Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് രാത്രി യാത്രാ നിരോധനം; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ വൈകും

മലപ്പുറം: മഴ സാധ്യത നിലവിലുള്ളതിനാല്‍ ജില്ലയില്‍ രാത്രി യാത്രയ്ക്ക് നിയന്ത്രണം. വഴിക്കടവ്-നാടുകാണി, നിലമ്പൂര്‍-കക്കാടംപൊയില്‍ പാതകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക. അല്ലാത്ത വാഹനങ്ങള്‍ക്ക് രാത്രി ഒമ്പത് മണി മുതല്‍ രാവിലെ ആറ് വരെ നിരോധനം ഏര്‍പ്പെടുത്തി. അന്തര്‍ സംസ്ഥാന യാത്രാ വാഹനങ്ങള്‍, അവശ്യ സാധനങ്ങളുമായി എത്തുന്ന ചരക്ക് വാഹനങ്ങള്‍, മെഡിക്കല്‍ സര്‍വീസ്, വിദേശ യാത്രകള്‍, അടിയന്തര ഘട്ടത്തിലുള്ള യാത്രകള്‍ എന്നിവയ്ക്ക് നിരോധനം ബാധകമല്ല.

ജില്ലയില വിനോദ കേന്ദ്രങ്ങളും അടച്ചിടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ബീച്ചുകള്‍, പാര്‍ക്കുകള്‍, വെള്ളച്ചാട്ടം, മലയോര ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള മുഴുവന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടഞ്ഞുകിടക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ ആളുകള്‍ ഇവിടങ്ങളിലേക്ക് എത്തരുത്. പ്രവേശനം നിരോധിച്ചിരിക്കുകയാണ്. മാത്രമല്ല, ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ മണ്ണിടിക്കല്‍ അടക്കമുള്ള മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. ക്വാറികളില്‍ നിലവിലുള്ള സ്റ്റോക്ക് നീക്കുന്നതിന് പാസ് മൂലം സാധിക്കും. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മണ്ണു നീക്കവും അനുവദിക്കും.

x

ജില്ലയില്‍ വിവിധ ഇടങ്ങളില്‍ ഒരുക്കിയ ക്യാമ്പുകളില്‍ 70 പേരാണ് കഴിയുന്നത്. തിരൂര്‍, ഏറനാട്, കൊണ്ടോട്ടി എന്നീ മൂന്ന് താലൂക്കുകളിലാണ് ക്യാമ്പുകള്‍. തിരൂര്‍ താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 13 പേരും, ഏറനാട് താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 54 പേരും കൊണ്ടോട്ടി താലൂക്കില്‍ മൂന്ന് പേരുമാണുള്ളത്. കരിപ്പൂരില്‍ മരിച്ച രണ്ട് കുട്ടികളുടെ കുടുംബത്തിന് ധനസാഹയം നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. പള്ളിക്കല്‍ പഞ്ചായത്തിലെ 13ാം വാര്‍ഡിലുള്ള മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളായ റിസ്‌വാന(8), റിന്‍സാന (7 മാസം) എന്നിവരാണ് മരിച്ചത്. അയല്‍പ്പക്കത്തെ വീടിന്റെ മതില്‍ കുട്ടികള്‍ ഉറങ്ങിക്കിടന്നിരുന്ന മുറിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. കുട്ടികളുടെ കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിക്കാന്‍ റവന്യൂ മന്ത്രി അഡ്വ. കെ രാജന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം, ജില്ലയില്‍ ബുധനാഴ്ച 699 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 671 പേര്‍ക്കാണ് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 9.7 ശതമാനമാണ് ടിപിആര്‍. ആറ് പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 948 പേര്‍ കോവിഡ് മുക്തരായി. 36,034 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7,794 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+