• search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ബിജെപിയെ പോലും നാണിപ്പിക്കുന്നത്, കോടിയേരിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മുസ്ലീം ലീഗ്

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി മുസ്ലീം ലീഗ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സഖ്യത്തിലെത്തിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കോടിയേരി രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. മുസ്ലീം ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രം ആണെന്നും കോടിയേരി ആരോപിച്ചു. ഇതോടെയാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.

'11000 സ്ക്വയർ ഫീറ്റിന്റെ മൂന്നുകെട്ടോ', കെഎം ഷാജിക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ്

കെപിഎ മജീദിന്റെ പ്രതികരണം ഇങ്ങനെ: '' മതേതര കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ യുഡിഎഫിനെതിരായ ആരോപണം. വെൽഫെയർ പാർട്ടി, എസ്ഡിപിഐ, പിഡിപി തുടങ്ങിയ കക്ഷികളെ വോട്ടിനു വേണ്ടി തരാതരം ഉപയോഗിക്കുകയും ഇപ്പോഴും നിരവധി പഞ്ചായത്തുകളിൽ ഈ കക്ഷികളോടൊപ്പം ഭരണം പങ്കിടുകയും ചെയ്യുന്ന സിപിഎം സെക്രട്ടറിക്ക് യുഡിഎഫിനെതിരെ പ്രതികരിക്കാനുള്ള യാതൊരു ധാർമിക അവകാശവുമില്ല.

cmsvideo
  കൈക്കൂലി കേസില്‍ തുടങ്ങിയ അന്വേഷണം വീട് പൊളിയിലെത്തി | Oneindia Malayalam

  വോട്ടിനു വേണ്ടി ജമാഅത്തെ ഇസ്ലാമിയെ നിരന്തരം പുകഴ്ത്തിയിരുന്ന സിപിഎം സെക്രട്ടറിയാണ് ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി. തീവ്രവാദത്തിനും വർഗീയതക്കുമെതിരായ മുസ്‌ലിംലീഗിന്റെ നിലപാടിന് കോടിയേരിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. അത് കേരളത്തിന്റെ പൊതുസമൂഹത്തിന് ബോധ്യമുള്ള കാര്യമാണ്. രാജ്യത്തിനോ സമൂഹത്തിനോ ദോഷം ചെയ്യുന്ന ഒരു നീക്കവും ലീഗിന്റെ ഭാഗത്തുനിന്ന് ഒരുകാലത്തും ഉണ്ടായിട്ടില്ല. എന്നാൽ എല്ലാ കാലത്തും വർഗീയ കക്ഷികളെ വോട്ടിനു വേണ്ടി ഉപയോഗിച്ച സി.പി.എം ഇപ്പോൾ നടത്തുന്ന ചാരിത്ര്യ പ്രസംഗം പരിഹാസ്യമാണ്.

  ഏറ്റവും സ്ത്രീവിരുദ്ധവും അധ:പതിച്ചതുമായ സംഘടന, അമ്മ എന്ന പേര് അപമാനം, തുറന്നടിച്ച് പാർവ്വതി വീണ്ടും

  എം.എം ഹസൻ-കുഞ്ഞാലിക്കുട്ടി-അമീർ കൂട്ടുകെട്ടാണ് യുഡിഎഫിന് നേതൃത്വം നൽകുന്നതെന്ന സിപിഎം സെക്രട്ടറിയുടെ പ്രസ്താവന ബിജെപിയെ പോലും നാണിപ്പിക്കുന്നതാണ്. പ്രത്യേക വിഭാഗങ്ങളിൽപെട്ടവരുടെ മാത്രം പേരെടുത്ത് പച്ചയ്ക്ക് വർഗീയത പറയാൻ മടികാണിക്കാത്ത കോടിയേരിയുടെ ഉദ്ദേശ്യം വ്യക്തമാണ്. കേരളത്തെ വർഗീയമായി വിഭജിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള നാണംകെട്ട കളിയുമായാണ് സിപിഎം മുന്നോട്ടുവരുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. സിപിഎമ്മിന്റെ രാഷ്ട്രീയ കാപട്യം ജനങ്ങൾ തിരിച്ചറിയും''.

  പോളിടെക്നിക്കിൽ പോയി സാമ്പത്തിക ശാസ്ത്രം പഠിക്കാത്തവരും പൗരന്മാരാണല്ലോ, ഐസകിനെ തിരിച്ചടിച്ച് ബൽറാം

  Malappuram

  English summary
  KPA Majeed gives reply to Kodiyeri Balakrishnan's comments against Muslim League
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X