മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരാജയത്തില്‍ നിന്നും പാഠങ്ങള്‍ പഠിച്ച് രാഷ്ര്ടീയ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും; ആഗോള വ്യാപകമായി തന്നെ ഒരു തീവ്ര വലതുപക്ഷ മുന്നേറ്റം നടക്കുന്നുണ്ടെന്ന് കോടിയേരി!

  • By Desk
Google Oneindia Malayalam News

മലപ്പുറം: പരാജയത്തില്‍ നിന്നും പാഠങ്ങള്‍ പഠിച്ച് രാഷ്ര്ടീയ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി സിപിഎം മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയവും ഇക്കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചക്കു വന്നില്ല. മറിച്ച് തീവ്ര വലതുപക്ഷ രാഷ്ട്രീയമാണ് ചര്‍ച്ചചെയ്തത്. ഇത് നമ്മുടെ രാജ്യത്ത് മാത്രമല്ല സംഭവിക്കുന്നത്.

<strong><br>കനത്തമഴ: കോഴിക്കോട്ട് 30 ഓളം വീടുകൾ തകർന്നു, കൂടുതല്‍ ക്യാമ്പുകള്‍ തുറക്കാന്‍ സജ്ജമാണെന്ന് തഹസില്‍ദാര്‍</strong>
കനത്തമഴ: കോഴിക്കോട്ട് 30 ഓളം വീടുകൾ തകർന്നു, കൂടുതല്‍ ക്യാമ്പുകള്‍ തുറക്കാന്‍ സജ്ജമാണെന്ന് തഹസില്‍ദാര്‍


ആഗോള വ്യാപകമായി തന്നെ ഒരു തീവ്ര വലതുപക്ഷ മുന്നേറ്റം നടന്ന് കൊണ്ടിരിക്കുകയാണ്. ഇസ്രായീലിലും ഫ്രാന്‍സിലും തുര്‍ക്കിയിലുമൊക്കെ നടന്ന തിരഞ്ഞെടുപ്പുകളില്‍ തീവ്ര വലതുപക്ഷമാണ് ഭരണം പിടിച്ചടക്കിയത്. ബിജെപിയുടെ വിജയവും ഈ രാഷ്ര്ടീയ പശ്ചാതലത്തില്‍വേണം വിലയിരുത്താന്‍. 2014ല്‍ ബിജെപി അധികാരത്തില്‍ വന്നത് രണ്ടാം യുപിഎ സര്‍ക്കാറിന്റെ അഴിമതിയും കെടുംകാര്യസ്ഥതയും നിറഞ്ഞ ഭരണത്തിനെതിരെയുള്ള വികാരത്തില്‍ നിന്നാണ്.

Kodiyeri Balakrishnan

എന്നാല്‍ പിന്നീട് ബിജെപി ഒരു വികസനവും രാജ്യത്ത് കൊണ്ടുവന്നില്ല. ഇതിനെതിരെ ജനങ്ങള്‍ ശബ്ധമുയര്‍ത്താന്‍ തുടങ്ങി. ലോകസഭ ഉപതിരഞ്ഞടുപ്പികളിലും വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞടുപ്പികളിലും ബിജെപി പരാജയപ്പെട്ടു. ഇതോടെ വികസന അജണ്ടയില്‍ നിന്നും മാറി പുതിയ അജണ്ടയുമായി ബിജെപി രംഗത്തെത്തി. വികസനത്തെ കുറിച്ച് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസാരിച്ചതേയില്ല.

