌത്യം

കോൺഗ്രസ് പിന്തുണയോടെ ഒരു വർഷം എൽഡിഎഫ് പ്രതിനിധി പ്രസിഡന്റ് വരെയായി. പിന്നീടായി പ്രസിഡന്റ് പദവി വീതം വെച്ച് ധാരണയായി യുഡിഎഫ് ബന്ധം പുനസ്ഥാപിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും കോൺഗ്രസ്- ലീഗ് പോര് മറനീക്കി പുറത്തുവന്നു. അഭിപ്രായ ഭിന്നതകൾ രൂക്ഷമായതിനാൽ പ്രാദേശിക നേതൃത്വം പരസ്പരം മത്സരിക്കാൻ തീരുമാനമെടുത്തു. യുഡിഎഫ് ജില്ലാ നേതൃത്വം ഇരു പാർട്ടികളെയും അനുനയിപ്പിക്കാനുള്ള നീക്കം നടത്തിയെങ്കിലും അത് ഫലവത്തായില്ല. ജില്ലാ കമ്മറ്റികളുടെ നിർദേശം അനുസരിച്ച് നിലവിലുള്ള സീറ്റുകളിൽ അതത് പാർട്ടികളും സിപിഎമ്മിന്റെ അഞ്ച് സീറ്റുകൾ ഇരു പാർട്ടികളും തമ്മിൽ പങ്കിട്ടെടുക്കുക എന്ന തീരുമാനം സ്വാഗതാർഹമായിരുന്നുവെന്നും നേരത്തെ നേതാക്കൾ വ്യക്തമാക്കിയിരുന്നു.

congress-flag

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; മലപ്പുറം; സിപിഎം അനുകൂല വോട്ടര്‍മാരെ ഒഴിവാക്കി; കരുവാരക്കുണ്ട് പഞ്ചായത്ത് ജീവനക്കാരെ ഉപരോധിച്ച് ഡിവൈഎഫ്ഐ

എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ യുഡിഎഫ് ആവാൻ ഇപ്പോഴും ഒരുക്കമാണെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു. അതേ സമയം കരുവാരക്കുണ്ടിലെ കോൺഗ്രസ് ഉന്നയിക്കുന്ന ആവശ്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയില്ലെന്നും വ്യക്തമായ സ്വാധീനമുള്ള വാർഡുകൾ വിട്ടുനൽകാൻ കഴിയില്ലെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. എന്തായാലും മുസ്ലിം ലീഗും കോൺഗ്രസും തമ്മിൽ നേർക്കുനേരുള്ള പോരാട്ടത്തിലൂടെ കരുവാരക്കുണ്ടെന്ന മലയോരമേഖല ഒരിക്കൽക്കൂടി ശ്രദ്ധ പിടിച്ച് പറ്റുകയാണ്.

Malappuram
English summary
Kerala Local Body election: Muslim Legue and Congress to fight face to face in Karuvarakkund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X