മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തുടക്കത്തില്‍തന്നെ പാളി കേരള ചിക്കന്‍ പദ്ധതി: പദ്ധതിയില്‍നിന്ന് കെപിഎഫ്എ പിന്‍മാറി!

  • By Desk
Google Oneindia Malayalam News

മലപ്പുറം: കേരളത്തില്‍ ഇറച്ചിക്കോഴിയുടെ വിലസ്ഥിരത ഉറപ്പു വരുത്താനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ആവിഷ്‌ക്കരിച്ച 'കേരള ചിക്കന്‍പദ്ധതി' തുടക്കത്തില്‍ തന്നെ പാളി. പദ്ധതിയില്‍നിന്ന് കേരളത്തിലെ കോഴി കര്‍ഷകരുടെ സംഘടനയായ കെപിഎഫ്എ പിന്‍മാറി. കേരളത്തിലെ കോഴി കര്‍ഷകരുടെ ഉന്നമനത്തിനും ഉപഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ വിലയില്‍ നല്ല കോഴിയിറച്ചി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ബ്രഹ്മഗിരിയുടെ കേരള ചിക്കന്‍ പദ്ധതിയില്‍നിന്നാണ് കേരളത്തിലെ കോഴി കര്‍ഷകരുടെ സംഘടനയായ കേരളാ പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍(കെ. പി.എഫ്.എ) ജില്ലാ കമ്മിറ്റി പിന്മാറാന്‍ തീരുമാനിച്ചു.

<strong>പൊതുപരിപാടികള്‍ വെട്ടിച്ചുരുക്കി മോദി; പൈലറ്റിനെ തിരിച്ചെത്തിക്കാന്‍ നയതന്ത്ര നീക്കങ്ങള്‍</strong>പൊതുപരിപാടികള്‍ വെട്ടിച്ചുരുക്കി മോദി; പൈലറ്റിനെ തിരിച്ചെത്തിക്കാന്‍ നയതന്ത്ര നീക്കങ്ങള്‍

കേരള ചിക്കന്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ ബ്രഹ്മഗിരി സൊസൈറ്റി ആദ്യഘട്ടത്തില്‍ കോഴി കര്‍ഷകര്‍ക്ക് വാഗ്ദാനംചെയ്ത വളര്‍ത്തു കൂലി. നിലവാരമുള്ള കുഞ്ഞ്. തീറ്റ. എന്നിവയുടെ കൃത്യമായ വിതരണം മാര്‍ക്കറ്റില്‍ ഉണ്ടാകുന്ന വിലക്കുറവിന് അനുസരിച്ച് തങ്ങളുടെ പ്രോഡക്ട് വില കുറക്കാതിരിക്കുക. കര്‍ഷകരുടെ പ്രാതിനിധ്യക്കുറവ്. കേന്ദ്ര സംസ്ഥാനങ്ങളില്‍നിന്ന് കോഴി കര്‍ഷകരുടെ പേരില്‍ ലഭിക്കുന്ന ഫണ്ട് ദുരുപയോഗം. തുടങ്ങിയ കാരണങ്ങളാലാണ് ബ്രഹ്മഗിരി സൊസൈറ്റി യുമായുള്ള സഹകരണം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് കെ. പി.എഫ്.എ ഭാരവാഹികള്‍ അറിയിച്ചു.

chickenkerala-15

കോഴി കര്‍ഷകരുടെ നേതൃത്വത്തില്‍ വിപണി സൃഷ്ടിക്കുന്നതിന് പകരം കര്‍ഷക സംഘടനകളെ നോക്കുകുത്തിയാക്കി സേച്ഛാധിപത്യപരമായാണ് ബ്രഹ്മഗിരി പ്രവര്‍ത്തിക്കുന്നത്. കൂടാതെ കര്‍ഷകരില്‍നിന്ന് പിരിച്ചെടുക്കുന്ന തുകയുടെ വിനിയോഗം സംബന്ധിച്ച് കൃത്യമായ കണക്ക് വിവരങ്ങള്‍ കര്‍ഷകരെയോ സംഘടനകളെയോ അറിയിക്കാതെയാണ് ബ്രഹ്മഗിരിയുടെ നേതൃത്വം പ്രവര്‍ത്തിച്ചുവരുന്നതെന്നും കെ. പി.എഫ്.എ ആരോപിച്ചു.