പകരം തീവ്രവാദവും ദേശീയ സുരക്ഷയും ചര്‍ച്ചയാക്കി. ഇതില്‍ ബിജെപി വിജയിക്കുകയും ചെയ്തു. ബിജെപിയുടെ ഈ അജണ്ടയെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്നോട്ടുവച്ചത് ഒരു മതനിരപേക്ഷ സര്‍ക്കാര്‍ മുന്നോട്ടുവരണം എന്നതായിരുന്നു. എന്നാല്‍ ഇടത്പക്ഷത്തിന് ദേശീയ തലത്തില്‍ ഒരു ബദല്‍ ശക്തിയാകാന്‍ കഴിയില്ലെന്ന ചിന്തയാണ് കേരളത്തില്‍ യുഡിഎഫിന് അനുകൂലമായത്. ഈ പ്രചാരണം മതനിരപേക്ഷ ചിന്തകരെ സ്വാധീനിക്കുകയും യുഡിഎഫിന് അനുകൂലമാവുകയും ചെയ്തു.

എന്നാല്‍ ഇടതുപക്ഷത്തിന്റെ ശക്തി ഇല്ലാതാകുന്നില്ല. പരാജയത്തില്‍ നിന്നും പാഠങ്ങള്‍ പഠിച്ച് രാഷ്ര്ടീയ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി സിപിഎം മുന്നോട്ടുപോകും. എല്ലാ കാലത്തും തീവ്രവാദവും ഹിന്ദുത്വ രാഷ്ര്ടീയവും പറഞ്ഞ് അധികാരം നേടാന്‍ ബിജെപിക്ക് കഴിയില്ല. ആര്‍എസ്എസിന്റെ രാഷ്ര്ടീയത്തിനെതിരെ ബദല്‍ രാഷ്ര്ടീയം ഉയര്‍ത്തിപിടിക്കണം. ഇതിന് ഇടതുപക്ഷത്തിനെ കഴിയൂ. എന്നാല്‍ കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ ഹിന്ദുത്വ രാഷ്ര്ടീയത്തിനെതിരെ മൃതുഹിന്ദുത്വ രാഷ്ര്ടീയമാണ് ഉയര്‍ത്തിപിടിക്കുന്നത്.

ഒരു ശക്തമായ ബഹുജന മുന്നേറ്റത്തിലൂടെ ഇതിന് തടയിടാനാവൂ. ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന് ഏറ്റത് കനത്ത തിരിച്ചടിയാണെന്ന വസ്തുത വിലയുരുത്തിവേണം ഇനി പ്രവര്‍ത്തിക്കാന്‍. പരാജയത്തിന്റെ കാരണങ്ങള്‍ പഠിച്ച് തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകുന്നതാണ് സി.പി.എമ്മിന്റെ രീതി. മുന്‍കാലത്തും പരാജയങ്ങള്‍ സംഭവിച്ചപ്പോള്‍ പാര്‍ട്ടി ഇതു തന്നെയാണ് സ്വീകരിച്ചത്. ശക്തമായ മതനിരപേഷ പോരാട്ടിത്തിന് പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും ഇതിനായി ഇ.എം.എസ് കാണിച്ച തന്ന വഴികളെ പാഠമാക്കണമെന്നും കോടിയേരി ബാലകൃഷണന്‍ പറഞ്ഞു.

ഹിന്ദുത്വവര്‍ഗീയതയെ ഉത്തേജിപ്പിച്ച് തീവ്രവലതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടാണ് ബി.ജെ.പി.യും ആര്‍.എസ്.എസും തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഇതില്‍ അവര്‍ വിജയം കണ്ടത്തിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ പറഞ്ഞു. കൊണ്ടോട്ടിയില്‍ ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാറിനോടനുബന്ധിച്ച് നടന്ന ഇ.എം.എസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാഗത സംഘം ചെയര്‍മാന്‍ ടി.കെ ഹംസ അധ്യക്ഷതവഹിച്ചു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍, പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, പി.പി വാസുദേവന്‍, വി.പി അനില്‍, വേലായുധന്‍ വള്ളിക്കുന്ന്, എന്‍. പ്രമോദ് ദാസ്, വി.എം ഷൗക്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Malappuram
English summary
Kodiyeri Balakrishnan's comments about Lok sabha elections 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X