മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഎഇയിലെ പൊതുമാപ്പ്; പ്രവാസികളെ സഹായിക്കാന്‍ ദുബായ് കെഎംസിസി രംഗത്ത്

  • By Desk
Google Oneindia Malayalam News

മലപ്പുറം: യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പരമാവധി ഉപയോഗപ്പെടുത്തുന്നതിനും പ്രവാസികളെ സഹായിക്കാനുമായി മുസ്ലിംലീഗ് പ്രവാസി സംഘടനയായ ദുബൈ കെ.എം.സി.സി പ്രവര്‍ത്തനം ആരംഭിച്ചു.

മതിയായ താമസരേഖയില്ലാതെ രാജ്യത്ത് യു.എ.ഇ.യില്‍ തങ്ങുന്നവര്‍ക്ക് ശിക്ഷയില്ലാതെ സ്വദേശത്തേക്ക് മടങ്ങാനോ ഇവിടെ തുടരാനോ അവസരമൊരുക്കുന്ന യു.എ.ഇ സര്‍ക്കാരിന്റെ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് വേണ്ടിയാണ് ദുബൈ കെ.എം.സി.സി.യില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്

kmcc

യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്ന ഇന്ത്യക്കാര്‍ക്കായി ദുബൈ കെഎംസിസി അല്‍ബറാഹ ആസ്ഥാനത്ത് ആരംഭിച്ച പൊതുമാപ്പ് ഹെല്‍പ്‌ഡെസ്‌കിന്റെ ഉദ്ഘാടനം പ്രസിഡന്റ് പികെ അന്‍വര്‍നഹ നിര്‍വഹിക്കുന്നു.

രേഖകള്‍ നിയമവിധേയമാക്കി രാജ്യത്ത് തുടരാനും പിഴകൂടാതെ രാജ്യം വിടാനും ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ നിയമസഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നതിനുവേണ്ട സഹായം നല്‍കുകയാണ് ലക്ഷ്യം. ഇതിനായി ദുബൈ കെ.എം.സി.സി. ആസ്ഥാനത്തു ഹെല്‍പ്പ് ഡസ്‌ക്കിന്റെ പ്രവര്‍ത്തനം സജ്ജമാക്കി.


തൊഴില്‍ അന്വേഷണത്തിനിടെ വഞ്ചിക്കപ്പെട്ടവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, വിസ തട്ടിപ്പിനിരയായവര്‍, ബിസിനസ്സില്‍ പരാജയം നേരിട്ടവര്‍, പാസ്‌പ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍, തൊഴില്‍ നിയമ ലംഘകര്‍ തുടങ്ങി വിവിധ പ്രതിസന്ധികളില്‍ അകപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ലേബര്‍ഡിപ്പാര്‍ട്ട്‌മെന്റ്, ഇമിഗ്രേഷന്‍, ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവയുമായി സഹകരിച്ചുകൊണ്ട് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞകാല പൊതുമാപ്പുകളില്‍ നിന്നും വ്യത്യസ്തമായി താഴെത്തട്ടിലുള്ളവര്‍ക്ക് പുറമേ ഇടത്തരക്കാരായ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും കൂടി ഗുണകരമായി ഭവിക്കുന്നതാണ് ഈ പൊതുമാപ്പെന്ന് ദുബൈ കെ.എം.സി.സി. വിലയിരുത്തുന്നു.


രാജ്യത്തിന്റെ അന്തസ്സും ഗുണകരമായ നിലനില്‍പ്പും ലക്ഷ്യമിട്ട് ആഗസ്ത് ഒന്ന് മുതല്‍ ഒകേ്ടാബര്‍ 30 വരെ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി, ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ. സാജിദ് അബൂബക്കര്‍ എന്നിവര്‍ പറഞ്ഞു.

Malappuram
English summary
kmcc dubai for helping nri's in uae
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X