അഭിപ്രായവും അഭിപ്രായ വ്യത്യാസവും പറയാൻ ലീഗിൽ ഇടമുണ്ട്, ആരുടേയും ഉപദേശം വേണ്ടെന്ന് കെഎം ഷാജി
കോഴിക്കോട്: മുസ്ലീം ലീഗിലെ ഉള്‍പ്പോരുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ രംഗത്ത് വന്നു എന്നുളള റിപ്പോര്‍ട്ടുകള്‍ തളളി കെഎം ഷാജി. ഫേസ്ബുക്കിലൂടെ താന്‍ നടത്തിയ അഭിപ്രായപ്രകടനം ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു എന്ന് കെഎം ഷാജി ആരോപിച്ചു. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പറയാന്‍ ഇടമുളള പാര്‍ട്ടിയാണ് മുസ്ലീം ലീഗ് എന്നും അത് പറയാന്‍ ഇന്ന് വരെ മടി കാണിച്ചിട്ടില്ലെന്നും കെഎം ഷാജി പ്രതികരിച്ചു.
ലീഗിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമ്പോൾ അലോസരപ്പെടുന്നവർ ആ ജോലി തുടരുകയെന്ന് കെഎം ഷാജി പറഞ്ഞു.. ഇന്നത്തെ എന്റെ FB പോസ്റ്റ് ദുർവ്യാഖ്യാനം ചെയ്യുന്നത് അത്തരക്കാരാണ്. പാണക്കാട് കുടുംബവും കുഞ്ഞാലിക്കുട്ടി സാഹിബ് അടക്കമുള്ള നേതാക്കളും കാണിച്ച ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ ഫലമാണ് ഇന്നലെ മുസ്ലിം ലീഗെടുത്ത തീരുമാനങ്ങൾ എന്നും ഷാജി കൂട്ടിച്ചേർത്തു.

അഭിപ്രായങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടെങ്കിൽ പറയേണ്ടത് പറയേണ്ടത് പോലെ പറയാൻ വേണ്ടുവോളം ഇടമുള്ള പാർട്ടിയാണ് ലീഗ്.. അതു പറയാൻ ഇന്നുവരെ മടി കാണിച്ചിട്ടുമില്ല.അതിന് ആരുടെയും ഉപദേശവും ആവശ്യമില്ലെന്നും കെഎം ഷാജി വ്യക്തമാക്കി. ഞങ്ങളൊക്കെ ലീഗിനെ നെഞ്ചേറ്റിയവരാണ് ലാഭനഷ്ടങ്ങളുടെ തരാതരം നോക്കി പ്രസ്ഥാനത്തെ വഴിയിലുപേക്ഷിച്ചു പോയവരുടെ കൂട്ടത്തിൽ ഞങ്ങൾ ഉണ്ടാവില്ല... ഇവിടെയുണ്ടാവും തോളോട് തോൾ ചേർന്ന് ഒത്തൊരുമിച്ച് ഒരു മനവും ഒരുമെയ്യുമായി എന്നും കെഎം ഷാജി ഫേസ്ബുക്കിൽ കുറിച്ചു.
കെഎം ഷാജി നടത്തിയ ആദ്യത്തെ പ്രതികരണം ഇങ്ങനെ: '' എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം. വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിൻ്റെ ഭാഗമാണ്; മുസ്ലിം ലീഗിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഇരുമ്പു മറകളിൽ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാർട്ടിയിൽ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ഒഴുക്കാണ്. ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ല, സംഘ ശക്തിയിലെ ഗുണകാംക്ഷകൾ മാത്രം. എതിരഭിപ്രായം പറയുന്നവർ ശാരീരികമായോ ധാർമ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നിൽക്കുന്നവർക്ക് ഈ ഒഴുക്ക് മനസ്സിലാവില്ല''.
അതീവ ഗ്ലാമറസായി ബിഗ് ബോസ് താരം ഏഞ്ചല്‍ തോമസ്; വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications