മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് നേരത്തെ പ്രഖ്യാപിച്ചതിന് പിന്നില്‍ ഒരു കാരണം, ലീഗിന്റെ കണക്കുകൂട്ടല്‍ ഇങ്ങനെ

Google Oneindia Malayalam News

മലപ്പുറം: കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുകയാണെന്ന് കഴിഞ്ഞ ദിവസമാണ് മുസ്ലീം ലീഗ് പ്രഖ്യാപിച്ചത്. നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ ഈ നീക്കം. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് ഇത്ര നേരത്തെ പ്രഖ്യാപിച്ചതിന് മുന്നില്‍ ലീഗിന് വ്യക്തമായ കാരണമുണ്ട്. ആ ഒരു ഒറ്റ കാരണം കൊണ്ടാണ് നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇത്ര നേരത്തെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരികയാണെന്ന് വ്യക്തമാക്കിയത്. വിശദാംശങ്ങളിലേക്ക്. .

ഉമ്മൻചാണ്ടിയെ ഇറക്കി കളിക്കാൻ യുഡിഎഫ്;5 ഡിസിസി അധ്യക്ഷൻമാർ തെറിക്കും?..കേരളം പിടിക്കാൻ വമ്പൻ തന്ത്രംഉമ്മൻചാണ്ടിയെ ഇറക്കി കളിക്കാൻ യുഡിഎഫ്;5 ഡിസിസി അധ്യക്ഷൻമാർ തെറിക്കും?..കേരളം പിടിക്കാൻ വമ്പൻ തന്ത്രം

 വിമര്‍ശനത്തിന്റെ ആക്കം കൂട്ടാന്‍

വിമര്‍ശനത്തിന്റെ ആക്കം കൂട്ടാന്‍

ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് രണ്ട് വര്‍ഷം തികയും മുമ്പ് രാജിവച്ച് മടങ്ങിവരുന്നത് സ്വഭാവികമായും വിമര്‍ശനത്തിന് ഇടയാക്കും. അനാവശ്യമായി ഉപതിരഞ്ഞെടുപ്പ് ഉണ്ടാക്കിയെന്ന വിമര്‍ശനം പ്രതിപക്ഷവും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ഉന്നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരത്തില്‍ ഉയരുന്ന വിമര്‍ശനത്തിന്റെ ആക്കം കുറയ്ക്കാനാണ് നേരത്തെ മുസ്ലീം ലീഗ് ഇക്കാര്യം പ്രഖ്യാപിച്ചത്.

 ലീഗിന്റെ കണക്കുകൂട്ടല്‍

ലീഗിന്റെ കണക്കുകൂട്ടല്‍

തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ പ്രചരണ സമയത്ത് വിമര്‍ശനങ്ങള്‍ ഉയരില്ലെന്നാണ് ലീഗ് കണക്കുകൂട്ടുന്നത്. ഈ വിമര്‍ശനം മറ്റുപാര്‍ട്ടികള്‍ ആയുധമാക്കുമെന്ന് ലീഗിന് നല്ല ബോദ്ധ്യമുണ്ട്. ഇതൊക്കെ മുന്നില്‍ കണ്ടാണ് ലീഗ് പ്രഖ്യാപനം നേരത്തെയാക്കിയത്.

ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പ്പ്

ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പ്പ്

ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായാണ് ആദ്യ മാറ്റം. പിന്നാലെ 2017ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എംപിയായി. വേങ്ങരയില്‍ എംഎല്‍എ ആയിരിക്കുമ്പോഴാണ് ലോക്‌സഭയില്‍ മത്സരിക്കാന്‍ ഇറങ്ങിയത്.

യുഡിഎഫിന്റെ കണക്കുകൂട്ടല്‍

യുഡിഎഫിന്റെ കണക്കുകൂട്ടല്‍

കുഞ്ഞാലിക്കുട്ടി മുഴുവന്‍ സമയവും കേരളത്തിലുണ്ടാകുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് നേതാക്കള്‍ക്കുള്ളത്. കോണ്‍ഗ്രസിലെയും പൊതുവികാരം ഇങ്ങനെയാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഭരണം എങ്ങനെയെങ്കിലും പിടിച്ചടക്കുക എന്നതാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

കേന്ദ്രത്തില്‍ അധികാരം

കേന്ദ്രത്തില്‍ അധികാരം

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുപിഎ അധികാരത്തില്‍ എത്തുമെന്നായിരുന്നു ലീഗിന്റെ കണക്കുകൂട്ടല്‍. ഇത് മുന്നില്‍ കണ്ടാണ് ലീഗടക്കമുള്ള പല യുഡിഎഫിന്റെ മുഖ്യനേതാക്കളും മത്സര രംഗത്തേക്കത് ഇറങ്ങിയത്. എന്നാല്‍ ഭരണമില്ലാത്തതോടെ വീണ്ടും പ്രതിപക്ഷത്തിരിക്കാനായിരുന്നു യുപിഎയുടെ വിധി.

ദില്ലി മടുത്ത് കേരള എംപിമാര്‍; രാജിവയ്ക്കാന്‍ നാല് പേര്‍ റെഡി, തടഞ്ഞുനിര്‍ത്തി നേതൃത്വം, തിരിച്ചടിക്കുംദില്ലി മടുത്ത് കേരള എംപിമാര്‍; രാജിവയ്ക്കാന്‍ നാല് പേര്‍ റെഡി, തടഞ്ഞുനിര്‍ത്തി നേതൃത്വം, തിരിച്ചടിക്കും

മുസ്ലിം ലീഗ് വിമതന്‍റെ പിന്തുണ എല്‍ഡിഎഫിന്; മുക്കത്ത് നഗരസഭാ ഭരണം എല്‍ഡിഎഫിന്മുസ്ലിം ലീഗ് വിമതന്‍റെ പിന്തുണ എല്‍ഡിഎഫിന്; മുക്കത്ത് നഗരസഭാ ഭരണം എല്‍ഡിഎഫിന്

 മനുഷ്യത്വം നിലനിർത്തിക്കൊണ്ട് നമുക്ക് മുന്നോട്ട്പോകാം:ക്രിസ്തുമസ് സന്ദേശവുമായി ഫാ.തോമസ് പൊന്നച്ചൻ മനുഷ്യത്വം നിലനിർത്തിക്കൊണ്ട് നമുക്ക് മുന്നോട്ട്പോകാം:ക്രിസ്തുമസ് സന്ദേശവുമായി ഫാ.തോമസ് പൊന്നച്ചൻ

കാര്‍ഷിക സംസ്‌കൃതിയെ തിരിച്ചു കൊണ്ടുവരിക സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മകാര്‍ഷിക സംസ്‌കൃതിയെ തിരിച്ചു കൊണ്ടുവരിക സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റാല്‍ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര സഭയിലേക്ക് പോവുമോ?: ജലീല്‍നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റാല്‍ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര സഭയിലേക്ക് പോവുമോ?: ജലീല്‍

Recommended Video

cmsvideo
പരസ്യവിവാദങ്ങളിൽ നിന്ന് പിൻവാങ്ങി മുസ്ലിം ലീഗ് | Oneindia Malayalam

Malappuram
English summary
Kerala: PK Kunhalikutty's candidature was announced earlier to reduce the momentum of criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X