മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മത്സ്യബന്ധനത്തിനിടയില്‍ തോണി മറിഞ്ഞ് ആറു പേര്‍ കടലില്‍ വീണു; സംഭവം കോഴിക്കോട്!

  • By Desk
Google Oneindia Malayalam News

വടകര: മത്സ്യ ബന്ധനത്തിനിടയിൽ തോണി മറിഞ്ഞു.തിക്കോടിയിൽ നിന്നും മൽസ്യ ബന്ധനത്തിനു പുറപ്പെട്ട തോണിയാണ് വ്യാഴാഴ്ച വൈകീട്ടോടെ അപകടത്തിൽപ്പെട്ടത്. തോണിയിൽ നിന്നും കടലിൽ വീണ ആറു മൽസ്യ തൊഴിലാളികളേയും മറ്റു വള്ളങ്ങളിലെ മൽസ്യ തൊഴിലാളികൾ രക്ഷപ്പെടുത്തി.തിക്കോടി സ്വദേശികളായ കുണ്ടുകുളം അശോകന്‍ (60), പള്ളിവാതുക്കല്‍ ഇബ്രാഹിം (52),രജി,രാഗേഷ്,ജിത്തു,ജിത്തു എന്നിവര്‍തോണി മറിഞ്ഞതോടെ കടലിൽ വീണു.

ഇതിൽ അശോകനും,ഇബ്രാഹിമിനും പരുക്കേറ്റു. ഇരുവരും മാഹി ഗവ:ആശുപത്രിയിൽ ചികിത്സ തേടി.പയ്യോളിയിൽ നിന്നും അഞ്ചര നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്.മൽസ്യ ബന്ധനത്തിനിടയിൽ കടൽ പ്രക്ഷുബ്ദമായതാണ് അപകട കാരണം.മറ്റു മൽസ്യ തൊഴിലാളികൾ എല്ലാവരേയും ചോമ്പാല്‍ ഹാര്‍ബറില്‍ എത്തിച്ചു.

Ibrahim and Asokan

ആറു പേരും തോണിക്കടിയിലും വലയിലുമായി കുടുങ്ങിപ്പോയി. രംഗം കണ്ട് കുറച്ചകലെയുണ്ടായിരുന്ന മറ്റു തോണിക്കാര്‍ ഏറെ പണിപ്പെട്ട് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ചോമ്പാല്‍ഹാര്‍ബറിലെത്തിയ ഇബ്രാഹിം പറഞ്ഞു. അതിനിടെ ചോമ്പാല്‍ ഫിഷിംഗ് ഹാര്‍ബറില്‍ മത്സ്യതൊഴിലാളികള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സംവിധാനങ്ങളില്ലെന്ന് മത്സ്യതൊഴിലാളികള്‍ പരാതിപ്പെട്ടു. ഈ മേഖലയിലെ പ്രധാന മത്സ്യബന്ധന തുറമുഖമാണ് ചോമ്പാലിലേത്. എന്നാല്‍ ഇതിനു ശേഷം വന്ന തലായി, കൊയിലാണ്ടി ഹാര്‍ബറുകളില്‍ മതിയായ രക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കില്‍ ചോമ്പാലില്‍ സ്ഥിതി വ്യത്യസ്തമാണെന്ന് മത്സ്യതൊഴിലാളികള്‍ കുറ്റപ്പെടുത്തി.

Malappuram
English summary
Kozhikode Local News about boat accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X