മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്ലാ വിശ്വാസങ്ങളുടെയും കേന്ദ്ര ബിന്ദു ഒന്ന്: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: കലയും സാഹിത്യവും മനുഷ്യ മനസിന്റെ വിശുദ്ധിയും സംസ്‌കാരവുമാണന്ന് തുറമുഖ- പുരാവസ്തു വകുപ്പു മന്ത്രി കടന്നപ്പള്ളി രാമ ചന്ദ്രന്‍. വേങ്ങരയില്‍ നടക്കുന്ന എസ് എസ് എഫ് വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ബ്രോഷര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല കലാ സൃഷ്ടികള്‍ക്ക് മനുസുകളെ സംസ്‌കരിക്കാന്‍ സാധിക്കും. മനുഷ്യത്വത്തിലും മാനവികതയിലുമാണ് മനുഷ്യന്റെ പരിപൂര്‍ണത. എല്ലാ വിശ്വാസങ്ങളുടെയും കേന്ദ്ര ബിന്ദു ഒന്നാണ്. മതങ്ങളെല്ലാം സാഹോദര്യവും മാനവികതയുമാണ് ഉദ്ഘോഷിക്കുന്നത്. ഇത് നിലനില്‍ക്കണമെങ്കില്‍ മനസില്‍ കലയും സാഹിത്യവും മനസിലുണ്ടാകണം. സുമനുസകളില്‍ നിന്ന് മാത്രമേ കലാസൃഷ്ടികള്‍ ഉയര്‍ന്ന് വരികയുള്ളു. വര്‍ത്തമാന കാലത്ത് കലക്കും സാഹിത്യത്തിനും വലിയ പ്രാധാന്യമുണ്ടെന്നും എസ് എസ് എഫ് സാഹിത്യോത്സവുകള്‍ മനുഷ്യമനസുകളെ ഒന്നാക്കി മാറ്റാന്‍ സഹായകമാകട്ടെ എന്നും ആശംസിച്ചു.

kadannappalliramachandran-1

വര്‍ഗ്ഗീയത, വിഭാഗീയത അഴിമതി തുടങ്ങിയവ വാഴുന്നകാലമാണിപ്പോള്‍. ഇത്തരം തിന്മകള്‍ക്കെതിരെ പോരാടുന്നതില്‍ കലക്കും സാഹിത്യത്തിനും ഏറെ പ്രാധാന്യമാണുള്ളത്. മാനവികതയും സാഹോദര്യവും വിളിച്ചോതുന്ന ഇത്തരം സംരംഭങ്ങള്‍ അനിവാര്യമാണ്. എസ് എസ് എഫ് സാഹിത്യോത്സവ് എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുള്ള സൗന്ദര്യവും ആസ്വാദനവുമാണെന്ന് മന്ത്രി പറഞു. ചടങ്ങില്‍ എസ് എസ് എഫ് ജില്ലാ പി അര്‍ സെക്രട്ടറി കെ അബ്ദുല്‍ ജലീല്‍, സാഹിത്യോത്സവ് പ്രോജക്റ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എം കെ മുഹമദ് സ്വഫ് വാന്‍ സ്വാഗതവും ഡിവിഷന്‍ സെക്രട്ടറി പി പി മുഹമ്മദ് അതീഖുറഹിമാന്‍ നന്ദിയും പറഞ്ഞു.

Malappuram
English summary
kozhikkode local news kadannappalli ramachandran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X