മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടക്കല്‍ പോലീസ് സ്‌റ്റേഷനിലെ രണ്ടു പോലീസുകാര്‍ക്ക് കൊറോണ; എസ്‌ഐ ഉള്‍പ്പെടെ നിരീക്ഷണത്തില്‍

Google Oneindia Malayalam News

കോട്ടക്കല്‍: കോട്ടക്കല്‍ പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തുടര്‍ന്ന് എസ്‌ഐ ഉള്‍പ്പെടെയുള്ള 15ഓളം പോലിസുകാര്‍ നിരീക്ഷണത്തില്‍. കൊറോണ വ്യാപനം നടന്നുവെന്ന് സംശയിക്കുന്ന പൊന്നാനിയില്‍ ഡ്യൂട്ടിക്ക് പോയിരുന്ന കോട്ടക്കല്‍ സ്‌റ്റേഷനിലെ രണ്ടു പോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ തിരിച്ചെത്തിയ ആദ്യദിനത്തില്‍ സ്‌റ്റേഷനിലുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അന്ന് രോഗ ലക്ഷണമുണ്ടായിരുന്നില്ല. പിന്നീടാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്. പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ച തമിഴ്‌നാട് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ സിഐ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലായിരുന്നു.

28

Recommended Video

cmsvideo
OXFORD വാക്‌സിന്‍ നവംബറില്‍ ഇന്ത്യയിലെത്തും | Oneindia Malayalam

നേരത്തെ തിരൂര്‍ സ്‌റ്റേഷിനിലെ പോലീസുകാരും ക്വാറന്റൈനിലായിരുന്നു. അറസ്റ്റ് ചെയ്ത രണ്ടു പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ മാസം 22ന് കാവഞ്ചേരിയില്‍ നിന്നും തൃപ്രങ്ങോട് ആനപ്പടിയില്‍ നിന്നുമായിരുന്നു രണ്ടു പേരെ പിടികൂടിയത്. മണല്‍ക്കടത്ത്, വഞ്ചന എന്നീ കേസുകളിലാണ് രണ്ടു പേര്‍ അറസ്റ്റിലായത്. ഇവര്‍ കോടതിയില്‍ ഹാജരായി ജാമ്യം നേടി. ശേഷമാണ് കൊറോണ സ്ഥിരീകരിച്ചത്.

ജില്ലയില്‍ 61 പേര്‍ക്ക് കൂടി ഇന്നെല കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 23 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 17 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്നലെ 52 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 787 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ബിജെപിക്ക് വമ്പന്‍ കെണി ഒരുക്കി കോണ്‍ഗ്രസ്; വന്‍ സഖ്യം അണിയറയില്‍... വിശദീകരിച്ച് ഗൊഗോയ്ബിജെപിക്ക് വമ്പന്‍ കെണി ഒരുക്കി കോണ്‍ഗ്രസ്; വന്‍ സഖ്യം അണിയറയില്‍... വിശദീകരിച്ച് ഗൊഗോയ്

Malappuram
English summary
Kottakkal Police Officers enters to Quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X