കേരള ചിക്കന്‍ പദ്ധതിയിലേക്ക് സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍ മാര്‍ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങുകയും ചെയ്തത് പദ്ധതി നടത്തിപ്പില്‍ സംശയം ഉണ്ടാക്കുന്നണ്ടെന്നും ഇവര്‍ പറയുന്നു.. മേല്‍ കാര്യങ്ങളില്‍ ബ്രഹ്മഗിരി നേതൃത്വവുമായി കെ പി എഫ് എ ഭാരവാഹികള്‍ പലതവണ ചര്‍ച്ച നടത്തിയെങ്കിലും ബ്രഹ്മഗിരിയുടെ ഭാഗത്തുനിന്ന് വ്യക്തമായ വിശദീകരണം ലഭിക്കാത്തതിനാലാണ് തീരുമാനമെന്നും കെ. പി.എഫ്.എ അറിയിച്ചു.

യോഗത്തില്‍ കെ. പി.എഫ്.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കാദറലി വറ്റല്ലൂര്‍, ട്രഷറര്‍ സൈദ് മണലായ, ലീഗല്‍ അഡൈ്വസര്‍ അഡ്വ. കെ.ടി ഉമ്മര്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് ആസാദ് തിരൂര്‍, വൈസ് പ്രസിഡന്റ് മൂസക്കുട്ടി, സെക്രട്ടറി ഹൈദര്‍ ഉച്ചാരക്കടവ്, ജോ: സെക്രട്ടറി ഉസാമ കീഴാറ്റൂര്‍. സനാവുള്ള കീഴാറ്റൂര്‍ പ്രസംഗിച്ചു. എന്നാല്‍ കേരളത്തില്‍തന്നെ സ്വന്തമായി കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച് ഇവിടെ തന്നെ വില്‍പന നടത്തുന്ന കേരളാ ചിക്കന്‍പദ്ധതിയിലൂടെ കോഴികളെ 87 -90 രൂപ നിരക്കില്‍ ജീവനോടെയും, 140-150 രൂപ നിരക്കില്‍ ഇറച്ചി വിലയിലും നല്‍കുന്നതാണ് പദ്ധതി.

കമ്പോളവില താഴുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ സഹായത്തോടെ രൂപീകരിക്കുന്ന വിലസ്ഥിരതാ ഫണ്ടിലൂടെ പരിഹരിക്കും. വിപണിയിലെ കൃത്യമായ ഇടപെടല്‍ കൊണ്ട് ഈ ഫണ്ടിലെ പുന: ചംക്രമണം സാധ്യമാക്കും. കര്‍ഷകരെപ്പോലെ വിപണനക്കാര്‍ക്കും ലാഭവിഹിതത്തിന് അര്‍ഹത ഉണ്ടായിരിക്കും.ആദ്യഘട്ടത്തില്‍ മലബാറില്‍ ആരംഭിക്കുന്ന കേരളാ ചിക്കന്‍പദ്ധതിയുടെ സ്വന്തംഹാച്ചറികളും, ബ്രീസര്‍ ഫാമുകളും വയനാട്, അട്ടപ്പാടി, പൊള്ളാച്ചി എന്നിവിടങ്ങളിലാണ്. ആദ്യഘട്ടം വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ആരംഭിക്കുന്ന പദ്ധതി മൂന്നു മാസത്തിനകം സംസ്ഥാന വ്യാപമായി നടപ്പാക്കാനാണ് പദ്ധതിയിട്ടിരുന്നത്.

Malappuram
English summary
kpfa leaves from kerala chicken scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X