തിരഞ്ഞെടുപ്പ് തുണച്ചു: സൌണ്ട് റെക്കോർഡിംഗ് സ്റ്റുഡിയോകൾക്ക് പുത്തനുണർവ്വ്, പാരഡി മുതൽ പ്രചാരണം വരെ....
മലപ്പുറം: കൊറോണ വൈറസ് വ്യാപനത്തോടെ പ്രതിസന്ധിയിലായ വിഭാഗമാണ് സൌണ്ട് റെക്കോർഡ് രംഗം. എന്നാൽ കോവിഡ് വ്യാപനത്തിനിടെ ഈ മാസം സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ മേഖലിലുള്ളവർക്ക് തൽക്കാല ആശ്വാസമായി മാറുകയാണിത്. തിരഞ്ഞെടുപ്പ് കാലത്തിന്റെ വരവ് ഈ മേഖലയിലുള്ളവർക്ക് ചാകരയാണെന്ന് തന്നെ പറയാം.
വ്യത്യസ്ത പാർട്ടികളിൽപ്പെട്ട സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് ആവശ്യമുള്ള അനൌൺസ്മെന്റും പാരഡി ഗാനങ്ങളും ഒരുക്കുന്നത് ഈ മേഖലയുടെ കുത്തക തന്നെയാണ്. അതിനാൽ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോൾ വേറിട്ട പ്രചാരണമാർഗ്ഗങ്ങളും പാരഡി ഗാനങ്ങളും ഒരുക്കാനുള്ള തിരക്കിലാണ് സംസ്ഥാനത്തെ ഭൂരിപക്ഷം സൌണ്ട് റെക്കോർഡിംഗ് സ്റ്റുഡിയോകൾ.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തിരക്ക് വർധിച്ചിട്ടുണ്ടെന്നാണ് ഇവരും സാക്ഷ്യപ്പെടുത്തുന്നത്. സോഷ്യൽ മീഡിയയുടെ ആധിക്യമുള്ള ഇക്കാലത്ത് പാരഡി ഗാനങ്ങളും കൈമാറുന്നതും പ്രചരിപ്പിക്കുന്നതും ഓൺലൈനിലൂടെയാണ്. കൊവിഡ് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചിട്ടുള്ള ഈ മേഖലയ്ക്ക് പുത്തനുണർവ്വാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വരവ് നൽകിയിട്ടുള്ളത്.












Click it and Unblock the Notifications