Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് വ്യാപക നഷ്ടം; വീട് തകര്‍ന്ന് കുട്ടികള്‍ മരിച്ച കുടുംബത്തിന് സര്‍ക്കാര്‍ സഹായം

മലപ്പുറം: ജില്ലയില്‍ കനത്ത മഴയില്‍ വ്യാപകമായ നാശനഷ്ടം. ജില്ലയിലെ എല്ലാ മേഖലകളിലും കനത്ത മഴയാണ് പെയ്തത്. വൈകീട്ട് ചിലയിടങ്ങളില്‍ മഴയ്ക്ക് ശമനമുണ്ട്. താനൂരിലെ ദയ ആശുപത്രിയില്‍ വെള്ളം കയറി. കൊണ്ടോട്ടി ടൗണില്‍ ദേശീയ പാതയില്‍ വെള്ളം കയറി. തിരുവാലി ചെള്ളിത്തോട് പാലത്തിനടുത്ത് റോഡ് ഇടിഞ്ഞു. പലയിടത്തും കൃഷികള്‍ നശിച്ചു. കരിപ്പൂരില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്ന ഉറപ്പ് ലഭിച്ചു. ജില്ലയില്‍ വിവിധ ഇടങ്ങളില്‍ ഒരുക്കിയ ക്യാമ്പുകളില്‍ 70 പേരാണ് കഴിയുന്നത്.

തിരൂര്‍, ഏറനാട്, കൊണ്ടോട്ടി എന്നീ മൂന്ന് താലൂക്കുകളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചിരിക്കുന്നത്. തിരൂര്‍ താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 13 പേരും, ഏറനാട് താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 54 പേരും കൊണ്ടോട്ടി താലൂക്കില്‍ മൂന്ന് പേരുമുള്‍പ്പെടെ മൊത്തം 70 പേരാണ് ക്യാമ്പുകളില്‍ ഉള്ളത്. ജി.യു.പി.എസ് ശോഭപറമ്പ്, ഒഴുര്‍ ഗേള്‍സ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് തിരൂര്‍ താലൂക്കിലെ ക്യാമ്പുകള്‍. ജി.യു.പി.എസ് ചുള്ളക്കാട്, എം.എസ്.പി. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഏറനാട്ടെ ക്യാമ്പുകള്‍. എ.യു.പി.എസ് വെണ്ണയൂരിലാണ് കൊണ്ടോട്ടി താലൂക്കിലെ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.

Recommended Video

cmsvideo
    മലപ്പുറം; അയൽപക്കത്തെ വീടിന്റെ വലിയ മതിൽ തകർന്നു വീണു; നഷ്ടമായത് രണ്ട് കുരുന്നു ജീവനുകൾ
    p

    കരിപ്പൂരില്‍ രണ്ട് കുട്ടികള്‍ മരിച്ചത് സംസ്ഥാനത്തെ ദുഃഖത്തിലാഴ്ത്തി. പള്ളിക്കല്‍ പഞ്ചായത്തിലെ 13ാം വാര്‍ഡിലുള്ള മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളായ റിസ്‌വാന(8), റിന്‍സാന (7 മാസം) എന്നിവരാണ് മരിച്ചത്. മുഹമ്മദ് കുട്ടിയുടെ മകള്‍ സുമയ്യയുടെ മക്കളാണ് ഇരുവരും. മാതാവിന്റെ വീട്ടില്‍ വിരുന്ന് വന്നതായിരുന്നു കുട്ടികള്‍. അയല്‍പ്പക്കത്തെ വീടിന്റെ മതില്‍ കുട്ടികള്‍ ഉറങ്ങിക്കിടന്നിരുന്ന മുറിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ബഹളം കേട്ടെത്തിയ സമീപവാസികളാണ് കുട്ടികളെ പുറത്തെടുത്തത്. കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    കുട്ടികളുടെ കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിക്കാന്‍ റവന്യൂ മന്ത്രി അഡ്വ. കെ രാജന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തിര യോഗം ചേര്‍ന്നാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കും.

    അതേസമയം, ജില്ലയ്ക്ക് ആശ്വാസമായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ചൊവ്വാഴ്ച 366 പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധ. 1,049 പേര്‍ രോഗ മുക്തരായി. 4.78 ശതമാനമാണ് ടിപിആര്‍. രോഗബാധ സ്ഥിരീകരിച്ചവരില്‍ 347 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ. 36,820 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 8,060 പേര്‍ ചികിത്സയിലുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+