മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുറ്റം ചെയ്തില്ല, 43 ദിവസം ഷാർജ ജയിലിൽ, മലയാളി യുവാവിന് ഒടുവിൽ മോചനം

Google Oneindia Malayalam News

ഷാർജ ജയിൽ നിന്നും മകൻ യാക്കൂബ് അക്തർ പുറത്തിറങ്ങിയ സന്തോഷത്തിലാണ് പൊന്നാനി വണ്ടിപ്പേട്ടയിലെ യൂസഫും കുടുംബവും. 43 ദിവസമാണ് കുറ്റമൊന്നും ചെയ്യാതെ യാക്കൂബിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. ഭക്ഷണം വിതരണം ചെയ്യാനുള്ള നഗരസഭയുടെ അനുമതിക്കായി വ്യാജ രേഖയുണ്ടാക്കി എന്ന് ആരോപിച്ചാണ് പോലീസ് യാക്കൂബിനെ അറസ്റ്റ് ചെയ്തത്.

തുടർന്ന് ഒന്നരമാസമാണ്‌ നിരപരാധിയായ യാക്കൂബിന് ജയിലിൽ കഴിയേണ്ടി വന്നു. നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലാണ് യാക്കൂബിന്റെ മോചനത്തിൽ നിർണായകമായത്. 2019 ലാണ് യാക്കൂബ് ഷാർജയിൽ എത്തിയ്ത.

1

തുടർന്ന് വിവിധ ജോലികൾ ചെയ്തു. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് പാകിസ്ഥാൻ സ്വദേശി നടത്തുന്ന 'ഈസി ലൈൻ' എന്ന കമ്പനിയിൽ യാക്കൂബ് അക്തർ ഭക്ഷണ വിതരണക്കാരനായത്. ഭക്ഷണം ടീവീലറിൽ എത്തിച്ച് നൽകുന്നതിനടയിൽ ഇതിന് അനുമതിയില്ലന്ന് ചൂണ്ടിക്കാണിച്ച നഗരസഭ 1000 ദിർഹം പിഴയിട്ടിരുന്നു. തുടർന്ന് കമ്പനിയെ വിവരം അറിയിച്ചപ്പോൾ അനുമതി ഉണ്ടെന്ന് അറിയിച്ച കമ്പനി യാക്കൂബിന് രേഖകൾ നൽകി. എന്നാൽ ഇത് വ്യാജമായി ഉണ്ടാക്കിയതായിരുന്നു. രേഖകളുമായി നഗരസഭാ ഓഫിസിൽ എത്തിയപ്പോഴാണ് യാക്കൂബും ഈ വിവരം അറിയുന്നത്.

ദിലീപ് അക്കാര്യം കോടതിയിൽ സമർത്ഥിക്കണം, ആ തെളിവ് കോടതി സ്വീകരിച്ചാൽ ദിലീപ് രക്ഷപ്പെടും; സജി നന്ത്യാട്ട്ദിലീപ് അക്കാര്യം കോടതിയിൽ സമർത്ഥിക്കണം, ആ തെളിവ് കോടതി സ്വീകരിച്ചാൽ ദിലീപ് രക്ഷപ്പെടും; സജി നന്ത്യാട്ട്

2

തുടർന്ന് രേഖകളിൽ വിശദമായ അന്വേഷണം നടത്തിയ പോലീസ് ജൂലൈ 19ന് യാക്കൂബ് അക്തറിനെ അറസ്റ്റ് ചെയ്തു. വിവരം അറിഞ്ഞ കുടുംബം സഹായം തേടി നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണനെ സമീപിച്ചു. തുടർന്ന് പി ശ്രീരാമകൃഷ്ണൻ വിഷയത്തിൽ ഇടപ്പെട്ടു. അദ്ദേഹത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നോർക്ക അധികൃതരും യുഎഇയിലെ മലയാളി സംഘടനകളും ചേർന്ന് യാക്കൂബിന്റെ മോചനം സാധ്യമാക്കി. മകൻ 43 ദിവസം ജയിലിലാരുന്നെന്നും എന്നാൽ ഒരാഴ്ച കഴിഞ്ഞാണ് തങ്ങൾ വിവരം അറിഞ്ഞതെന്നും യാക്കൂബിന്റെ പിതാവ് യൂസഫ് പറഞ്ഞു.

ഗേയ്റ്റും കതകും അടച്ച് ഭര്‍തൃവീട്ടുകാര്‍; കൊല്ലത്ത് രാത്രി മുഴുവന്‍ പുറത്തുനിന്ന് യുവതിയും കുഞ്ഞുംഗേയ്റ്റും കതകും അടച്ച് ഭര്‍തൃവീട്ടുകാര്‍; കൊല്ലത്ത് രാത്രി മുഴുവന്‍ പുറത്തുനിന്ന് യുവതിയും കുഞ്ഞും

3

മലയാളി സംഘടനകളും ചേർന്ന് യാക്കൂബിനെ മോചിപ്പിച്ചു. ഗൾഫ് രാജ്യങ്ങളിൽ കള്ളക്കേസുകളിൽ ജാമ്യം ലഭിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ദുബായിലെ മലയാളി പ്രവർത്തകൻ ജാഫർ പറഞ്ഞു. 'ജയിലുമായും മുനിസിപ്പൽ അധികൃതരുമായും സംസാരിക്കാൻ പ്രദേശത്തെ അറബികളുടെ സഹായം ഞങ്ങൾ തേടി. ഇത്തരത്തിലുള്ള കേസുകളിൽ ഹാജരാകാൻ അഭിഭാഷകർ വലിയ ഫീസാണ് ആവശ്യപ്പെടുന്നത്. എന്നാൽ, ഒരു മലയാളി അഭിഭാഷകൻ ജാമ്യാപേക്ഷ നൽകാൻ സഹായിച്ചു'. ജാഫർ പറഞ്ഞു

4

മോചനം സാധ്യമാക്കിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി യാക്കൂബ് അക്തറിന്റെ പിതാവ് യൂസഫ് പറഞ്ഞു. തനിക്കുണ്ടായ ദുരവസ്ഥ ഇനി ആർക്കും ഉണ്ടാവരുതെന്ന്‌ ജയിൽ മോചിതനായ യാക്കൂബ് അക്തറും പ്രതികരിച്ചു. 'പല കാരണങ്ങൾ പറഞ്ഞ് 4000 ദിർഹമാണ് കമ്പനി ഈടാക്കിയത്‌. നിരപരാധിത്വം ഇപ്പോൾ തെളിഞ്ഞതിൽ വളരെ അധികം സന്തോഷമുണ്ട്. പുതിയ ജോലി നോക്കണം ഗൾഫിൽ ഏതെങ്കിലും നല്ല കമ്പനിയിൽ ജോലി ശരിയാകുമെന്നാണ് പ്രതീക്ഷ'-- യാക്കൂബ്‌ അക്തർ പറഞ്ഞു.

ലോക്കല്‍ ട്രെയിനില്‍ സ്ത്രീകളുടെ പൊരിഞ്ഞ തല്ല്; പോലീസുകാരിക്കും കിട്ടി, തലപൊട്ടി, സംഭവിച്ചത് ഇങ്ങനെലോക്കല്‍ ട്രെയിനില്‍ സ്ത്രീകളുടെ പൊരിഞ്ഞ തല്ല്; പോലീസുകാരിക്കും കിട്ടി, തലപൊട്ടി, സംഭവിച്ചത് ഇങ്ങനെ

Malappuram
English summary
kerala malappuram native yakub akhtar released from sharjah jail after 43 days in a fake cheating case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X