Get Updates
Get notified of breaking news, exclusive insights, and must-see stories!

Kerala Vishu Bumper 2023: ഭാഗ്യം വിറ്റയാള്‍ക്ക് ലഭിക്കും 10 ശതമാനം കമ്മീഷന്‍; ആദര്‍ശ് ഇനി കോടീശ്വരന്‍

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ്. 12 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക എന്നതിനാല്‍ തന്നെ കേരളമാകെ ആ ഭാഗ്യവാനെ കാത്തിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്ക് അടുത്തുള്ള ചെമ്മാട് നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. VE 475588 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചിരിക്കുന്നത്.

താനൂര്‍ സ്വദേശിയായ ആദര്‍ശിന്റെ ഏജന്‍സിയില്‍ നിന്നാണ് സമ്മാനര്‍ഹമായ ടിക്കറ്റ് വിറ്റത്. ചെമ്മാട് കൊണ്ടാണത്ത് ബസ് സ്റ്റാന്‍ഡ് ബില്‍ഡിങ്ങിലെ സി കെ എം എന്ന ലോട്ടറി കടയില്‍ നിന്നാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. 12 കോടിയുടെ ഒന്നാം സമ്മാന ജേതാവിനെ തേടി കേരളമാകെ അലയുമ്പോള്‍ ആദര്‍ശും വലിയ സന്തോഷത്തിലാണ്. ഇതാദ്യമായാണ് തങ്ങള്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുന്നത് എന്ന് ആദര്‍ശ് പറയുന്നു.

adarsh

ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റ ഏജന്റിന് സമ്മാനത്തുകയുടെ 10 ശതമാനമാണ് കമ്മീഷനായി ലഭിക്കുക. അങ്ങനെ വരുമ്പോള്‍ 1.2 കോടി രൂപയാണ് ആദര്‍ശിന് ലഭിക്കുക. തിരൂര്‍ ട്രഷറിയില്‍ നിന്നുമാണ് തങ്ങള്‍ ടിക്കറ്റ് വാങ്ങിയത് എന്ന് ആദര്‍ശ് പറയുന്നു. ഏഴ് ഏജന്‍സികളാണ് സി കെ വി ലോട്ടറിക്ക് ഉള്ളത്. ഹെഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് താനൂര്‍ ആണ്. ഇവിടെ രണ്ട് ഏജന്‍സികളുണ്ട്.

ഇത് കൂടാതെ തിരൂര്‍, കുറ്റിപ്പുറം, ചെമ്മാട്, വൈലത്തൂര്‍, കോഴിക്കാട് എന്നിവിടങ്ങളിലാണ് സി കെ വി ലോട്ടറിയുടെ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. ചെമ്മാട് നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ് പോയത്. രണ്ടാഴ്ച മുന്‍പാണ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് ആരാണ് എടുത്തത് എന്ന് ഓര്‍മയില്ല എന്നും ആദര്‍ശ് പറയുന്നു. ബസ് സ്റ്റാന്‍ഡില്‍ ആയതിനാല്‍ യാത്രക്കാരും ടിക്കറ്റ് വാങ്ങിക്കാനുള്ള സാധ്യത കൂടുതലാണ്.

മൂവായിരത്തോളം ടിക്കറ്റുകളാണ് തങ്ങള്‍ വിറ്റഴിച്ചത് എന്നും അദ്ദേഹം പറഞ്ഞു. സമ്മാനം ലഭിച്ചതായി പറഞ്ഞ് ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ല. ഒന്നാം സമ്മാനം ഇവിടെ എത്തിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട് എന്നും ഇതിന് മുന്‍പ് രണ്ടാം സമ്മാനവും മൂന്നാം സമ്മാനവും ലഭിച്ചിട്ടുണ്ട് എന്നും ആദര്‍ശ് കൂട്ടിച്ചേര്‍ത്തു. ബമ്പറിന്റെ ഒന്നാം സമ്മാനം ആദ്യമായിട്ടാണ് ഇവിടെ ലഭിക്കുന്നത് എന്നും ആദര്‍ശ് വ്യക്തമാക്കി.

അതേസമയം VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നീ നമ്പറുകള്‍ക്ക് ആണ് വിഷു ബമ്പറില്‍ രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. VA 214064, VB 770679, VC 584088, VD 265117, VE 244099, VG 412997 എന്നീ നമ്പറിനാണ് മൂന്നാം സമ്മാനം. വിഷു ബ ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷവും ആറ് പേര്‍ക്ക് വീതം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+