മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊണ്ടോട്ടി ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററാകുന്നുവെന്ന് മുഖ്യമന്ത്രി; മലപ്പുറത്ത് കടുത്ത നിയന്ത്രണം

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയിലെ കൊണ്ടോട്ടി ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊണ്ടോട്ടി മല്‍സ്യമാര്‍ക്കറ്റില്‍ നിന്ന് ഒട്ടേറെ പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇവരുടെ കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചു. സമീപ പഞ്ചായത്തുകളായ വാഴയൂര്‍, പുളിക്കല്‍, പള്ളിക്കല്‍, കുഴിമണ്ണ, ചെറുകാവ് എന്നിവിടങ്ങളിലേക്കും രോഗം വ്യാപിക്കുന്നതായി കണ്ടെത്തി. ഇതാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

C

ഈ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. കോവിഡ് ജില്ലാതല സമിതിയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും യോഗത്തിലെ തീരുമാന പ്രകാരം ഇന്ന് മുതല്‍ കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവയില്‍ രാത്രി എട്ടു വരെ ഭക്ഷണം പാഴ്സല്‍ നല്‍കാം. ഇരുന്ന് കഴിക്കാന്‍ പാടില്ല.

കണ്ടെയിന്‍മെന്റ് സോണില്‍ നിലവിലുളള നിയന്ത്രണങ്ങള്‍ തുടരും. തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ അകത്തും പുറത്തും സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണം. വീഴ്ചവരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. ആഗസ്റ്റ് 10 വരെ ഈ നിയന്ത്രണങ്ങള്‍ തുടരും.

സൗദി കിരീടവകാശിക്ക് ഇറാനില്‍ നിന്ന് കത്ത്; അത്യപൂര്‍വം!! അഹ്മദി നജാദ് വക... വാനോളം പുകഴ്ത്തല്‍സൗദി കിരീടവകാശിക്ക് ഇറാനില്‍ നിന്ന് കത്ത്; അത്യപൂര്‍വം!! അഹ്മദി നജാദ് വക... വാനോളം പുകഴ്ത്തല്‍

ജില്ലയില്‍ 86 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 34 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് 88 പേര്‍ ജില്ലയില്‍ രോഗമുക്തരായി.

ജില്ലയില്‍ നിന്ന് ഇതുവരെ 18,933 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 16,593 പേരുടെ ഫലം ലഭിച്ചു. 15,345 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,340 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

പ്രിയങ്ക ഗുരുഗ്രാമിലെത്തിയതിന് പിന്നാലെ അന്വേഷണം; ഗാന്ധി കുടുംബത്തിന്റെ സ്വത്തുക്കള്‍ വര്‍ധിച്ചോ?പ്രിയങ്ക ഗുരുഗ്രാമിലെത്തിയതിന് പിന്നാലെ അന്വേഷണം; ഗാന്ധി കുടുംബത്തിന്റെ സ്വത്തുക്കള്‍ വര്‍ധിച്ചോ?

വിരമിക്കാനിരിക്കെ വിദ്വേഷ പ്രസ്താവനയുമായി മുന്‍ സിബിഐ ഡയറക്ടര്‍; ചരിത്രം വളച്ചൊടിച്ചുവിരമിക്കാനിരിക്കെ വിദ്വേഷ പ്രസ്താവനയുമായി മുന്‍ സിബിഐ ഡയറക്ടര്‍; ചരിത്രം വളച്ചൊടിച്ചു

Malappuram
English summary
Kondotty Likely to be A large community cluster; Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X