മലപ്പുറം മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ട തന്നെ; എല്‍ഡിഎഫ് ഏറെ പിന്നില്‍
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ യുഡിഎഫ് തന്നെ മുന്നില്‍. ത്രിതല പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഏറെ മുന്നിലാണ്. മികച്ച വിജയം നേടുമെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു എങ്കിലും സാധിച്ചില്ല. 94 ഗ്രാമ പഞ്ചായത്തില്‍ 53 ഇടങ്ങളില്‍ യുഡിഎഫ് മുന്നിലാണ്. 15 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലയിലെ 13 മുന്‍സിപ്പാലിറ്റികളില്‍ എട്ടിടത്ത് യുഡിഎഫ് ആണ് മുന്നില്‍. പൊന്നാനി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.

താനൂര്‍ മുന്‍സിപ്പാലിറ്റി യുഡിഎഫ് നിലനിര്‍ത്തി. 44 വാര്‍ഡുകളില്‍ 28 ഇടത്ത് യുഡിഎഫ് ജയിച്ചു. ജില്ലയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മുന്‍സിപ്പാലിറ്റിയായ തിരൂരില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. തിരൂരില്‍ ഇടതുപക്ഷ ഭരണം അവസാനിപ്പിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. ജില്ലയിലെ 13 ബ്ലോക്ക് പഞ്ചായത്തില്‍ 10 ഇടത്ത് യുഡിഎഫിനാണ് മേല്‍ക്കൈ. മൂന്നിടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.
അതേസമയം, മന്ത്രി കെടി ജലീലിന്റെ വാര്‍ഡില്‍ യുഡിഎഫിനാണ് ജയം. വളാഞ്ചേരി പഞ്ചായത്തിലെ കാരാട് വാര്‍ഡ് മുസ്ലിം ലീഗ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടിപി മൊയ്തീന്‍കുട്ടി തോറ്റു. 142 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി അഷ്‌റഫ് അമ്പലത്തിങ്ങലിന്റെ വിജയം. 461 വോട്ട് ഇദ്ദേഹത്തിന് ലഭിച്ചു.
Recommended Video
ഇതുവരെയുള്ള ഫല സൂചകനകള്‍ ലഭ്യമാകുമ്പോള്‍ സംസ്ഥാനത്ത് മുന്‍സിപ്പാലിറ്റികളില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ്. 39 ഇടത്താണ് ഇരുവരും ലീഡ് ചെയ്യുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ 411 ഇടത്ത് എല്‍ഡിഎഫും 353 ഇടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ 95 ഇടത്താണ് എല്‍ഡിഎഫിന്റെ ലീഡ്. 52 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തില്‍ 12 ഇടത്ത് എല്‍ഡിഎഫാണ് മുന്നിട്ട് നല്‍ക്കുന്നത്. കോര്‍പറേഷനില്‍ നാലിടത്ത് എല്‍ഡിഎഫ് ആണ് മുന്നിട്ട് നില്‍ക്കുന്നത്.












Click it and Unblock the Notifications