മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്തരിച്ച ബാലസാഹിത്യകാരന്‍ കൊച്ചുണ്ണി മാസ്റ്ററുടെ ശരീരം ഇനി മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകം, മാസ്റ്ററുടെ ആഗ്രഹം നിറവേറ്റി ഭാര്യയും മക്കളും.

  • By Desk
Google Oneindia Malayalam News

മലപ്പുറം: കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച ബാലസാഹിത്യകാരനും കേരള ശാസ്ത്രസാഹിത്യ പ്രവര്‍ത്തകനുമായ വി എം കൊച്ചുണ്ണി മാസ്റ്ററുടെ ഭൗതിക ശരീരം മഞ്ചേരി ഗവണ്‍മന്റ് മെഡിക്കല്‍ കോളേജിന് കൈമാറി. മരണാനന്തരം തന്റെ ഭൗതിക ശരീരം വൈദ്യശാസ്ത്ര പഠനത്തിന് വിനിയോഗിക്കണമെന്ന മാസ്റ്ററുടെ ആഗ്രഹം നിറവേറ്റുകയായിരുന്നു ഭാര്യയും മക്കളും.

മക്കളായ പി.കെ.അനില്‍ ,പി.കെ.സുനില്‍ എന്നിവര്‍ ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി.നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. എം പി .ശശി രേഖകള്‍ക്കൊപ്പം എറ്റുവാങ്ങി. മഞ്ചേരി നഗരസഭാ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് അഡ്വ. കെ ഫിറോസ് ബാബു, മാസ്റ്റര്‍ക്കൊപ്പം വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചവരും സന്തത സഹചാരികളുമായ കെ കെ പുരുഷോത്തമന്‍, ഇ എം നാരായണന്‍, എ കെ സോമന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

deadbody-154

2014ല്‍ തന്റെ എണ്‍പതാം പിറന്നാള്‍ ദിനത്തിലാണ് ഭാര്യ പാര്‍വതിക്കുട്ടിയോടൊപ്പം ഇരുവരുടെയും മരണാനന്തരം ഭൗതികശരീരം വൈദ്യ പഠനത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനമെടുത്ത് സാക്ഷ്യപത്രം നല്‍കിയിരുന്നത്. അധ്യാപക ദമ്പതികളുടെ തീരുമാനവും ജീവിതാഭിലാഷപൂര്‍ത്തീകരണവും സമൂഹത്തിന് മാതൃകയായിരിക്കയാണ്.

മരണാനന്തരം തന്റെ ഭൗതിക ശരീരം വൈദ്യശാസ്ത്ര പഠനത്തിന് വിനിയോഗിക്കണമെന്ന മാസ്റ്ററുടെ ആഗ്രഹം നിറവേറ്റുകയായിരുന്നു ഭാര്യയും മക്കളുമെങ്കിലും മക്കളായ പി.കെ.അനില്‍ ,പി.കെ.സുനില്‍ എന്നിവര്‍ ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി.നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. എം പി .ശശി രേഖകള്‍ ഏറ്റുവാങ്ങുമ്പോള്‍ ബന്ധുക്കള്‍ വേദനയോടെയാണ് ഇതു നോക്കിനിന്നത്.

Malappuram
English summary
kochunni master's deadbody donates to medical students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X