മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലെ ആദ്യ കടല്‍പാല നിര്‍മാണത്തിന് ഭരണാനുമതിയായി, പൊന്നാനിയില്‍ നിര്‍മിക്കുന്നത് കൊല്‍ക്കത്ത ഹൗറ മോഡല്‍ പാലം, ചെലവ് 236കോടി രൂപ

  • By Desk
Google Oneindia Malayalam News

മലപ്പുറം: കേരളത്തിലെ ആദ്യ കടല്‍പാല നിര്‍മാണത്തിന് ഭരണാനുമതിയായി, 236 കോടി രൂപ ചെലവില്‍ പൊന്നാനിയില്‍ നിര്‍മിക്കുന്ന കൊല്‍ക്കത്ത ഹൗറ മോഡല്‍ സസ്‌പെന്‍ഷന്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണത്തിനാണ് പി.ഡബ്ല്യ.ഡി. ഭരണാനുമതി നല്‍കി ഉത്തരവായത്. പദ്ധതിക്കായി ബജറ്റില്‍ 100 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

<strong><br>മര്‍ദ്ധനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഉടുമ്പന്‍ച്ചോല സ്വദേശി മരിച്ചു; രാഷ്ട്രീയപ്രേരിതമെന്ന് സിപിഎം, അക്രമണം നടന്നത് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തില്‍!!!</strong>
മര്‍ദ്ധനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഉടുമ്പന്‍ച്ചോല സ്വദേശി മരിച്ചു; രാഷ്ട്രീയപ്രേരിതമെന്ന് സിപിഎം, അക്രമണം നടന്നത് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തില്‍!!!

ആര്‍.ബി.ഡി.സി.കെ.തയ്യാറാക്കിയ റിവൈസ്ഡ് പ്രൊപ്പോസല്‍ പ്രകാരം 236 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്. സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സാധ്യത പഠനം എന്നിവക്കായി ആഗോളതല ടെണ്ടര്‍ ക്ഷണിച്ചതില്‍ അഞ്ച് കമ്പനികളാണ് പങ്കെടുത്തത്.അഞ്ച് കമ്പനികളില്‍ നിന്ന് ഒന്നിനെയായിരിക്കും കണ്‍സള്‍ട്ടന്‍സിയായി തെരഞ്ഞെടുക്കുക.പെരുമാറ്റച്ചട്ടങ്ങള്‍ പിന്‍വലിച്ചതോടെയാണ് ഈ ആഴ്ചതന്നെ കരാറില്‍ ഒപ്പുവെക്കാന്‍ തീരുമാനമായിട്ടുള്ളത്.

Bridge

ഇതോടെ നിര്‍മ്മാണത്തിനായുള്ള ആഗോള ടെണ്ടര്‍ വിളിക്കാനാവും. പൊന്നാനി അഴിമുഖത്ത് നിര്‍മ്മിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കടല്‍ തൂക്കുപാലത്തിന് കണ്‍സള്‍ട്ടന്റാകാന്‍ അഞ്ച് അന്താരാഷ്ട്ര കമ്പനികളാണ് രംഗത്തുള്ളത്.അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലൂയിസ് ബെര്‍ഗര്‍ കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ്, മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സിയായ എസ്.ടി.യു.പി കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ്, എല്‍.ആന്റ്.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ എഞ്ചിനിയറിംഗ് ലിമിറ്റഡ്, ടി.പി.എഫ് എഞ്ചിനിയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്, സ്‌പെക്ട്രം ടെക്‌നോ കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ്, എന്നീ കമ്പനികളാണ് ടെണ്ടറിന് അപേക്ഷിച്ചിരിക്കുന്നത്.

കൂടുതല്‍ കമ്പനികള്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും അഞ്ച് കമ്പനികളാണ് അര്‍ഹത നേടിയത്.അന്താരാഷ്ട്ര തലത്തില്‍ മുപ്പത് മുതല്‍ അമ്പത് വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ള കമ്പനികളാണിത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും വിവിധ രാജ്യങ്ങളിലും ഇവര്‍ക്ക് ഓഫീസുകളുണ്ട്. കൊല്‍ക്കത്തയിലെ ഹൗറ പാലത്തിന്റെ മാതൃകയിലാണ് പൊന്നാനിയിലെ കടല്‍ പാലം ഉദ്ദേശിക്കുന്നത്. രാജ്യത്ത് കൊല്‍ക്കത്തയിലും മുംബൈയിലുമാണ് പ്രധാന കാല്‍ പാലങ്ങളുള്ളത്.

റോഡ്, ജല ഗതാഗതത്തിനും ടൂറിസത്തിനും ഒരു പോലെ സഹായകമാകുന്ന തരത്തിലാണ് പദ്ധതി ഉദ്ദേശിക്കുന്നത്.കണ്‍സല്‍ട്ടന്റായി തെരഞ്ഞെടുക്കുന്ന കമ്പനി തയ്യാറാക്കുന്ന ഡിസൈനിന്റെയും ഡി.പി.ആറിന്റെയും അടിസ്ഥാനത്തിലായിരിക്കും ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കുക.അന്താരാഷ്ട്ര നിലവാരത്തിലുള്ള നിര്‍മ്മാണ കമ്പനിയെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

തീരദേശ ഹൈവേയുടെ ഭാഗമായി തിരൂര്‍ പടിഞ്ഞാറേക്കരയില്‍ നിന്നും പൊന്നാനി വരെ നീളുന്ന 236 കോടി രൂപ അടങ്കല്‍ ചെലവു വരുന്ന ഹൗറാ മോഡല്‍ തൂക്കുപാലത്തിന് കിഫ്ബിയാണ് അംഗീകാരം നല്‍കിയത്.പദ്ധതിക്ക് ഭരണാനുമതിയും ലഭ്യമായിട്ടുണ്ട്കിഫ്ബി അടങ്കല്‍ തുക അനുവദിക്കാന്‍ തീരുമാനിച്ചതോടെ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്

Malappuram
English summary
Kolkata foura model bridge in ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X