Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തർ ലോകകപ്പ് നേരിട്ട് കാണിക്കും; കൊണ്ടോട്ടിയിലെ വോട്ടർമാരെ ഞെട്ടിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വാഗ്ദാനം

മലപ്പുറം: കൊണ്ടോട്ടി നിയോജക മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാട്ടുപരത്തി സുലൈമാന്‍ ഹാജിയുടെ മണ്ഡല വികസന രേഖ പുറത്തിറക്കി. ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിക്കുന്ന പ്രകടന പത്രികയാണ് സ്ഥാനാര്‍ത്ഥി മുന്നോട്ടുവച്ചിരിക്കുന്നത്. മണ്ഡലത്തിലെ എല്ലാ ക്ലബ്ബുകളെയും ഉള്‍പ്പെടുത്തി എംഎല്‍എ ട്രോഫി എന്ന പേരില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുമെന്നാണ് സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം.

ldf

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

കൂടാതെ 2022ല്‍ വിജയിക്കുന്ന പ്രഥമ ടൂര്‍ണമെന്റിലെ വിജയിക്കുന്ന ടീമിന് ഖത്തറില്‍ നടക്കുന്ന ലോകകപ്പ് അവിടെ പോയി നേരില്‍ കാണാന്‍ അവസരമുണ്ടാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. പത്രികയിലെ ഏറ്റവും ഹൈലൈറ്റ് വാഗ്ദാനമാണിത്. ഒപ്പം, കൊണ്ടോട്ടിയെ എയര്‍പോര്‍ട്ട് സിറ്റിയാക്കി മാറ്റുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍, നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വലിയ തോട് നവീകരണം. ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടി, ആരോഗ്യമേഖലയില്‍ വികസനം എന്നിവയൊക്കെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളാണ്.

കായിക രംഗത്ത് കൊണ്ടോട്ടിയെ മുന്നിലെത്തിക്കുന്നതിനുള്ള പദ്ധതിയും പ്രകടനപത്രികയില്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നുണ്ട്. ആരോഗ്യം, കായികം, തൊഴില്‍, ടൂറിസം, പട്ടികജാതി, ക്ഷേമം, ഗതാഗതം എന്നീ മേഖലകളില്‍ ഊന്നിയാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്.

മാളവിക മോഹനന്റെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+