തിരൂര്‍ നഗരസഭയില്‍ ഒപ്പത്തിനൊപ്പം; ശക്തമായ പോരാട്ടത്തിനിടെ ലീഗ് വിമതന് ജയത്തിനരികെ
തിരൂര്‍: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിമതരുടെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിച്ച തിരൂര്‍ നഗരസഭയില്‍ ഇത്തവണയും ഇഞ്ചോടിച്ച് പോരാട്ടം. ഇതുവരെ ആദ്യ രണ്ട് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 12 ഡിവിഷനുകൡ ആറിടത്ത് യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു. അഞ്ചിടത്ത് എല്‍ഡിഎഫാണ് മുന്നില്‍. ഒരിടത്ത് ലീഗ് വിമതനാണ് മുന്നില്‍. ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. അതേസമയം കോട്ടക്കലില്‍ ഒരു വാര്‍ഡില്‍ എല്‍ഡിഎഫ് ജയിച്ചു.

ആദ്യ ഫല സൂചകനകള്‍ ലഭ്യമാകുമ്പോള്‍ സംസ്ഥാനത്ത് മുന്‍സിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് ചെയ്യുന്നു. തൊട്ടുപിന്നിലായി എല്‍ഡിഎഫ് ഉണ്ട്. 86 മുന്‍സിപ്പാലിറ്റികളില്‍ 43 ഇടത്താണ് യുഡിഎഫിന്റെ ലീഡ്. എല്‍ഡിഎഫ് 32 ഇടത്തും ലീഡ് ചെയ്യുന്നു.അഞ്ചിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കമാണ് മുന്‍സിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് നേടിയിരുന്നത്.
Recommended Video
941 ഗ്രാമ പഞ്ചായത്തുകളില്‍ 207 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. 193ല്‍ എല്‍ഡിഎഫുമുണ്ട്. ഈ ലീഡ് നില ഏത് സമയവും മാറി മറയാം. വോട്ടിങ് മെഷീനില്‍ നിന്നുള്ള സമ്പൂര്‍ണ ഫലം വരുന്നതിന് ഉച്ചയാകുമെന്നാണ് വിവരം. അതേസമയം, കോര്‍പറേഷനില്‍ എല്‍ഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്.












Click it and Unblock the Notifications