മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'താങ്ങുന്ന കൈകള്‍ തളരാതെ നോക്കാം'; 50 റുപ്പീസ് ചലഞ്ചുമായി കൊണ്ടോട്ടി എംഎല്‍എ

Google Oneindia Malayalam News

മലപ്പുറം: നാട്ടുകാര്‍ ആകെ അമ്പരപ്പിലാണ്. ഒരു എംഎല്‍എ തന്നെ പിരിവിനിറങ്ങിയത് കൊണ്ടാണ് ഈ ഞെട്ടല്‍. പക്ഷേ ആ മനുഷ്യത്വപരമായ നീക്കത്തിന് പിന്നില്‍ ഒരുപാട് നന്‍മകളുണ്ടെന്നും നാട്ടുകാര്‍ തന്നെ തിരിച്ചറിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് എല്ലാവരും കട്ടയ്ക്ക് കൂടെയുണ്ട്. കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹിമാണ് 50 റുപ്ലീസ് ചലഞ്ചുമായി ഇറങ്ങിയിരിക്കുന്നത്. പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന് വേണ്ടിയാണ് എംഎല്‍എ തന്നെ പിരിവിന് ഇറങ്ങിയിരിക്കുന്നത്. ഇത് വലിയ കൈയ്യടികള്‍ നേടിയിരിക്കുകയാണ്.

1

പെയ്ന്‍ ആന്റ് പാലിയേറ്റീവിനെ കൂടുതല്‍ ജനകീയമാക്കിയിരിക്കുകയാണ് ഈ 50 റുപ്പീസ് ചലഞ്ച്. കൊണ്ടോട്ടി നഗരത്തിലാണ് എംഎല്‍എ ബക്കറ്റും പിടിച്ച് പിരിവിനിറങ്ങിയത്. നാട്ടുകാര്‍ക്കൊക്കെ ഇത് വലിയ അദ്ഭുതമാവുകയും ചെയ്തു. പദ്ധതിയിലേക്ക് ഗൂഗിള്‍ പേയിലോ എംഎല്‍എയുടെ വാഹത്തില്‍ ഉള്‍പ്പെടെ പതിച്ച ബാര്‍ കോഡ് വഴിയോ സംഭാവന നല്‍കാവുന്നതാണ്. എംഎല്‍എയുടെ ഈ വെറൈറ്റി പണപിരിവ് നാട്ടുകാര്‍ക്കിടയില്‍ പെട്ടെന്ന് തന്നെ ക്ലിക്കായി.

ഈ മാസം 25 വരെയാണ് ധനശേഖരണം. ഏത് പ്രതിസന്ധി ഘട്ടത്തിലൂടെ നാട് കടന്നുപോകുമ്പോഴും പാലിയേറ്റീവ് കെയര്‍ നിലച്ച് പോവുകയെന്ന ഉദ്ദേശത്തോടെയാണ് ടിവി ഇബ്രാഹിം എംഎല്‍എയുടെ കണ്‍ട്രോള്‍ റൂമിന്റെ നേതൃത്വത്തില്‍ താങ്ങുന്ന കൈകള്‍ തളരാതെ നോക്കാം എന്ന പദ്ധതി ആവിഷ്‌കരിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് 50 റുപ്ലീസ് ചലഞ്ച് സംഘടിപ്പിച്ചത്. വലിയ സ്വീകരണമാണ് ജനങ്ങള്‍ എംഎല്‍എയുടെ പരിപാടിക്ക് നല്‍കിയിരിക്കുന്നത്.

കടകളിലും ബസ് സ്റ്റാന്‍ഡിലും ബസ്സിലും വരെ തന്റെ പദവി നോക്കാതെ തന്നെ എംഎല്‍എ പിരിവിനായെത്തി. കൊച്ചുകുട്ടികള്‍ മുതല്‍ ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, ബസ്-ഓട്ടോ തൊഴിലാളികള്‍ അടക്കമുള്ളവരുടെ ഭാഗത്ത് നിന്നുള്ള വന്‍ പിന്തുണയാണ് പദ്ധതിക്ക് ലഭിച്ചത്.

Malappuram
English summary
kondotty mla starts 50 rupees challenge for pain and palliative care
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X