• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

യു.എ.ഇ ദേശീയ ദിനാഘോഷം: ദുബായ് കെ.എം.സി.സി. പൊതുസമ്മേളനം ഡിസംബര്‍ 1 ശനിയാഴ്ച

  • By Desk

ദുബായ്: നാല്‍പ്പത്തിയേഴാമത് യു.എ.ഇ. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് കെ.എം.സി.സി. സംഘടിപ്പിക്കുന്ന പൊതുസമ്മേളനം ഡിസംബര്‍ 1 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഗര്‍ഹൂദ് എന്‍.ഐ. മോഡല്‍ സ്‌കൂള്‍ ഗ്രൌണ്ടില്‍ നടക്കും. പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., അഴീക്കോട് മണ്ഡലം എം.എല്‍.എ കെ.എം ഷാജി, ഇന്ത്യന്‍ന നയതന്ത്ര പ്രതിനിധികള്‍, അറബ് പ്രമുഖര്‍ തുടങ്ങി സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ രംഗങ്ങളിലെ ശ്രേഷ്ഠ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

പിണറായി സർക്കാരിൽ വീണ്ടും മന്ത്രിമാറ്റം, മാത്യു ടി തോമസ് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്തേക്ക്

വര്‍ണ്ണശബളമായ ആഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് വിളയില്‍ ഫസീല, കൊല്ലം ശാഫി, കണ്ണൂര്‍ മമ്മാലി, നസീബ് നിലമ്പൂര്‍, റാഫി കുന്ദംകുളം, മുഫ് ലിഹ് തുടങ്ങിയവര്‍ നയിക്കുന്ന ഇശല്‍ നൈറ്റ് അരങ്ങേറും. സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ-വ്യാപാര-വ്യവസായ-മാധ്യമ-ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹല്‍ വ്യക്തിത്വങ്ങള്‍ക്ക് ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിക്കും. കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ മാതൃകാപരമായ സേവനം കാഴ്ചവെച്ച് യുവസമൂഹത്തിന് പ്രചോദനമായി മാറിയ സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തിന്റെ ശ്രദ്ധയും അംഗീകാരവും നേടിയ ജൈസലിനെ ചടങ്ങില്‍ പ്രത്യേകം ആദരിക്കും. പരിപാടിയുടെ വിജയത്തിനായി മുഴുവന്‍ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി ഇസ്മായില്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

Malappuram

English summary
kmcc public convention on December 1st
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more