യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് തികഞ്ഞ ഐക്യത്തോടെ: മികച്ച വിജയം നേടുമെന്ന് ഉമ്മൻ ചാണ്ടി
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുഡിഎഫിന് പൂർണ്ണ ശക്തിയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം യുഡിഎഫ് നേടുമെന്നും ഉമ്മൻചാണ്ടി മലപ്പുറത്ത് പറഞ്ഞു. പൂർണ്ണ ഐക്യത്തോടെയാണ് ഈ തിരഞ്ഞെടുപ്പിനെ യുഡിഎഫ് നേരിടുന്നതെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
കെഎസ്എഫ്ഇ വിജിലൻസ് പരിശോധന: സിപിഎമ്മിൽ ഭിന്നത രൂക്ഷമെന്ന് പികെ കുഞ്ഞാലിക്കുട്ടി
അതേ സമയം വെൽഫെയർ പാർട്ടിയുമായുള്ള ധാരണയെ ഉമ്മൻ ചാണ്ടി തള്ളിക്കളഞ്ഞു. വെൽഫെയർ പാർട്ടിയുമായി നിലവിലെ സാഹചര്യത്തിൽ യുഡിഎഫിനകത്ത് ധാരണയില്ലാതെ പുറത്ത് ആരുമായും ഒരു തരത്തിലുള്ള ധാരണയും ഉണ്ടാക്കില്ലെന്നാണ് പാർട്ടി നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെൽഫെയർ ബന്ധം ആരോപിക്കുന്നവർക്കാണ് യഥാർത്ഥ ബന്ധമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ തവണ പരസ്യമായി വെൽഫെയർ പാർട്ടിയെ കൂട്ടുപിടിച്ചവരാണ് ഇത്തവണ കുറ്റം പറയുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കെഎസ്എഫ്ഇ നല്ലൊരു സ്ഥാപനമാണെന്നും ഇപ്പോഴത്തെ അന്വേഷണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നാൽ മാത്രമേ ബാക്കി കാര്യങ്ങൾ പറയാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം ക്ഷേമ പെൻഷനുകൾ ഇന്നത്തെ നിലയിൽ കൊടുത്ത് തുടങ്ങിയത് യുഡിഎഫ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഡീൽ മികച്ച രീതിയിൽ പോകുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഗെയിലിന്റെ 80 ശതമാനം പൂർത്തിയതും അന്നത്തെ യുഡിഎഫ് സർക്കാർ ആയിരുന്നുവെന്നാണ് ഉമ്മൻചാണ്ടി മറുപടി നൽകിയത്. ഇടതുപക്ഷമാണ് ചിലയിടത്ത് ഗെയിലിനെതിരെ രംഗത്തെത്തിയത്. ഇടതുമുന്നണിയുടെ പല പ്രഖ്യാപനങ്ങളും യാഥാർത്ഥ ബോധമില്ലാത്തവരാണെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.
നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ മാറ്റില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സര്ക്കാര് സുപ്രീം കോടതിയില്