മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മന്ത്രി കെടി ജലീലിന്റെ വാര്‍ഡില്‍ മുസ്ലിം ലീഗിന് മികച്ച വിജയം; കരുത്തുകാട്ടാനാകാതെ എല്‍ഡിഎഫ്

Google Oneindia Malayalam News

മലപ്പുറം: മന്ത്രി കെടി ജലീലിന്റെ വാര്‍ഡില്‍ യുഡിഎഫിന് ജയം. വളാഞ്ചേരി പഞ്ചായത്തിലെ കാരാട് വാര്‍ഡ് മുസ്ലിം ലീഗ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടിപി മൊയ്തീന്‍കുട്ടി തോറ്റു. 142 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി അഷ്‌റഫ് അമ്പലത്തിങ്ങലിന്റെ വിജയം. 461 വോട്ട് ഇദ്ദേഹത്തിന് ലഭിച്ചു. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് കാരാട്. 2015ല്‍ വനിതാ സംവരണമായിരുന്നു കാരാട്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിപരുന്ന ഫാത്തിമ കുട്ടിയാണ് അന്ന് ജയിച്ചത്. സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെ കത്തി നിന്ന പ്രചാരണത്തില്‍ ആരോപണ മുനയില്‍ നിന്നിരുന്നു കെടി ജലീല്‍. അതുകൊണ്ടു തന്നെയാണ് കാരാട് വാര്‍ഡ് വാര്‍ത്തയില്‍ നിറഞ്ഞത്.

k

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിമതരുടെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിച്ച തിരൂര്‍ നഗരസഭയില്‍ ഇത്തവണയും ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. ഇതുവരെ ആദ്യ രണ്ട് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 12 ഡിവിഷനുകൡ ആറിടത്ത് യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു. അഞ്ചിടത്ത് എല്‍ഡിഎഫാണ് മുന്നില്‍. ഒരിടത്ത് ലീഗ് വിമതനാണ് മുന്നില്‍. ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. അതേസമയം കോട്ടക്കലില്‍ ഒരു വാര്‍ഡില്‍ എല്‍ഡിഎഫ് ജയിച്ചു.

Recommended Video

cmsvideo
UDFന്റെ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു, നേതൃത്വത്തിനാകെ ഞെട്ടല്‍ | Oneindia Malayalam

ഇതുവരെയുള്ള ഫല സൂചകനകള്‍ ലഭ്യമാകുമ്പോള്‍ സംസ്ഥാനത്ത് മുന്‍സിപ്പാലിറ്റികളില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ്. 38 ഇടത്താണ് ഇരുവരും ലീഡ് ചെയ്യുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ 349 ഇടത്ത് എല്‍ഡിഎഫും 318 ഇടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ 89 ഇടത്താണ് എല്‍ഡിഎഫിന്റെ ലീഡ്. 60 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തില്‍ 10 ഇടത്ത് എല്‍ഡിഎഫാണ് മുന്നിട്ട് നല്‍ക്കുന്നത്. കോര്‍പറേഷനില്‍ നാലിടത്ത് എല്‍ഡിഎഫ് ആണ് മുന്നിട്ട് നില്‍ക്കുന്നത്.

Malappuram
English summary
Kerala Local Body Election result: Muslim League win in KT Jaleel's ward Valanchery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X