Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിനില്‍ നിന്ന് തെറിച്ചുവീണത് മലപ്പുറത്തെ 10 വയസുകാരന്‍; വിവാഹം കഴിഞ്ഞ് മടങ്ങിയ സംഘം

മലപ്പുറം: തിരുവനന്തപുരത്ത് ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തുവരികയായിരുന്ന കുടുംബത്തിലെ കുട്ടി ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം സ്വദേശി സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് ഇഷാന്‍ (10) ആണ് കോട്ടയം റെയില്‍വേ സ്‌റ്റേഷന് സമീപം വീണ് മരിച്ചത്. കഴിഞ്ഞ രാത്രി കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസിലാണ് സംഭവം. ബാത്ത് റൂമില്‍ പോകാനുണ്ടെന്ന് പറഞ്ഞാണ് കുട്ടി ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റത്. ബാത്ത് റൂമിന് തൊട്ടടുത്ത് വച്ചാണ് കാല്‍തെന്നി പുറത്തേക്ക് വീണത്. ബാത്ത് റൂം ആണെന്ന് കരുതി പുറത്തേക്കുള്ള വാതില്‍ അബദ്ധത്തില്‍ തുറന്നതാണ് എന്നും പറയപ്പെടുന്നു.

r

കുട്ടി വീണതോടെ ബന്ധുക്കള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലില്‍ മടമ്പ്കാട് കലുങ്കിന് സമീപം കുട്ടിയെ കണ്ടെത്തി. പ്രദേശവാസിയുടെ വാഹനത്തില്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രാവിലെ തന്നെ ചിങ്ങവനം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മലപ്പുറത്ത് നിന്ന് കുട്ടിയുടെ മറ്റു ബന്ധുക്കളും ഇന്ന് കോട്ടയത്തെത്തിയിരുന്നു. 13 പേരടങ്ങുന്ന സംഘമാണ് വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പുറപ്പെട്ടത്. കോട്ടയം റെയില്‍വെ സ്‌റ്റേഷനിലേക്ക് എത്താന്‍ കിലോമീറ്ററുകള്‍ മാത്രം ദൂരമുള്ളപ്പോഴാണ് സംഭവം.

k

മഴക്കെടുതിയില്‍ കരിപ്പൂരില്‍ പൊലിഞ്ഞത് കുഞ്ഞ് ജീവനുകള്‍

മലപ്പുറം: കനത്ത മഴയില്‍ കരിപ്പൂരില്‍ മരിച്ചത് രണ്ട് കുട്ടികള്‍. മാതാവിന്റെ വീട്ടില്‍ വിരുന്ന് വന്ന റിസ്‌വാന(8), റിന്‍സാന (7 മാസം) എന്നിവരാണ് മരിച്ചത്. പള്ളിക്കല്‍ പഞ്ചായത്തിലെ 13ാം വാര്‍ഡിലുള്ള മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളാണിവര്‍. മുഹമ്മദ് കുട്ടിയുടെ മകള്‍ സുമയ്യയുടെ മക്കളാണ് ഇരുവരും. അയല്‍പ്പക്കത്തെ വീടിന്റെ മതില്‍ കുട്ടികള്‍ ഉറങ്ങിക്കിടന്നിരുന്ന മുറിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഏറെ പഴക്കമുള്ള വീടിന് മുകളിലേക്കാണ് മതില്‍ വീണത്. വീട്ടിലുള്ള മുതിര്‍ന്നവര്‍ രാവിലെ നമസ്‌കാരത്തിന് വേണ്ടി എഴുന്നേറ്റതിനാലാണ് അവര്‍ രക്ഷപ്പെട്ടത്. അടുത്തുള്ള വീടിന്റെ മതില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. ബഹളം കേട്ടെത്തിയ സമീപവാസികളാണ് കുട്ടികളെ പുറത്തെടുത്തത്. കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊല്ലം സ്വദേശിയായ അധ്യാപകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മലപ്പുറം: കൊല്ലം പുനലൂര്‍ സ്വദേശിയായ അധ്യാപകന്‍ ബെനഡിക്ട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. എടപ്പാള്‍ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനാണ്. സ്‌കൂളിനടുത്തുള്ള വാടക ക്വാട്ടേഴ്‌സിലാണ് മരിച്ച നിലയില്‍ കണ്ടത്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ ബെനഡിക്ടിനായിരുന്നു പ്രിന്‍സിപ്പളിന്റെ ചുമതല. കുറച്ച് ദിവസമായി അധ്യാപകനെ പുറത്ത് കണ്ടിരുന്നില്ല. സമീപവാസികള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ ചങ്ങരംകുളം പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപം രക്തം തളംകെട്ടിയിരുന്നു. പോലീസ് അന്വേഷണം തുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+